ഒടുവിൽ അത് തന്നെ സംഭവിച്ചു! സാക്ഷി വിസ്താരത്തിന് കാവ്യ മാധവൻ ഒറ്റയ്ക്ക് കോടതിയിൽ എത്തി, പ്രൊസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറി നടി

248

നടി ആക്രമിയ്ക്കപ്പെട്ട കേസിലെ വിസ്താരം പുരോഗമിക്കുകയാണ്. കൊച്ചിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമിയ്ക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്‌തെന്നാണ് കേസ്. കേസിലെ 34-ാം സാക്ഷിയാണ് കാവ്യാ മാധവൻ. കേസിൽ സാക്ഷിയും പ്രതിയായ നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിന് കോടതിയിൽ എത്തുകയും നടി കൂറുമാറുകയും ചെയ്തിരുന്നു. പ്രൊസിക്യൂഷൻ വിസ്താരത്തിനിടെയാണ് കാവ്യാ മാധവൻ കൂറുമാറിയത്. ഈ വിവരം പുറത്ത് വിട്ടതോടെ കേസ് പുരോഗതി വിലയിരുത്തിയിരുന്നവരെല്ലാം ഇത് പ്രതീക്ഷിച്ചതായിരുന്നുവെന്നാണ് അഭിപ്രായപ്പെടുന്നത്.

കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് നടി കാവ്യാ മാധവൻ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിക്ക് എത്തിയത്. കാവ്യാ മാധവൻ സാക്ഷി വിസ്താരത്തിനായി കോടതിയിലെത്തുന്ന വിവരമറിഞ്ഞ് നിരവധി ചാനൽ പ്രവർത്തകരും കോടതി വളപ്പിൽ എത്തിയിരുന്നു. വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽ എത്തിയ കാവ്യ ചാനൽ ക്യമറക്ക് മുഖം നൽകാതെ അതി വേഗം കോടതിയിൽ കയറുകയായിരുന്നു.

Advertisements

ALSO READ

നയൻതാര ഏത് വസ്ത്രം ധരിച്ചാലും ഇങ്ങനെ നോക്കിയിരുന്നു പോകും; പ്രമുഖ താരത്തിന്റെ വെളിപ്പെടുത്തൽ

കോടതി ബെഞ്ച് സെഷനിൽ കയറുന്നതിനു മുൻപായി കാവ്യ അവിടെ ഉള്ള ജീവനക്കാരന്റെ പക്കൽ പേരും വിലാസവും നൽകുകയും അതിനു ശേഷം ബെഞ്ച് സെഷനിലേക്ക് പോവുകയുമായിരുന്നു. കാവ്യയ്‌ക്കൊപ്പം ദിലീപ് കോടതിയിൽ എത്തിയിരുന്നില്ല. അഭിഭാക്ഷകന് ഒപ്പം കാവ്യ തനിച്ചാണ് കോടതിയിലെത്തി സാക്ഷി മൊഴി നൽകിയത്. കേസിൽ കാവ്യയുടെ മൊഴി ഭർത്താവ് കൂടി ആയ ദിലീപിന് അനുകൂലമായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്.

ഒടുവിൽ അത് തന്നെ സംഭവിക്കുകയായിരുന്നു. കേസിൽ കാവ്യയും കൂറ് മാറി. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ വിസ്താരത്തിന്റെ സമയത്ത് കാവ്യ കൂറുമാറിയെന്നും തുടർന്ന് കാവ്യയെ ക്രോസ് വിസ്താരം ചെയ്യാൻ പ്രോസിക്യൂഷൻ കോടതിയുടെ അനുമതി തേടിയെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. തുടർന്ന് ഒരു മണിക്കൂറോളം കാവ്യയെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു. നടപടികൾ ഇന്നും തുടരുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ കേസിലെ വിചാരണ പൂർത്തിയാക്കുന്നതിനു കൂടുതൽ സമയം ആവശ്യമുണ്ടെന്ന് കാട്ടി വിചാരണ കോടതി സുപ്രീം കോടതിയിലേക്ക് കത്ത് അയച്ചിരുന്നു. ആറു മാസത്തെ സമയം കൂടി വേണം എന്നാണ് അറിയിച്ചിട്ടുള്ളത്. കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജ് ഹണി വർഗീസാണ് സുപ്രിം കോടതിക്ക് കത്ത് അയച്ചത്. ലോക് ഡൗൺ അടക്കം ഉള്ള നിയന്ത്രണം നിൽക്കുന്ന സാഹചര്യത്തിൽ വിചാരണ ഉടനെ പൂർത്തിയാക്കാൻ ആവില്ല എന്നും കത്തിൽ പറഞ്ഞിരുന്നു.

ALSO READ

ഭർത്താവ് ബിജുമേനോന്റെ നായികയായി സിനിമയിലേക്ക് തിരിച്ചു വരവ്, പ്രതികരണവുമായി സംയുക്ത വർമ്മ

കേസുമായി ബന്ധപ്പെട്ട രേഖകൾ പറയുന്നത് പ്രകാരം താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ കേസിലെ ഇരയായ നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു എന്നാണ്. ദിലീപിനു ആക്രമിക്കപ്പെട്ട നടിയുമായി ശത്രുത ഉണ്ടെന്ന വാദം സ്ഥിരീകരിക്കാനാണ് കാവ്യാ മാധവനെയും സാക്ഷിയായി ഉൾപ്പെടുത്തിയത്. വാക്ക് തർക്ക സമയത്ത് കാവ്യയും സ്ഥലത്തുണ്ടായിരുന്നെന്നും മൊഴി കിട്ടിയിരുന്നു.

ഈ സമയത്ത് സ്ഥലത്ത് കാവ്യാ മാധവനും ഉണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് കാവ്യാ മാധവനെയും വിസ്തകരിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി പോലീസിൽ കീഴടങ്ങുന്നതിനു മുൻപ് കാവ്യയുടെ നിയന്ത്രണത്തിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ എത്തിയിരുന്നതായും മൊഴിയുണ്ടായിരുന്നു. തുടർന്ന് ലക്ഷ്യയെ സംബന്ധിച്ചും അന്വേഷണം നടന്നിരുന്നു.

Advertisement