Home Entertainment Celebrities

സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ ഇക്ക എന്നെ പെട്ടന്ന് സഹോദരിയാക്കും പൊളി ഫിറോസിനെ കുറിച്ച് ഭാര്യ സജ്നയുടെ തുറന്നുപറച്ചിൽ

142

ബിഗ് ബോസിലൂടെ കൂടുതൽ പ്രശസ്തരായ ദമ്പതികളാണ് സജ്‌നയും ഫിറോസും. പ്രണയിച്ച് വിവാഹിതരായവരാണ് സജ്നയും ഫിറോസും. ഫിറോസിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് കലാരംഗത്ത് താൻ സജീവമായതെന്ന് സജ്ന പറഞ്ഞിരുന്നു.

ഫിറോസിനെ നേരത്തെ അറിയുമായിരുന്നുവെന്നും സുഹൃത്താണ് വിവാഹ ആലോചനയുമായി വന്നതെന്നും താരം പറഞ്ഞിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. ഫിറോസിനൊപ്പമായി ചാനൽ പരിപാടികളിലും സജന് എത്താറുണ്ട്. എംജി ശ്രീകുമാർ അവതാരകനായുള്ള പറയാം നേടാമിലും ഇരുവരും ഒരുമിച്ചായിരുന്നു എത്തിയിരുന്നത്.

Advertisements

ALSO READ

ഒടുവിൽ അത് തന്നെ സംഭവിച്ചു! സാക്ഷി വിസ്താരത്തിന് കാവ്യ മാധവൻ ഒറ്റയ്ക്ക് കോടതിയിൽ എത്തി, പ്രൊസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറി നടി

ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാമായിരുന്നു ആദ്യ ഭാഗത്തിൽ ഫിറോസ് വാചാലനായത്. രണ്ടാം ഭാഗത്തിൽ ഫിറോസിനൊപ്പം സജ്നയും എത്തുന്നുണ്ട്. ചില സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ ഇക്ക എന്നെ സഹോദരിയാക്കാറുണ്ട്.

ഷോപ്പിംഗിനൊക്കെ പോയി പർച്ചേസ് ചെയ്യുന്നതിനിടയിലാണ് ഇത്. ഇക്കയുടെ സ്ഥിരം പരിപാടിയാണതെന്നായിരുന്നു സജ്ന പറഞ്ഞത്. പറയാം നേടാം എന്നല്ലേ പരിപാടിയുടെ പേര്, അല്ലാതെ കുടുംബം കലക്കുന്ന പരിപാടിയല്ലല്ലോയെന്നായിരുന്നു ഫിറോസ് എംജിയോട് ചോദിച്ചത്.

ALSO READ

നയൻതാര ഏത് വസ്ത്രം ധരിച്ചാലും ഇങ്ങനെ നോക്കിയിരുന്നു പോകും; പ്രമുഖ താരത്തിന്റെ വെളിപ്പെടുത്തൽ

ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിൽ സജ്ന വികാരഭരിതയായിരുന്നു. അത് കട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അത് നീയല്ല തീരുമാനിക്കേണ്ടത്, അവരുടെ സമയത്തിന് വിലയുണ്ടെന്നായിരുന്നു ഫിറോസ് പറഞ്ഞത്. അറിയാത്ത കാര്യമാണെങ്കിൽ എന്തിനാണ് പറഞ്ഞതെന്നും ഫിറോസ് സജ്നയോട് ചോദിച്ചിരുന്നു.

അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്, നിങ്ങളിലൊരാൾ ഇരിക്കൂയെന്ന് എംജി പറഞ്ഞപ്പോൾ ഫിറോസായിരുന്നു പോവാനെഴുന്നേറ്റത്. ഞാൻ പുറത്തുണ്ടാവുമെന്ന് പറഞ്ഞ് ഇറങ്ങുന്ന ഫിറോസിനെയാണ് പ്രമോ വീഡിയോയിൽ കാണുന്നത്. ഇത് ശരിക്കും സംഭവിക്കുന്നതാണോ അതോ പ്രാങ്കിന്റെ ഭാഗമാണോ എന്നാണിപ്പോൾ പ്രേക്ഷകരുടെ സംശയം.

Advertisement