ക്ലാസിനിടെ വിദ്യാർഥി അധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി; സംഭവം കോഴിക്കോട് ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെ!

63

ഓൺലൈൻ ക്ലാസിനിടെ അധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് വിദ്യാർഥി സ്വന്തം ഫോണിലേക്കു മാറ്റി. പൊലീസ് അന്വേഷണത്തിൽ വിദ്യാർഥിയാണു പ്രതിയെന്നു കണ്ടത്തിയതോടെ അധ്യാപിക പരാതി പിൻവലിച്ചു. കോഴിക്കോട് ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെയാണു സംഭവം.

സ്‌ക്രീൻ ഷെയറിങ് ആപ് ഉപയോഗിച്ച് അധ്യാപികയുടെ മൊബൈൽ ഫോണിന്റെ സ്‌ക്രീൻ വിദ്യാർഥികൾക്കു കാണുന്ന രീതിയിലാണു ക്ലാസെടുത്തത്. അധ്യാപികയുടെ ഫോണിലേക്കു വരുന്ന മെസേജ് നോട്ടിഫിക്കേഷനുകൾ സ്‌ക്രീനിന്റെ മുകളിൽ കാണുന്നുണ്ടായിരുന്നു.

Advertisements

ALSO READ

ഒടുവിൽ അത് തന്നെ സംഭവിച്ചു! സാക്ഷി വിസ്താരത്തിന് കാവ്യ മാധവൻ ഒറ്റയ്ക്ക് കോടതിയിൽ എത്തി, പ്രൊസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറി നടി

ക്ലാസിനിടെ ഒരു വിദ്യാർഥി അധ്യാപികയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്‌സാപ് അക്കൗണ്ട് തുറന്നു.

മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടൻ അധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്‌ക്രീനിന്റെ മുകളിൽ തെളിഞ്ഞത് ഓൺലൈൻ ക്ലാസിലെ വിദ്യാർഥികൾ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്‌സാപ് ആരംഭിച്ചു.

ALSO READ

എന്റെ ഉമ്മ, ദിലീപിന്റെയും: തന്റെ ഉമ്മയും ദിലീപും ഒന്നിച്ചുള്ള ചിത്രവുമായി നാദിർഷ, ഏറ്റെടുത്ത് ആരാധകർ, വൈറൽ

അധ്യാപിക ഫോണിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ നടത്താത്തതിനാൽ പാസ്വേഡ് ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞു വാട്‌സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണിൽ വാട്‌സാപ് പ്രവർത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. മെഡിക്കൽ കോളജ് സ്വദേശിയായ അധ്യാപിക ഉടൻ സൈബർ പൊലീസിൽ പരാതി നൽകി.

ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാർഥിയാണെന്നു തിരിച്ചറിഞ്ഞതോടെ അധ്യാപിക പരാതി പിൻവലിച്ചു. അധ്യാപിക വാട്‌സാപിൽ ആറക്ക പാസ്വേഡ് ഉപയോഗിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു.

 

Advertisement