സുജാതയെ ആദം കെട്ടി, രണ്ട് പ്രിയപ്പവട്ടവർ ജീവിതത്തിൽ ഒന്നിച്ചു, ഏറെ സന്തോഷം: കിഷോർ സത്യയുടെ കുറിപ്പ് വൈറൽ

445

കഴിഞ്ഞ ദിവസമാണ് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കൊച്ചിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്.

സൂര്യ ടിവിയലെ സ്വന്തം സുജാത എന്ന പരമ്പരയിൽ ചന്ദ്ര ലക്ഷ്മണനും ടോഷ് ക്രിസ്റ്റിയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ പരമ്പരയിലെത്തിയപ്പോഴുണ്ടായ പരിചയമാണ് പ്രണയത്തിലേക്ക് മാറിയതും വിവാഹിതർ ആയതും.

Advertisements

സ്വന്തം സുജാത പരമ്പരയിലെ താരങ്ങൾ എല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. താരങ്ങൾ എല്ലാം റിസപ്ഷനിൽ ആടിപ്പാടുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

Also Read
പ്രതിഫലമായി പതിനായിരം ചോദിച്ചാൽ അയ്യായിരം തരും, ഇല്ലെങ്കിൽ പൊയ്‌ക്കോളാൻ പറയും, മലയാളത്തിൽ ആർക്കും ഇപ്പോ എന്നെ വേണ്ട :കുളപ്പുള്ളി ലീല പറയുന്നു

മിനിസ്‌സ്‌ക്രീനിലെ ഇഷ്ടതാരങ്ങളായ പ്രിയ മേനോനും കിഷോർ സത്യയും സ്വപ്ന ട്രീസയും രാജീവ് രംഗനുമെല്ലാം നവദമ്പതികൾക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഈ സന്തോഷം എന്നും ജീവിതത്തിൽ നിലനിൽക്കട്ടെയെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ഇപ്പോഴിതാ സ്വന്തം സുജാതയിലെ പ്രധാന വേഷം ചെയ്യുന്ന താരവും മിനിസ്‌ക്രീനിലെ സൂപ്പർ നടനുമായ കിഷോർ സത്യ ഇരുവർക്കും ആശംസ അർപ്പിച്ച് എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്. സുജാതയെ ആദം കെട്ടി. ഏറെ സന്തോഷമുള്ള ഒരു ദിനം. രണ്ട് പ്രിയപ്പവട്ടവർ ഇന്ന് ജീവിതത്തിൽ ഒന്നിച്ചു.

സ്വന്തം സുജാത അതിനൊരു നിമിത്തമായതിൽ ഒരുപാട് സന്തോഷം. ചന്ദ്രക്കും ടോഷിനും ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ എന്നായിരുന്നു കിഷോർ സത്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നവദമ്പതികൾക്ക് ഒപ്പമുള്ള ഫോട്ടോയും കിഷോർ സത്യ പോസ്റ്റ് ചെയ്തിരുന്നു.

അതേ സമയം സ്വന്തം സുജാതയുടെ 100ാമത്തെ എപ്പിസോഡിലായിരുന്നു ടോഷ് ക്രിസ്റ്റി എത്തിയത്. മാസങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. നേരത്തെ ആർടിസ്റ്റ് എന്ന രീതിയിൽ അദ്ദേഹത്തെ അറിയാമായിരുന്നു. ഈ സെറ്റിൽ വെച്ചാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായി മാറിയത്.

Also Read
പ്രതിഫലമായി പതിനായിരം ചോദിച്ചാൽ അയ്യായിരം തരും, ഇല്ലെങ്കിൽ പൊയ്‌ക്കോളാൻ പറയും, മലയാളത്തിൽ ആർക്കും ഇപ്പോ എന്നെ വേണ്ട :കുളപ്പുള്ളി ലീല പറയുന്നു

ഇരുവീട്ടുകാരും തമ്മിൽ അറിയാവുന്നവരാണ്. അവർക്ക് എന്നെ നല്ല കാര്യമായിരുന്നു. എന്റെ വീട്ടുകാർക്ക് ടോഷേട്ടനേയും കാര്യമാണ്, അങ്ങനെയാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചത്. നല്ലൊരു മനുഷ്യനാണ് ടോഷേട്ടൻ.

എല്ലാവരേയും സന്തോഷത്തോടെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയും. എല്ലാവരോടും ബഹുമാനമുള്ള പെരുമാറ്റവുമാണ്. അതാണ് തന്നെ ആകർഷിച്ചതെന്നും നേരത്തെ ചന്ദ്ര ലക്ഷമൺ വ്യക്തമാക്കിയരുന്നു .

Advertisement