രജനികാന്തിന്റെ നായികയായി കീർത്തി ഇനി അഭിനയിക്കും: മകളെ കുറിച്ചുള്ള മേനക സുരേഷിന്റെ വാക്കുകൾ വൈറൽ

230

മുൻകാല തെന്നിന്ത്യൻ സൂപ്പർ നായിക മേനകയുടേയും മലയാളത്തിലെ സൂപ്പർ നിർമ്മാതാവ് സുരഷ് കുമാറിന്റെയും ഇളയ മകളാണ് നടി കീർത്തി സുരേഷ്. മികച്ച ഒരു പിടി സിനിമകളിലൂടെ തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരം കൂടിയാണ് കീർത്തി സുരേഷ്.

2000 ൽ പുറത്ത് ഇറങ്ങിയ പൈലൈറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കീർത്തി സിനിമയിൽ എത്തുന്നത്. പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നതും മലയാള സിനിമയിലൂടെ തന്നെയായിരുന്നു. 2013 ൽ പുറത്ത് ഇറങ്ങിയ ഗീതാഞ്ജലി എന് ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്.

Advertisements

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു നടി എത്തിയത്. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ നിന്ന് മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ നിന്നും കീർത്തിയെ തേടി ചിത്രങ്ങൾ എത്തിയിരുന്നു. തെലുങ്ക് ചിത്രമായ മഹാനടിയുടെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തിയ അണ്ണാത്തെയാണ് കീർത്തിയുടെ ഏറ്റവും പുതിയ ചിത്രം. കോളിവുഡ് ലേഡി സൂപ്പർസ്റ്റാർ നായൻതാരയായിരുന്നു ചിത്രത്തിലെ നായിക. മീനയും ഖുശ്ബുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ രജനിയുടെ സഹോദരി വേഷത്തിലായിരുന്നു കീർത്തി എത്തിയത്.

ഇപ്പോഴിതാ അണ്ണാത്തെ സിനിമയെ കുറിച്ചും രജനികാന്തിന് ഒപ്പം മകൾ കീർത്തി അഭിനയിച്ചതിനെ കുറിച്ചും മനസ് തുറക്കുകയാണ നടി മേനക സുരേഷ്. മകൾ കീർത്തി ഇനി രജനികാന്തിന്റെ നായികയായി എത്തുമെന്നാണ് നടി പറയുന്നത്. രജനി സാറിന്റെ തിരഞ്ഞെടുക്കളെ കുറിച്ച് നമ്മൾ അഭിപ്രായം പറയരുത്

നായകനായി അഭിനയിക്കണം എന്ന് രജനികാന്ത് ആഗ്രഹിക്കുന്നിടത്തോളം അദ്ദേഹം അങ്ങനെ തന്നെ അഭിനയിക്കട്ടെ. സിനിമകൾ എന്റർടൈൻമെന്റ് ആണ്. അതിനെ അങ്ങനെ തന്നെ ആസ്വദിയ്ക്കുക എന്നും മേനക പറയുന്നു. 1981 ൽ പുറത്ത് വന്ന നെട്രികൺ എന്ന ചിത്രത്തിലാണ് രജനിയുടെ നായികയായി മേനക സുരേഷ് എത്തിയത്.

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അണ്ണത്തെ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തല അജിത്തിനെ നായകനാക്കി വേതാളം, വിവേകം, വിശ്വാസം എന്നീ ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ കാലയ്യ എന്നാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. ഗ്രാമീണ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ആക്ഷൻ ഡ്രാമയാണ് അണ്ണാത്തെ. ദീപവലി റിലീസ് ആയി നവംബർ 4 ആണ് ചിത്രം റിലീസ് ചെയ്തത്. കബാലി, കാല, 2.0, പേട്ട, ദർബാർ എന്നീ സിനിമകൾക്ക് ശേഷമെത്തുന്ന രജനികാന്തിന്റെ മാസ് ക്ലാസ് ചിത്രമായിരുന്നു അണ്ണാത്തെ.

Advertisement