നിങ്ങൾക്ക് കുട്ടികൾ വേണ്ടെ എന്നൊക്കെ പലരും നെഗറ്റീവ് സെൻസിൽ ചോദിച്ചിരുന്നു: തുറന്നു പറഞ്ഞ് ഡിംപിൾ റോസ്

127

മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങിയ താരമാണ് നടിഡിംപിൾ റോസ്. സിനിമകളേക്കാൾ ടെലിവിഷനിൽ തിളങ്ങിയ താരതത്തിനാ ആരാധകരും ഏറെയാണ്. അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മിനിസ്‌ക്രീൻ രംഗത്ത് സജീവമാവുകയായിരുന്നു ഡിംപിൾ റോസ്.

2017ലാണ് ബിസിനസുകാരനായ ആൻസണുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു താരം. തുടർന്ന് അടുത്തിടെയാണ് ഗർഭിണിയായ വിവരം ഡിംപിൾ പ്രേക്ഷകരെ അറിയിച്ചത്. അതേസമയം ഗർഭിണിയാവുന്നതിന് മുൻപ് ജീവിതത്തിൽ നേരിട്ട ചോദ്യങ്ങൾ തന്റെ പുതിയ വീഡിയോയിൽ ഡിംപിൾ വെളിപ്പെടുത്തിയിരുന്നു.

Advertisements

നടിയുടെ യൂടൂബ് ചാനലിലാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്. ഡിംപിളിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലയളവിൽ പലരും ചോദിച്ചിരുന്നു. ഇവർക്ക് കുട്ടികൾ വേണ്ടേ എന്നൊക്കെ. ചിലർ നെഗറ്റീവ് സെൻസിലൊക്കെ ചോദ്യങ്ങൾ ചോദിച്ചു. അല്ലാതെ സ്നേഹം കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്. ആ സമയത്ത് അങ്ങനെയൊക്കെ ചോദിച്ചപ്പോ എനിക്ക് വിഷമം തോന്നിയിട്ടൊന്നുമില്ല.

കാരണം നാല് വർഷമായി കല്യാണം കഴിഞ്ഞിട്ട് എന്ന തോന്നല് എനിക്കും ഭർത്താവിനും ഇന്നുവരെ ഉണ്ടായിട്ടില്ല. പുതിയ ദമ്പതികളെ പോലെയാണ് ഞങ്ങൾക്ക് തോന്നിയിട്ടുളളത്. പിന്നെ കല്യാണം കഴിഞ്ഞ് കുറച്ച് ആയപ്പോൾ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നല്ലോ. അപ്പോ ഞാനും അൻസൺ ചേട്ടനും തീരുമാനിച്ചു. ആ പ്രശ്നങ്ങളുടെ ഇടയ്ക്ക്, ഞാൻ വളരെ ഡൗണായിട്ടുളള സമയമായിരുന്നു.

ആ ഒരു സമയത്ത് പുതിയൊരു ജന്മം ഭൂമിയിലേക്ക് വന്നിട്ട്, സന്തോഷത്തില് അതിനെ സ്വീകരിക്കാനുളള ഒരു മാനസികാവസ്ഥ ആ സമയത്തുണ്ടായിരുന്നില്ല. പിന്നെ ഞങ്ങൾ പരപ്സരം തീരുമാനിച്ചതാണ് രണ്ട് വർഷം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ കാര്യം ആലോചിക്കാമെന്ന്. അങ്ങനെ രണ്ട് വർഷം കഴിഞ്ഞു മൂന്നാം വർഷത്തിലേക്ക് എത്തി. അപ്പോഴേക്കും കാര്യങ്ങളെല്ലാം ഒതുങ്ങികഴിഞ്ഞു. പണ്ടത്തെ പോലെ സന്തോഷം ആയി.

പക്ഷേ എന്നാലും ഞങ്ങള് അയ്യോ മൂന്ന് വർഷമായില്ലെ, കുട്ടികള്, അങ്ങനെത്തെ ചിന്ത വന്നോ എന്ന് ചോദിച്ചാൽ അങ്ങനെ ഒരു പ്രഷറൊന്നും ഉണ്ടായില്ല. ഞങ്ങൾക്ക് അങ്ങനെ വലിയ പ്രഷറ് തോന്നിയില്ല. അങ്ങനെ ഡിവൈൻ പറഞ്ഞതുസരിച്ചാാണ് ഞാൻ പോയി ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. അങ്ങനെ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ലൈഫ് സ്‌റ്റൈൽ ഒന്ന് കുറച്ചുനാളത്തേക്ക് മാറ്റിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുളളൂ. ഡിവൈൻ ഗർഭിണിയായി എന്നറിഞ്ഞ സമയത്താണ് അങ്ങനെ ഒരു ആഗ്രഹം വന്നുതുടങ്ങിയത്. അപ്പോഴാണ് ഇനി എനിക്കും വേണമെന്ന ചിന്ത വന്നുതുടങ്ങിയതെന്നും ഡിംപിൾ പറയുന്നു.

Advertisement