അന്ന് വിജയിക്ക് ഒപ്പം ആ ഡാൻസ് കളിക്കുമ്പോൾ ഞാൻ 2 മാസം ഗർഭിണിയായുരുന്നു, വെളിപ്പെടുത്തലുമായി നടി മാളവിക

264

തമിഴകത്തിന്റെ തല അജിത്തിന്റെ നായികയായി ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് മാളവിക. ആദ്യ സിനിമ വൻ വിജയമായതിന് പിന്നാലെ കൈനിറയെ സിനിമകളായിരുന്നു നടിയ്ക്ക് ലഭിച്ചത്. ഇതോടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായിമാളവിക മാറി.

ബംഗ്ലൂരിൽ ബിസിനസ് നടത്തുന്ന സുമേഷ് മേനോനുമായി 2007 ലാണ് മാളവിക വിവാഹിതയാവുന്നത്. ശേഷം രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി നല്ലൊരു കുടുംബിനിയായി കഴിയുകയാണിപ്പോൾ.

Advertisements

Also Read
ഭർത്താവ് എന്ന് പറയുമ്പോൾ ആൾക്ക് വയറൊക്കെ വേണം, കെച്ചി പിടിക്കുമ്പോൾ ബൾക്കി ഫീൽ ഉണ്ടാവണം എന്നാലേ രസമുള്ളൂ: എലീന പടിക്കൽ പറയുന്നു

അതേ സമയം 2008 ൽ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച നടി പിന്നെ ഇതുവരെ തിരിച്ച് വന്നിരുന്നില്ല.
ദളപതി വിജയ് നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം കുരുവിയിലാണ് ഏറ്റവുമൊടുവിൽ മാളവിക മുഖം കാണിച്ചത്. ആ സിനിമയിൽ ഒരു പാട്ട് രംഗത്തിൽ മാത്രമേ നടി ഉണ്ടായിരുന്നുള്ളു.

എന്നാൽ ആ പാട്ട് സീനിൽ അഭിനയിക്കുമ്പോാൾ താൻ ഗർഭിണിയായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോൾ. തന്റെ സിനിമയിലെ നായകന്മാരെ കുറിച്ച് പറഞ്ഞ് എത്തിയ വീഡിയോയിൽ മാളവിക തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്.

മാളവികയുടെ വാക്കുകൾ ഇങ്ങനെ:

ചെന്നൈയിലെ ഹൃത്വിക് റോഷനെ പോലെയാണ് വിജയ്. അദ്ദേഹത്തിന്റെ ഡാൻസ് എല്ലാം അതുപോലെ മനോഹരമായിരിക്കും. കുരുവി എന്ന സിനിമയിലെ പാട്ട് സീൻ എനിക്ക് വലിയൊരു അവസരമായിരുന്നു. പക്ഷേ അന്നേരം ഞാൻ രണ്ട് മാസം ഗർഭിണിയായിരുന്നു. അതുകൊണ്ട് കുരുവിയിലെ പാട്ട് സീനിൽ ഡാൻസിനെ ഓർത്ത് ഞാൻ വിഷമിച്ചു.

ഒരു കുപ്പി പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടം നടക്കുന്നത് ആ പാട്ട് കണ്ടാൽ ഇപ്പോഴും മനസിലാവും. പക്ഷേ എന്ത് ചെയ്യാനാണ്. അതെന്റെ അവസാന ചിത്രമായിരുന്നു എന്നും നടി പറയുന്നു.

Also Read
ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ചക്കിയെ വിളിച്ചത്, ഈ വർഷം തന്നെ ഒരു പടം ഉണ്ടാകും: മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം

Advertisement