പ്രിയ നായികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി പൗർണമിത്തിങ്കൾ നടി ഗൗരി കൃഷ്ണൻ, താൻ കാവ്യ മാധവന്റെ ഫാൻ ഗേൾ ആണെന്നും താരം

110

ബാലതാരമായെത്തി പിന്നീട് മലയാളത്തിന്റെ പ്രിയനടിയായി മാറിയ താരമാണ് കാവ്യാ മാധാവൻ. നടൻ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാ മാധവൻ. എന്നാൽ
കാവ്യാ മാധവന്റേതായി പുറത്ത് എത്തുന്ന ചിത്രങ്ങൾ പെട്ടെന്ന് തന്നെസോഷ്യൽ ലോകത്ത് വൈറലായി മാറാറുണ്ട്.

കാവ്യാ മാധവന്റേയും ഭർത്താവ് ദിലീപിന്റെയും ഫാൻസ് ഗ്രൂപ്പുകളിൽ ഇവരുടെ കുടുംബ ചിത്രങ്ങളും മറ്റും പ്രചരിക്കാറുമുണ്ട്. ആദ്യം വിവാഹം വേർപെടുത്തിയ ശേഷ മായിരുന്നു കാവ്യാ മാധവൻ ദിലീപിനെ വിവാഹം കഴിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ദിലീപിന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇത്.

Advertisements

അതേ സമയം ദിലീപുമായുള്ള വിവാഹ ശേഷം അഭിനയം വിട്ട നടി ഇപ്പോൾ കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുകയാണ്. ഇവർക്ക് ഒരു മകളും ഉണ്ട്. മഹാലക്ഷ്മി. ദിലീപ് മഞ്ജു ബന്ധത്തിലുള്ള മകളായ മീനാക്ഷിയും ഇവർക്ക് ഒപ്പമാണ്. ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി.

അതേ സമയം അത്ര സജിവമല്ലെങ്കലും സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന കാവ്യാ മാധവന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്. അതേ പേലെ ഇപ്പോൾ വൈറൽ ആകുന്നത് കാവ്യാ മാധവനൊപ്പം പൗർണമി തിങ്കൾ സീരിയൽ താരം ഗൗരി കൃഷ്ണന്റെ ഒരു ചിത്രമാണ്.

അഭിനയ തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഗൗരി. ഗൗരിയുടെ ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യാ മാധവൻ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് കാവ്യാ മാധവന് ഒപ്പമുള്ള ചിത്രം ഗൗരി ആരാധകരുമായി പങ്കുവെച്ചത്. കാവ്യാ മാധവന്റെ ഫാൻ ഗേളാണ് താനെന്ന് ഗൗരി കുറിക്കുന്നു. കാവ്യാ മാധവൻ ഫാൻസ് ഗ്രൂപ്പിലെ ചിത്രമാണ് ഗൗരിയും ഷെയർ ചെയ്തത്.

ഗൗരി പ്രധാന വേഷത്തിലെത്തിയ പൗർണമിത്തിങ്കൾ സീരിയൽ അടുത്തിടെയയിരുന്നു അവസാനിച്ചത്. പൗർണമിത്തിങ്കൾ പരമ്പരയിൽ പൗർണമിയായി ഗൗരിയും പ്രേം ആയി വിഷ്ണു നായരും ആയിരുന്നു അഭിനയിച്ചത്.

2017ൽ വന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം പിന്നെയും ആണ് കാവ്യ മാധവന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിവാഹ ശേഷം സിനിമ വിട്ട താരം ദിലീപിന് ഒപ്പം പല ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെയും ക്ഷേത്ര ദർശനം നടത്തുന്നതിന്റെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

Advertisement