എട്ട് സീരിയലുകളിൽ ഒരേ സമയം അഭിനയിച്ചിരുന്ന നടി, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: താൻ അഭിനയം നിർത്തിയതിന്റെ കാരണം വെളിപ്പെടുത്തി മായ മൗഷ്മി

1394

ഒരുകാലത്ത് മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരമാണ് മായാ മൗഷ്മി. മായയെ കാണുമ്പോൾ മലയാളി ആദ്യം ഓർക്കുന്നത് പകിട പകിട പമ്പരം സീരിയലാണ്. 1999 2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയലാണ് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന പകിട പകിട പമ്പരം.

ബുധനാഴ്ചകളിൽ ആണ് സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ വേഗത്തിൽ ഏറ്റെടുത്തിരുന്നുു. പ്രായഭേദമന്യേ ടിവിക്ക് മുമ്പിൽ ആളുകൾ സ്ഥാനം പിടിച്ചതോടെ റേറ്റിങ് റെക്കോർഡുകളിൽ പമ്പരം പുതുചരിത്രം എഴുതി.

Advertisements

പമ്പരമായി തുടങ്ങി പകിട പകിട പമ്പരത്തിലൂടെ തിരിച്ച് വന്ന സീരിയൽ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാൾജിയകളിൽ ഒന്നാണ് . ഈ സീരിയലിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായിരുന്നു മായ മൗഷ്മി.

Also Read:
കല്യാണവും ഹണിമൂണും ഒക്കെയായിരുന്നു എന്റെ മോഹങ്ങൾ, ചെറിയ പ്രായത്തിൽ കല്യാണം കഴിപ്പിച്ച് അയക്കുമ്പോൾ അത് വേണ്ട എന്ന് പറയാൻ കഴിഞ്ഞില്ല; വിവാഹ ജീവിതത്തെ കുറിച്ച് ശാലിനി നായർ

ഒരു കാലത്ത് ഒരേ സമയം എട്ട് സീരിയലുകളിൽ പോലും മായ മൗഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളും ചെയ്തു. അതേ സമയം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മായ അതിനുള്ള കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കു കയാണ് ഇപ്പോൾ. ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന ഷോയിൽ മത്സരാർഥിയായി എത്തിയപ്പോഴാണ് മായാ മൗഷ്മി തുറന്നു പറച്ചിൽ നടത്തിയത്.

കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയൽ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ല. അതേ മിസ്സിങ് മകൾക്കും വരാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. മകൾ ഇപ്പോൾ രണ്ടാം ക്ലാസിലേക്കാണ്. അഭിനയി ക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നും ഇല്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണമെന്ന് പറയും.

സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നതെന്ന് അറിയില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും. വിവാഹത്തിന് ശേഷമാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. ഭർത്താവിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കൾ എതിർപ്പ് പറഞ്ഞു.

അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അഭിനയത്തിൽ നിന്നും മാറി നിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു. എനിക്ക് മാരക രോഗം വന്നുവെന്നൊക്കെയാണ് കേട്ടത്.

Also Read:
ലുക്ക് മാറിയതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയാണോ, തന്റെ പഴയ ലുക്ക് ആകെ മാറിയതിനെ കുറിച്ച് ദിൽഷ പ്രസന്നൻ

ഞാൻ സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാറില്ല. അഭിനയത്തോട് വിട പറഞ്ഞപ്പോഴാണ് ആരൊക്കെയാണ് എന്റെ അടുത്ത സുഹൃത്തുക്കളെന്ന് മനസിലായത്. അഭിനയിക്കുന്ന സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവർ പലരും ഇപ്പോൾ തിരിഞ്ഞ് നോക്കാറില്ല. ചിലർ എന്റെ ആ പഴയ ലാന്റ് ഫോൺ നമ്പറിൽ വിളിക്കാറുണ്ട്. പിന്നെ ആത്മയുടെ വാർഷിക യോഗത്തിന് പോകുമ്പോൾ എല്ലാവരുമായും സൗഹൃദം പുതുക്കും എന്നും മായാ മൗഷ്മി വ്യക്തമാക്കുന്നു.

Advertisement