ഗുരു ദക്ഷിണയായി അയാൾ ആവശ്യപ്പെട്ടത് എന്റെ ശരീരം, മുത്തച്ഛന്റെ പ്രായമുള്ളയാൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു:നടി കസ്തൂരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1082

വൻ വിവാദങ്ങളും പൊല്ലാപ്പുകളുമാണ് കഴിഞ്ഞ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ച് ഉണ്ടാക്കി വെക്കുന്നത്. തെലുങ്ക് താരസുന്ദരി ശ്രീ റെഡ്ഡി തുടക്കം കുറിച്ചു തൊടുത്തു വിട്ട ആരോപണങ്ങളുടെ ചുവടു പിടിച്ച് നിരവധി പേരാണ് തങ്ങൾക്കു നേരിടേണ്ടി വന്ന ചൂഷണത്തെ പറ്റി തുറന്നു പറഞ്ഞ് എത്തിയത്.

അതേ സമയം ആരോടും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത തെന്നിന്ത്യൻ താര സുന്ദരിയാണ് നടി കസ്തൂരി. തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ഇത്തരത്തിലെ ചൂഷണത്തെ ക്കുറിച്ച് കസ്തൂരിയും ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്ത് ആയിരുന്നു ആ സംഭവമെന്നും എന്നാൽ ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ ആ കാര്യത്തെ കൂൾ ആയിത്തന്നെ താൻ ഡീൽ ചെയ്തുവെന്നും കസ്തൂരി വ്യക്തമാക്കി. താൻ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായതെന്നാണ് കസ്തൂരി പറഞ്ഞത്.

Also Read
എന്റെ ഇഷ്ടങ്ങളെല്ലാം മാറിക്കൊണ്ടിരിക്കും, ഒന്നും ശാശ്വതമല്ല, ഇന്ന് ഒന്നും ചെയ്യാതെ തനിച്ചിരിക്കാനാണ് ഇഷ്ടം, മനസ്സുതുറന്ന് കാവ്യ മാധവന്‍

അയാൾ ഗുരുദക്ഷിണയായി തന്നോട് ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്ന് ആണ് അന്ന് കസ്തൂരി വെളിപ്പെടുത്തിയത്. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം എനിക്കു മനസ്സിൽ ആയിരുന്നില്ല അയാളുടെ ഉദ്ദേശം.

എന്നാൽ തനിക്ക് കാര്യം മനസ്സിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി തന്നെ താൻ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി പറഞ്ഞിരിന്നു. പിന്നെ തനിക്കു മറ്റൊരു ദുരനുഭവം ഉണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു വ്യക്തിയുടെ ഭാഗത്തു നിന്നായിരുന്നു.

അദ്ദേഹം ഒരു നിർമ്മാതാവ് യിരുന്നുവെന്നും താരം ഓർക്കുന്നു. തനിക്കു ഒരുപാട് മോഹന വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. പക്ഷെ അയാളുടെ പ്രായത്തെ ഓർത്ത് കൂടുതലൊന്നും തനിക്കു പറയാൻ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു.

സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി കൂട്ടിച്ചേർത്തു.

Also Read
തികച്ചും വ്യത്യസ്തമായ ലുക്കില്‍ മണിയന്‍ പിള്ള രാജു, ഒപ്പം സുഹാസിനിയും, ചിത്രം ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

Advertisement