തികച്ചും വ്യത്യസ്തമായ ലുക്കില്‍ മണിയന്‍ പിള്ള രാജു, ഒപ്പം സുഹാസിനിയും, ചിത്രം ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

118

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ സുഹാസിനി അഭിനയിച്ചിട്ടുണ്ട്. നെഞ്ചെത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനി അഭിനയലോകത്തേക്ക് എത്തിയത്.

Advertisements

മലയാള സിനിമയിലും സുഹാസിനി തിളങ്ങിയിരുന്നു. നടിമാത്രമായിരുന്നില്ല സുഹാസിനി, താരം സംവിധായികയായും തിളങ്ങിയിട്ടുണ്ട്. . ഇപ്പോഴിതാ നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സുഹാസിനി.

Also Read: മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ്, ലാലേട്ടനെ കുറിച്ച് സൂപ്പർ നടി പറഞ്ഞത് കേട്ടോ

സുഹാസിനി മലയാള സിനിമയില്‍ വീണ്ടും ഭാഗമാകുകയാണെന്ന സന്തോഷ വാര്‍ത്ത നടന്‍ മണിയന്‍ പിള്ള രാജുവാണ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മണിയന്‍ പിള്ള രാജു ഇക്കാര്യം പങ്കുവെച്ചത്.

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ എന്ന് കുറിച്ചുകൊണ്ട് സുഹാസിനിയുമൊന്നിച്ചുള്ള ചിത്രവും മണിയന്‍ പിള്ള രാജു പങ്കുവെച്ചിട്ടുണ്ട്. തികച്ചും വേറിട്ട ഗെറ്റപ്പിലാണ് മണിയന്‍ പിള്ള രാജു ചിത്രത്തിലുള്ളത്.

Also Read: ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു, ഞാനത് വിശ്വിസിക്കുന്നു: ദിലീപ് വിഷയത്തിൽ സലീം കുമാർ

നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഇരുവരും ഒന്നിക്കുന്ന മലയാളത്തിലെ പുതിയ പ്രൊജക്ട് ഏതാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

Advertisement