ഒരു ദിവസം മുഴുവന്‍ വേദന സഹിച്ചു, പ്രസവം കുറച്ചധികം കോംപ്ലിക്കേറ്റഡ് ആയിരുന്നു, മകള്‍ കല്ലുവിന്റെ ജനനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഗായത്രി

145

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.

Advertisements

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.

Also Read: അമ്പലങ്ങളിലൊന്നും പോകാറില്ല, ദൈവങ്ങള്‍ക്കെല്ലാം വേണ്ടത് പണം, അവര്‍ക്ക് ജീവിക്കാന്‍ മനുഷ്യരുടെ കാശുവേണം; തുറന്നുപറഞ്ഞ് സലിം കുമാര്‍

അതേ സമയം ടെലിവിഷന്‍ അവതാരക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് ഗായത്രി. ‘എന്നാലും ന്റെളിയാ’ ആണ് ഗായത്രിയുടെ പുതിയ ചിത്രം.

ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് ഗായത്രി. ഇപ്പോഴിതാ മകളോടൊപ്പമുള്ള ഗായത്രിയുടെ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകള്‍ തന്റെ ജോലി ഭാരങ്ങളെല്ലാം മനസ്സിലാക്കുന്ന കുട്ടിയാണെന്നും ഇപ്പോഴും താന്‍ ജോലിക്ക് പോകുന്നത് മകളെ പാരന്റ്‌സിന്റെ അടുത്തേക്ക് വിട്ടിട്ടാണെന്നും ഗായത്രി പറയുന്നു.

Also Read: മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ്, ലാലേട്ടനെ കുറിച്ച് സൂപ്പർ നടി പറഞ്ഞത് കേട്ടോ

താന്‍ ജോലി കഴിഞ്ഞ് വരുമ്പോഴേക്കും മകള്‍ ചായ വരെ ഉണ്ടാക്കി തരാറുണ്ട്. മകള്‍ കല്ലുവിന്റെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നുവെന്നും ഗര്‍ഭിണിയായിരുന്നപ്പോള്‍ താന്‍ ബസ്സിലൊക്കം കയറി ജോലിക്ക് പോയിരുന്നുവെന്നും ആഗസ്റ്റ് 11നായിരുന്നു തനിക്ക് ഡേറ്റ് പറഞ്ഞിരുന്നതെന്നും എന്നാല്‍ 7 ആയപ്പോഴേക്കും പെയിന്‍ വന്നുവെന്നും ഗായത്രി പറയുന്നു.

ഫുള്‍ഡേ താന്‍ പെയിന്‍ മുഴുവന്‍ സഹിച്ചു. കുഞ്ഞ് പുറത്തേക്ക് പെട്ടെന്നൊന്നും വന്നിരുന്നില്ലെന്നും രാത്രിയോടെയാണ് പ്രസവം നടന്നതെന്നും തന്നെ ഒത്തിരി വിഷമിപ്പിച്ചിരുന്നുവെന്നും രാത്രി ജനിച്ചുതുകൊണ്ടായിരിക്കാം മോള്‍ക്ക് രാത്രി ഉറക്കമില്ലായിരുന്നുവെന്നും ഗായത്രി പറയുന്നു.

Advertisement