എന്റെ ഇഷ്ടങ്ങളെല്ലാം മാറിക്കൊണ്ടിരിക്കും, ഒന്നും ശാശ്വതമല്ല, ഇന്ന് ഒന്നും ചെയ്യാതെ തനിച്ചിരിക്കാനാണ് ഇഷ്ടം, മനസ്സുതുറന്ന് കാവ്യ മാധവന്‍

134

ബാലതാരമായി എത്തി പിന്നീട് മലയാള സിനമയില സൂപ്പര്‍നായികയായി മാറിയ നടിയാണ് കാവ്യാ മാധവന്‍. പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements

പിന്നീട് നായിക ആയതിന് ശേഷം ഏതാണ്ട് 20 വര്‍ഷത്തോഴം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കാവ്യാ മാധവന്‍ സിനിമാ പ്രേമികളുടെ പ്രിയ നടിമാരില്‍ ഒരാളാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ല്‍ ഇറങ്ങിയ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവന്‍ നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.

Also Read: മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ്, ലാലേട്ടനെ കുറിച്ച് സൂപ്പർ നടി പറഞ്ഞത് കേട്ടോ

ജനപ്രിയ നായകന്‍ ദിലീപിന്റെ നായികായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കാവ്യ നിരവധി സിനിമകളില്‍ നായിക വേഷങ്ങളില്‍ തിളങ്ങിയിരുന്നു. എന്നാല്‍ പിന്നീട് താരത്തിന്റെ ജീവിതത്തില്‍ നിറയെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചേര്‍ത്ത പേരായിരുന്നു നടന്‍ ദിലീപിന്റെത്. പിന്നീട് ഇരുവരും വിവാഹിതരായി. ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു പെണ്‍കുഞ്ഞും ഉണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത് കാവ്യയുടെ ഒരു പഴയ അഭിമുഖമാണ്. താന്‍ ഡിഗ്രിക്ക് ജോയിന്‍ ചെയ്തിരുന്നുവെങ്കിലും കോളേജിലൊന്നും പോയിട്ടില്ലെന്നും വീട്ടിലിരുന്ന് പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും കാവ്യ പറയുന്നു.

Also Read: ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു, ഞാനത് വിശ്വിസിക്കുന്നു: ദിലീപ് വിഷയത്തിൽ സലീം കുമാർ

പുസ്തകങ്ങള്‍ വായിച്ച് അതേപ്പറ്റി സംസാരിക്കാനുള്ള വിവരമൊന്നും തനിക്കില്ലായിരുന്നു. പാട്ടുകള്‍ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും വെറുതേ തനിച്ചിരിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നും താന്‍ ആഹാരപ്രിയ ഒന്നുമല്ലെന്നും പക്ഷേ കഴിക്കുന്ന ഭക്ഷണം ആസ്വദിച്ചാണ് കഴിക്കുന്നതെന്നും കാവ്യ പറയുന്നു.

പക്ഷേ തന്റെ ഇഷ്ടങ്ങളൊന്നും ശാശ്വതമല്ല, എല്ലാം ഓരോ സമയം മാറിക്കൊണ്ടിരിക്കും. താന്‍ തന്നെ മറ്റ് നടിമാരുമായി താരതമ്യം ചെയ്യാറില്ലെന്നും അരെ പോലെ ആവാന്‍ പറ്റുമോ അവരുടെ അത്രത്തോളം എത്താന്‍ പറ്റുമോ എന്നൊന്നും ആലോചിക്കാറില്ലെന്നും തനിക്ക് ചെയ്യാന്‍ പറ്റുന്നത് താന്‍ ചെയ്യുമെന്നും കാവ്യ പറയുന്നു.

Advertisement