എന്താടാ നീ കാണിച്ചതെന്ന് ചോദിച്ച് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു: സംവിധായകനെ തല്ലിയ സംഭവത്തെ കുറിച്ച് നടി ഭാമ പറഞ്ഞത്

599

മലയാളത്തിന്റെ പ്രിയ കലാകാരൻ എകെ ലോഹിതദാസ് ഒരുക്കിയ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ശാന്തവും ക്ഷമയും നിറഞ്ഞ സ്വഭാവത്തിലൂടെമലയാള തനിമ കാത്തു സൂക്ഷിക്കുന്ന താരത്തിനും ആരാധകർ ഏറെ ആയിരുന്നു.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോൾ. അതേ സമയം കുറച്ചു നാൾ മുമ്പ് ചലചച്ചിത്ര രംഗത്ത് ചൂടു പിടിച്ച സംഭവം ആയിരുന്നു ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചു എന്നത്.

Advertisements

ഭാമയെ അടുത്തറിയുന്നവർ ഞെട്ടലോടെയാണ് ഈ കാര്യം കേട്ടത്. പക്ഷേ ഈ ആരോപണങ്ങൾ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം തന്നെ അന്ന് രംഗത്ത് എത്തിയിരുന്നു. കേട്ട
ആരോപണങ്ങൾ തീർത്തും ശരിയാണെന്ന് താരം വ്യക്തമാക്കി.

Also Read
അതു കൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്: പ്രിയ നടി അനു സിത്താര പറഞ്ഞത് കേട്ടോ

എന്നാൽ പ്രചരിക്കുന്ന തരത്തിൽ അല്ല കാര്യങ്ങളെന്നും ഭാമ പറഞ്ഞിരുന്നു. ഷൂട്ടിംഗ് സെറ്റിൽ മോശമായ പെരുമാറ്റത്തെ തുടർന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് അന്ന് വാർത്ത പ്രചരിച്ചിരുന്നത്.

എന്നാൽ ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം. സിംലയിൽ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയിൽ ആരോ ഒരാൾ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ എന്താടാ നീ കാണിച്ചത്? കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു.

ഒപ്പം ഞാൻ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. അല്ലാതെ സംവിധായകൻ എന്നോട് മോശമായി പെരുമാറുകയോ ഞാൻ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാൽ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നു അതെന്ന് താരം കൂട്ടിച്ചേർത്തു.

അതേ സമയം ദുബായിൽ ബിസിനസുകാരനായ അരുൺ ആണ് ഭാമയെ വിവാഹം കഴിച്ചത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ് അരുൺ. ഇവർക്ക് ഒരു മകളും ഉണ്ട്.

Also Read
മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച് കൈയ്യടി നേടിയ സൂപ്പർ താര സുന്ദരി ഇതാണ്

Advertisement