Home Entertainment Celebrities

അതു കൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്: പ്രിയ നടി അനു സിത്താര പറഞ്ഞത് കേട്ടോ

204

വിവാഹ ശേഷം സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ താര സുന്ദരിയാണ് നടി അനു സിത്താര. അഭിനയവും നൃത്തവും ഒരു പോലെ കൊണ്ട് നടക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാൾ കൂടിയാണ് അനു സിതാര. സ്‌കൂൾ കലോൽസവ വേദികളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു അനു.

സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ടുതന്നെ ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങൾ ചെയ്ത് പ്രക്ഷക മനസുകളിലേക്ക് നടന്നു കയറിയ താരമാണ് അനു സിത്താര. വിവാഹ ശേഷം അഭിനയ രംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിത്താരയ്ക്ക് ഉണ്ട്.

Advertisements

തന്റെ വിജയത്തിന് പിന്നീൽ ഭർത്താവ് വിഷ്ണു ആണോന്ന് എപ്പോഴും താരം പറയാറുമുണ്ട്. താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനു സിത്താരയെ വലിയ സ്നേഹവും ഇഷ്ടവുമാണ്.

Also Read
അഭിഷേക് ബച്ചനും റാണി മുഖർജിയും തമ്മിൽ പ്രണയം, വിവരം അറിഞ്ഞ ഐശ്വര്യ റായി റാണി മുഖർജിയുമായി തല്ലി പിരിഞ്ഞു: സംഭവം ഇങ്ങനെ

സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരു വീട്ടമ്മയായി മാത്രം കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്.

anu-sithara-11

അതേ സമയം താൻ എപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ തടിച്ചിരിക്കുന്നത് എന്നതിന് കാരണം ഒരിക്കൽ നടി തുറന്ന് പറഞ്ഞിരുന്നു. ഭക്ഷണത്തോടുള്ള പ്രിയം കൊണ്ടു ഭക്ഷണം കുറയ്ക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്.

എന്നാൽ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ എന്നോട് തടി കുറയ്ക്കാൻ ആവശ്യപ്പെട്ടാൽ ഉറപ്പായും താൻ കുറയ്ക്കുമെന്നും അനു സിത്താര പറഞ്ഞു. എനിക്കു അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയുമാണ് ഏറെ ഇഷ്ടം എന്നാൽ ഭർത്താവ് വിഷ്ണുവിന്റെ അമ്മ ഉണ്ടാക്കുന്ന ഞണ്ട് കറിയും ഇഷ്ടമാണെന്നും അനു സിത്താര പറഞ്ഞു.

anu-sithara-13

അതേ സമയം ലോക്ക് ഡൗൺ സമയത്ത് നടി തന്റെ തടി കുറച്ചിരുന്നു. അന്ന് ഡയറ്റ് എടുക്കാനും മികച്ച രീതിയിൽ വർക്ക് ഔട്ട് ചെയ്യാനും യുവ സൂപ്പർതാരം ഉണ്ണി മുകുന്ദൻ ആണ് തന്നെ സഹായിച്ചതെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

Also Read
രാത്രി ഉറങ്ങുമ്പോൾ എറണാകുളത്ത് ആണെങ്കിൽ രാവിലെ മൂന്നാറിൽ ആയിരിക്കും, ഇതൊക്കെ ആര് അഡ്ജസ്റ്റ് ചെയ്യും: കല്യാണം കഴിക്കാൻ പേടിക്കുന്നതിനെ കുറിച്ച് നടി അനുശ്രീ

Advertisement