മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച് കൈയ്യടി നേടിയ സൂപ്പർ താര സുന്ദരി ഇതാണ്

158

ഒന്നിലധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചാൽ ഹിറ്റ് ജോഡികൾ ആകുന്ന താരങ്ങളുണ്ട് സിനിമാ ലോകത്ത്. അത്തരം പല നായികാ നായകന്മാരെയും പ്രേക്ഷകർ ഇന്നും സ്നേഹിക്കുന്നുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്.

ആരാണ് അതെന്നു അറിയാമോ? മമ്മൂട്ടിയുടെ നായികമാരിൽ തെന്നിന്ത്യൻ താര സുന്ദരി മീനയ്ക്ക് ആണ് ആ ഭാഗ്യം ലഭിച്ചത്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ മീന പി ജി വിശ്വംഭരന്റെ സംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകൾക്ക് തുല്യമായ വേഷത്തിൽ അഭിനയിച്ചു.

Advertisements

മമ്മൂക്കയുടെ മകളായി ഞാൻ അഭിനയിച്ചിട്ട് ഉണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ട് ഉണ്ടാകും ഒരു അഭിമുഖത്തിൽ മീന പറഞ്ഞിരുന്നു. രാക്ഷസ രാജാവ്, കറുത്ത പക്ഷികൾ, കഥ പറയുമ്പോൾ, ഷൈലോക്ക് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ നായികാ വേഷത്തിലും മീന എത്തിയിട്ടുണ്ട്.

Also Read
രാത്രി ഉറങ്ങുമ്പോൾ എറണാകുളത്ത് ആണെങ്കിൽ രാവിലെ മൂന്നാറിൽ ആയിരിക്കും, ഇതൊക്കെ ആര് അഡ്ജസ്റ്റ് ചെയ്യും: കല്യാണം കഴിക്കാൻ പേടിക്കുന്നതിനെ കുറിച്ച് നടി അനുശ്രീ

രാക്ഷസ രാജാവിൽ ആണ് യഥാർത്ഥത്തിൽ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് ചിത്രങ്ങളിലും മീനയ്ക്ക് നായകൻ മറ്റു താരങ്ങളായിരുന്നു. എന്നാൽ ബാല്യകാല സഖി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്റൈ ഉമ്മയായി മീന എത്തി.

ഇതിലെ മറ്റൊരു കൗതുകം നജീബിന്റെ ബാപ്പ, അതായത് മീനയുടെ ഭർത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു. 40 വർഷം മുമ്പ് ബാലതാരമായി എത്തി നായികയായി ഇപ്പോൾ 25 വർഷത്തോളമായി സിനിമയിൽ തിളങ്ങി നിൽക്കുന്ന മീന മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആടക്കം ഭാഗ്യ നായികയാണ്.

മോഹൻലാലിന്റെ ദൃശ്യം സീരിസുകളിൽ മികച്ച പ്രകടനം ആയിരുന്നു മീന കാഴ്ച വെച്ചത്. അതിന് മുമ്പ് വർണപ്പകിട്ട്, നാട്ടുരാജാവ്,രഥോൽസവം, ഉദയനാണ് താരം, ഒളമ്പ്യൻ അന്തോണി ആദം, മുന്തിരിവള്ളികൾ തളിൽക്കുമ്പോൾ തുടങ്ങി ഒരു പിടി മോഹൻലാൽ സിനിമകളിൽ മീന നായികയായി വേഷമിട്ടിട്ടുണ്ട്. സാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാള സിനിമയിൽ നായികയായി മീന എത്തുന്നത്.

Also Read
അതു കൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്: പ്രിയ നടി അനു സിത്താര പറഞ്ഞത് കേട്ടോ

Advertisement