രാത്രി ഉറങ്ങുമ്പോൾ എറണാകുളത്ത് ആണെങ്കിൽ രാവിലെ മൂന്നാറിൽ ആയിരിക്കും, ഇതൊക്കെ ആര് അഡ്ജസ്റ്റ് ചെയ്യും: കല്യാണം കഴിക്കാൻ പേടിക്കുന്നതിനെ കുറിച്ച് നടി അനുശ്രീ

1173

മിനിസ്‌കീൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി അവിടെ നിന്നും മലയാള സിനിമയിലേക്ക് എത്തിയ ശാലീന സുന്ദരിയായ നടിയാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസുകളിൽ ഇടം നേടാൻ അനുശ്രീക്ക് കഴിഞ്ഞിരുന്നു.

പ്രശസ്ത സംവിധായകൻ ലാൽജോസ് ആയിരുന്നു അനുശ്രീയെ മലയാള സിനിമക്ക് സമ്മാനിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലെസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ആണ് അനുശ്രീ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

Advertisements

Also Read
ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു, ഞാനത് വിശ്വിസിക്കുന്നു: ദിലീപ് വിഷയത്തിൽ സലീം കുമാർ

നായികയായും സഹനടിയായും എല്ലാം വേഷമിടുന്ന അനുശ്രീ ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

അതേ സമയം എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ ഇപ്പോൾ. വെറൈറ്റി മീഡിയയോട് ആണ് അനുശ്രി വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

ഫോട്ടോഷൂട്ടിൽ പൂ വെച്ച് സാരി ഒക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അത് അഴിച്ചു കഴിഞ്ഞാൽ തീർന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ തോന്നുന്നു.

Also Read
അഭിഷേക് ബച്ചനും റാണി മുഖർജിയും തമ്മിൽ പ്രണയം, വിവരം അറിഞ്ഞ ഐശ്വര്യ റായി റാണി മുഖർജിയുമായി തല്ലി പിരിഞ്ഞു: സംഭവം ഇങ്ങനെ

എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്. അണ്ണൻ ഒക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശ്യം എന്ന്. പക്ഷെ എനിക്ക് എന്തോ പേടിയാണ്. കല്യാണം പേടിയാണ് എന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ ചോദിക്കുവാണ്. കാരണം എന്നെ ആർക്കും സഹിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.

കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എന്റെ നാട്ടിലേക്ക് പോകണം എന്ന്. അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോ എന്ന്. അവിടെ നിൽക്കുമ്പോൾ വെറുതെ ഒന്ന് ബാംഗ്ലൂരിൽ പോയാലോ എന്നാകും തോന്നുന്നത്. ഉടനെ തന്നെ തോന്നും എന്നാൽ ഒന്ന് ദുബായിൽ പോയിട്ട് വന്നാലോ എന്ന്. നിന്ന നിൽപ്പിൽ ഇങ്ങനെ ഒക്കെ തോന്നാറുണ്ട്.

ഞാൻ ഉറങ്ങും മുൻപേ രാത്രി അമ്മ വിളിക്കുമ്പോൾ എറണാകുളത്ത് ആണെങ്കിൽ രാവിലെ വിളിക്കുമ്പോൾ ഞാൻ ചിലപ്പോ മൂന്നാറിൽ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നതാണ് സംശയം. എന്റെ വീട്ടുകാർക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയിൽ പോയാൽ ഇത് മനസിലാക്കും എന്ന് തോന്നുന്നില്ല.

anusree-1

ഒരു പാർട്ണർ വേണം എന്ന് സ്വാഭാവികമായും തോന്നാറുണ്ട്. എനിക്ക് എന്റെ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സിന്റെ ഇടയിൽ കൊണ്ടിട്ടാൽ ആ ആള് ഒന്നാമതോ അല്ലെങ്കിൽ പത്താമതോ വേണം. അല്ലാതെ ഇതെന്താ ഇത്രയും പേര് എന്ന് ചോദിച്ചാൽ ചേട്ടാ ബൈ എന്ന് ഞാൻ പറയുകയും ചെയ്യും.കല്യാണം എന്ന കാര്യം അങ്ങനെ സംഭവിച്ചാൽ എപ്പോഴും കൂടെ ഉണ്ടായിരിക്കുന്ന ഒരാൾ ആകണം.

ഒരിക്കൽ അതിലേക്ക് കടന്നിട്ട് അതിൽ നിന്നും ഇറങ്ങി വരുക എന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്ന പോലെ എന്റെ വിശ്വാസപത്രത്തിൽ പെടുന്ന കാര്യം അങ്ങനെയാണ്. ഒരിക്കൽ ഞാൻ അതിലേക്ക് ഉൾപ്പെട്ട് കഴിഞ്ഞാണ് പിന്നെ അതിൽ നിന്നും ഇറങ്ങി വരുക എന്നത് എനിക്ക് പ്രയാസമാണ്. അത് ലൈഫ് ലോങ്ങ് കമ്മിറ്റ്‌മെന്റ് വേണ്ടുന്ന ഒരു കാര്യമാണ് അനുശ്രീ വ്യക്തമാക്കുന്നു.

Also Read
ഗുരു ദക്ഷിണയായി അയാൾ ആവശ്യപ്പെട്ടത് എന്റെ ശരീരം, മുത്തച്ഛന്റെ പ്രായമുള്ളയാൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു:നടി കസ്തൂരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Advertisement