ആദ്യമായിട്ടായിരിക്കും ഒറ്റപ്പെടുമ്പോൾ ഒരു ഡയറ്റീഷ്യനെ വിളിക്കുന്നത്; നിലവിളിച്ചുകൊണ്ടു വരെ ഞാൻ വിളിച്ചിട്ടുണ്ട്; ലക്ഷ്മി മനീഷിനെ കുറിച്ച് മഞ്ജു

130

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.’

Advertisements

യൂട്യൂബ് ചാനലിലൂടെ ഇതിനെതിരെയെല്ലാം താരം പ്രതികരിച്ചിരുന്നു. ഇതിനിടെ താരം വെയ്റ്റ് ലോസ് ചെയ്ത് വൻ മേയ്‌ക്കോവരും നടത്തിയിരുന്നു. അന്ന് തന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ച ഡയറ്റീഷ്യനെ പരിചയപ്പെടുത്തുകയാണ് മഞ്ജു സുനിച്ചൻ ഇപ്പോൾ. ലക്ഷ്മി മനീഷ് ആണ് മഞ്ജുവിനെ സഹായിച്ച ന്യൂട്രീഷ്യനിസ്റ്റ്. ഇവർ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

ALSO READ- എന്താടാ നീ കാണിച്ചതെന്ന് ചോദിച്ച് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു: സംവിധായകനെ തല്ലിയ സംഭവത്തെ കുറിച്ച് നടി ഭാമ പറഞ്ഞത്

സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും യൂട്യൂബ് അടക്കമുള്ള പ്ലാറ്റ് ഫോമിലൂടെ ഡയറ്റ് പ്ലാനുകൾ നൽകുന്ന താരമാണ് ലക്ഷ്മി മനീഷ്. അതേസമയം, ന്യൂട്രീഷ്യനിസ്റ്റിന് അപ്പുറം തന്റെ കസ്റ്റമേഴ്സിന്റെ നല്ല സുഹൃത്ത് കൂടെയാണ് ലക്ഷ്മിയെന്നാണ് മഞ്ജു പറയുന്നത്. ലക്ഷ്മി കാരണം തന്റെ തടിയും കുറേ ഏറെ മാനസിക പ്രശ്നങ്ങളും കുറഞ്ഞെന്നാണ് മഞ്ജു സുനിച്ചൻ പറയുന്നത്.

മഞ്ജുവിന്റെ പല വ്യക്തിപരമായ പ്രശ്നങ്ങൾക്കും ലക്ഷ്മി പരിഹാരം നൽകിയിട്ടുണ്ട്. ഫോണിലൂടെ മാത്രം പരിചയമുള്ള ലക്ഷ്മിയെ നേരിട്ട് കണ്ട അനുഭവമാണ് മഞ്ജു പങ്കിട്ടിരിക്കുന്നത് ഇപ്പോൾ.ലക്ഷ്മിയെ നേരിട്ട് കണ്ടതിന് ശേഷം എടുത്ത ഫോട്ടോയ്ക്കൊപ്പം തന്നെ എത്തരത്തിലാണ് ലക്ഷ്മി സഹായിച്ചത് എന്നും മഞ്ജു സുനിച്ചൻ പറയുന്നുണ്ട്.

ALSO READ- കുക്കിംഗ് ചെയ്യുന്ന സ്ത്രീകളാണ് നല്ലവീട്ടമ്മകളെന്ന് ആനി, അതിന് കിടിലൻ മറുപടി കൊടുത്ത് നവ്യാ നായർ, അന്ന് നടന്നത് വൈറൽ

”ഡയറ്റീഷ്യൻ, അതിലുപരി ഒരു സഹോദരി, സുഹൃത്ത്, പോസിറ്റീവ് എനർജി മാത്രം കൊണ്ട് നടക്കുന്ന ഒരു സ്ത്രീ. എന്തുവേണമെങ്കിലും വിളിക്കാം. 2018 ലാണ് ഞാൻ ആദ്യമായി ലക്ഷ്മി മാഡതിനെ വിളിക്കുന്നത്. അന്ന് എന്റെ ശരീരഭാരം 87 കിലോ ആയിരുന്നു. വളരെ മനസ്സ് വിഷമിച്ചാണ് ഞാൻ വിളിച്ചത്. ‘ഇതൊക്കെ എന്ത് ‘എന്ന് ചോദിച്ചു കൊണ്ട് ഒരു കുന്ന് മോട്ടിവേഷൻ എന്റെ തലയിലേക്ക് ഇട്ടു തന്നു.”- എന്നാണ് ലക്ഷ്മിയെ കുറിച്ച് മഞ്ജു പറഞ്ഞത്.

അന്ന് ഫോണിലൂടെ കോൺടാക്ട് ഉണ്ടായിരുന്നെങ്കിലും ഇന്നാണ് പക്ഷേ ഞങ്ങൾ നേരിട്ട് കണ്ടത്. ആദ്യമായിട്ടായിരിക്കും ഒരാൾ ഒറ്റപ്പെടുമ്പോഴും ഡിപ്രഷനിലേക്ക് പോകുന്നു എന്ന് തോന്നുമ്പോഴും ഒരു ഡയറ്റീഷ്യനെ വിളിക്കുന്നത്. നിലവിളിച്ചുകൊണ്ടു വരെ ഞാൻ വിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ക്ഷമയോടെ ഞാൻ പറയുന്നത് മുഴുവൻ കേൾക്കും. ധൈര്യമായിരിക്കാൻ പറയും. ഒരുപാട് ഒരുപാട് സ്നേഹമെന്ന് മഞ്ജു പറയുന്നു.

Advertisement