മിഥുന് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും; സനയെന്ന് കേട്ടിട്ടുണ്ട്, പക്ഷെ വെടിയേറ്റല്ല, അ പ ക ടത്തിലാണ് മ രി ച്ചത്; മേജർ രവി

5205

ബിഗ് ബോസിലെ മത്സരാർത്ഥിയായ അനിയൻ മിഥുൻ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയിൽ നിറയുന്നത്. അനുഭവകഥ പറയുന്നതിനിടെ ഇന്ത്യൻ ആർമിയെ ബന്ധപ്പെടുത്തി പ്രണയ കഥ പറഞ്ഞാണ് മിഥുൻ ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

മിഥുന് എതിരെ സോഷ്യൽമീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്. ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച് മേജർ രവിയും രംഗത്തെത്തിയിട്ടുണ്ട്. ‘ഏറെ ബഹുമാനിക്കുന്ന, ഏറ്റവും അന്തസ്സുറ്റ സൈന്യമായ ഇന്ത്യൻ പട്ടാളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. രാജ്യദ്രോഹക്കുറ്റത്തിനു വരെ കേസെടുക്കാൻ സാധിക്കും’- എന്നാണ് മേജർ രവി പ്രതികരിച്ചിരിക്കുന്നത്.

Advertisements

ഇന്ത്യൻ സേനയിലെ വനിതകളുടെ പ്രാതിനിധ്യത്തെ കുറിച്ച് വിശദമാക്കുന്നുമുണ്ട് മേജർ രവി. 1992-ൽ ആണ് ആദ്യമായി വനിതകൾ പട്ടാളത്തിലേക്കു വരുന്നത്.പാരാ കമാൻഡോയിൽ ഒരു വനിത പോലും ഇന്ത്യൻ പട്ടാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ- ആദ്യമായിട്ടായിരിക്കും ഒറ്റപ്പെടുമ്പോൾ ഒരു ഡയറ്റീഷ്യനെ വിളിക്കുന്നത്; നിലവിളിച്ചുകൊണ്ടു വരെ ഞാൻ വിളിച്ചിട്ടുണ്ട്; ലക്ഷ്മി മനീഷിനെ കുറിച്ച് മഞ്ജു

പാരാ കമാൻഡോ എന്നാൽ എന്തെന്നു ചെറിയ ധാരണ പോലും അനിയൻ മിഥുൻ എന്ന വ്യക്തിക്ക് ഇല്ലെന്ന് മേജർ രവി പറഞ്ഞു. ഷോയിൽ മിഥുൻ പറഞ്ഞതു പോലെ ഇതുവരെയും ഇന്ത്യൻ പട്ടാളത്തിൽ ഒരു വനിതാ ഓഫിസർ നെറ്റിയിൽ വെടികൊണ്ട് മരിച്ചിട്ടില്ലെന്നും പ്രശസ്തിക്കു വേണ്ടി പച്ചനുണ പടച്ചുവിടുന്ന ഈ മത്സരാർഥി സ്വന്തം കരിയറിനെക്കുറിച്ചു പറഞ്ഞ കഥ പോലും സംശയാസ്പദമാണെന്നാണ് മേജർ രവി പറയുന്നത്.

കൂടാതെ, ഇത്തരത്തിൽ കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഒരാൾ വന്നിട്ട് എന്തു പറഞ്ഞാലും അത് മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. മിഥുൻ ഈ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ വേണമെങ്കിൽ കേസ് കൊടുക്കാൻ തനിക്കു സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ- എന്താടാ നീ കാണിച്ചതെന്ന് ചോദിച്ച് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു: സംവിധായകനെ തല്ലിയ സംഭവത്തെ കുറിച്ച് നടി ഭാമ പറഞ്ഞത്

തന്റെ ഒരു മലയാളിയായ ഒരു ബാച്ച്‌മേറ്റ് മെസ്സേജ് അയച്ചു, ‘എടാ ഇത് എന്താണ്’ എന്ന് ചോദിച്ചു. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് ഞങ്ങളെ സംബന്ധിച്ച് ഈ സംഭവത്തിൽ പ്രധാനം. ലാലേട്ടനും ഞാനുമൊക്കെ ഒരുമിച്ച് കശ്മീരിൽ സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ പോയിട്ടുള്ള ലാലേട്ടൻ ഇതിനു കൃത്യമായി മറുപടി കൊടുക്കുകയും ചെയ്‌തെന്നും മേജർ രവി വിശദമാക്കി.

ഇന്ത്യൻ ആർമിയിൽ കഴിഞ്ഞ വർഷം മുതലാണ് ആ യു ധം ഉപയോഗിക്കുന്ന സേനയിൽ സ്ത്രീകൾക്ക് പൊസിഷൻ കൊടുക്കാം എന്ന തീരുമാനം വരുന്നത്. പിന്നെ എങ്ങനെയാണ് ഈ മനുഷ്യൻ പാരാ കമാൻഡോയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.

താൻ പാരാ കമാൻഡോയിൽ വർക്ക് ചെയ്യുമ്പോഴാണ് എൻഎസ്ജി കമാൻഡോയുടെ ഓഫർ വന്ന് അങ്ങോട്ടു പോയത്. ഏറ്റവും ദുഷ്‌കരമായ ജോലിയാണ് പാരാകമാൻഡോയുടേതെന്ന് മേജർ രവി പറഞ്ഞു.

ഈ വിങിൽ ഉള്ള എല്ലാവരും ഒരുപോലെ റിസ്‌കുള്ള ജോലി ആണ് ചെയ്യുന്നത്. ഈ മത്സരാർഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫിസറും ഇന്നേവരെ ഇന്ത്യൻ ആർമിയിൽ മരിച്ചിട്ടില്ലെന്നും മേജർ രവി പറയുന്നു.

‘ഇയാൾ പറഞ്ഞതുപോലെ, സന എന്നൊരു പേര് ഞാൻ കേട്ടിട്ടുണ്ട്. അവർ പക്ഷേ യുദ്ധത്തിൽ മരിച്ചതല്ല, എന്തോ അപകടത്തിൽ ആണ് മരിച്ചത്’- എന്നാണ് മേജർ രവി വിഷയത്തിൽ വിശദമാക്കിയത്.

Advertisement