എന്റെ കുടുംബം പ്രതിസന്ധികളിൽ സൽമാൻ എപ്പോഴും കൂടെയുണ്ടാവും; വൈറലായി ഷാരൂഖ് ഖന്റെ വാക്കുകൾ

24

മകൻ ആര്യൻ ഖാൻ പിടിലായയതിന് പിന്നാലെ ബോളിവുഡിന്റെ കിങ്ഖാൻ ഷാരൂഖ് ഖനെ ആദ്യം വീട്ടിലെത്തി ആശ്വസിപ്പിച്ചത് ബോളിവുഡ് താരം സൽമാൻ ഖാൻ ആയിരുന്നു. സമീപകാലത്തായി ഇരുവരും ഉറ്റസുഹൃത്തുകളുമാണ്. ഷാരൂഖിന്റെ പത്താൻ എന്ന സിനിമയിൽ പ്രതിഫലം വാങ്ങാതെ സൽമാൻ അതിഥി താരമായി അഭിനയിച്ചത് അടുത്തിടെ വലിയ വാർത്തയായിരുന്നു.

അതേ സമയം പല സാഹചര്യങ്ങളിലും സൂപ്പർതാരങ്ങൾ തമ്മിൽ ഉരസലുകൾ ഇണ്ടായിട്ടുണ്ടെങ്കിലും ഷാരൂഖ് ഖാൻ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയപ്പോഴെല്ലാം സൽമാൻ ഖാൻവലിയ പിന്തുണയുമായി കൂടെ എത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കിത്തരുന്ന പുതിയ വീഡിയോയാണ് വൈറൽ ആകുന്നത്.

Advertisement

Also Read
എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു, എനിക്ക് വിട പറയാനാവില്ല, എന്റെ മനസ്സിൽ വേണു ഉണ്ട്, ഉണ്ടാവും; വിതുമ്പലോടെ മമ്മൂട്ടി

സൽമാൻ ഖാൻ ഹോസ്റ്റ് ചെയ്തിരുന്ന ദസ് കാ ദം എന്ന സൂപ്പർഹിറ്റ് ഗെയിം ഷോയിലെ ഹൃദ്യമായ ചില നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2018ൽ സംപ്രേക്ഷപണം ചെയ്ത പരിപാടിയിലെ രംഗങ്ങൾ ആര്യൻ ഖാന്റെ സംഭവത്തിന് ശേഷം വീണ്ടും ഷാരൂഖ് സൽമാൻ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

ഷോയുടെ മൂന്നാം സീസണിലെ ഗ്രാൻഡ് ഫിനാലെയിൽ ഷാരൂഖ് പ്രത്യേക അതിഥിയായിട്ട് എത്തിയിരുന്നു. നടി റാണി മുഖർജിയും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. എപ്പോഴും കൂടെ നിൽക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് സൽമാൻ ചോദിട്ടിരുന്നു. ഇതിന് ഷാരുഖ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

ഞാൻ എപ്പോഴെങ്കിലും കുഴപ്പത്തിലാണെങ്കിൽ അതിനേക്കാൾ എന്റെ കുടുംബം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോവുകയാണെങ്കിൽ നിങ്ങൾ അവിടെയുണ്ടാകും എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. പിന്നാലെ ഇരുവരും പരസ്പരം ചേർത്തുപിടിക്കുന്നതും വീഡയോയിൽ കാണാം.

Also Read
സഹിക്കാൻ പറ്റുന്നില്ല, ഒന്ന് പോയി കാണാൻ പോലും സാധിക്കുന്നില്ലല്ലോ: നെടുമുടിയുടെ വിയോഗത്തിൽ കരച്ചിൽ അടക്കാനാവാതെ കെപിഎസി ലളിത

Advertisement