എങ്ങനെ ആയിരിക്കും ഈ സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്, ആ ഇമോഷണൽ ബാലൻസ് എങ്ങനെയായിരിക്കും: മീനാക്ഷി ദീലിപിനെ കുറിച്ച് നമിത പറയുന്നത് കേട്ടോ

133

മലയാളത്തിന്റെ മിനിസ്‌ക്രീനിലേക്ക് ബാല താരമായി എത്തി പിന്നീട് സിനിമയിൽ നായികയായി മാറിയ നടിയാണ് നമിത പ്രമോദ്. ടെലിവിഷൻ രംഗത്തു നിന്നും സിനിമയിൽ എത്തിയ നമിത ഇതിനോടകം തന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിക്കഴിഞ്ഞു.

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ് നടി. അതേ സമയം ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രം ഈശോ ആണ് നമിതയുടെ പ്രദർശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രം.

Advertisements

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത പ്രമോദ്. ഇപ്പോൾ ഇതാ ഈശോ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ മീനാക്ഷി ദിലീപിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

Also Read
സൗന്ദര്യം തനിക്ക് ഒരു ശാപമായിരുന്നു ആരാധന മൂത്തെത്തിയ ആ സുന്ദരി പെൺകുട്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു കുഞ്ഞിനെ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ദേവൻ

തന്റെ അടുത്ത സുഹൃത്തായ മീനാക്ഷിയോട് താൻ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യത്തെ കുറിച്ചാണ് നമിത പ്രമോദ് പറഞ്ഞത്.എങ്ങനെയാണ് നീ ഇത്രയും ബോൾഡ് ആയത്? എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്? എങ്ങനെയാണ് ആ ഇമോഷണൽ ബാലൻസ്? എന്നൊക്കെ തനിക്ക് ചോദിക്കണം എന്നാണ് നമിത പറയുന്നത്.

അതേസമയം, തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നമിത പ്രമോദ് തുറന്നു പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമത്തെ കുറിച്ചാണ് നടി സംസാരിച്ചത്. ആളുകളെ നഷ്ടപ്പെടുന്നത് ഭയങ്കരമായ വിഷമമാണ്, കാരണം താൻ കാരണം അവരുടെ മുൻഗണനകൾ മാറിയിട്ടുണ്ടാവും.

തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവർ കുറവാണ്. അവരെ ഒരുപാട് വിശ്വസിക്കും. അങ്ങനെ കരുതിയ പലരും തന്റെ ജീവിതത്തിൽ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ തന്റെ ജീവിതത്തിലേക്ക് വന്നിട്ടുമുണ്ട്, അതിനേക്കാളും മനോഹരമായ ഓർമ്മകൾ തന്നിട്ടുമുണ്ട്.

ആളുകളെ നഷ്ടം ആവുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പേടി ഉള്ള കാര്യം,അത് റിലേഷൻഷിപ്പല്ല. ഒരു പക്ഷെ ബ്രേക്ക് അപ്പിനേക്കാൾ കൂടുതൽ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കൾ ജീവിതത്തിൽ നിന്ന് പോവുന്നതായിരിക്കും എന്നാണ് നമിത പറയുന്നത്.

Also Read
അവര്‍ക്ക് സിനിമകളില്‍ രണ്ട് നായികമാര്‍ വേണം, ഗ്ലാമറസ് ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്, മറ്റൊരു കാര്യത്തിനാണ് ഞങ്ങളെ ഉപയോഗിക്കുന്നത്, തെലുങ്ക് സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമല പോള്‍

അതേ സമയം നടൻ ദിലീപിനെ കുറിച്ചും നമിത തുറന്നു പറഞ്ഞിരുന്നു. സിനിമകളിൽ കോമഡി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ദിലീപ് സീരിയസ് ആണ് എന്നാണ് നമിത പറയുന്നത്. സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്ത് ആണെങ്കിലും തന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താൽ നന്നാവും ഇങ്ങനെ ചെയ്താൽ നന്നാവും എന്നൊക്കെ. ശാന്തനായ വ്യക്തിയാണ് ദിലീപ് എന്നും നമിത പ്രമോദ് വ്യക്തമാക്കുന്നു.

Advertisement