Home Entertainment Celebrities

കൊറോണക്കാലത്ത് മകൻ സഞ്ജയ് ഒറ്റയ്ക്ക് കാനഡയിൽ, ദളപതി വിജയ് അതീവ വിഷമത്തിൽ

48

ലോകം മുഴുവൻ കൊറോണ വ്യാപിച്ചതിനാൽ ന്നുടെ രാജ്യം സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ലോക് ഡൗൺ മുലും സിനിമാ ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിർത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്.

തമിഴകത്തിന്റെ സൂപ്പർതാരം നടൻ ദളപതി വിജയിയും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിൽ തന്നെയാണ്. എന്നാൽ വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്.

Advertisements

കൊറോണ വൈറസ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലെ മുതിർന്ന സംവിധായകരിൽ ഒരാളായിരുന്ന മുത്തച്ഛന്റെയും (എസ്എ ചന്ദ്രസേഖർ) നടനായ അച്ഛന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണും തിരിയുന്നത്.

അതിന്റെ ഭാഗമായി കാനഡയിൽ പോയി ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്. ഇതിനിടയിൽ ജെയ്സൺ ചില ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്സൺ സഞ്ജയെയും നായകൻമാരാക്കി സംവിധായകൻ ശങ്കർ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

വിജയ് തന്റെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ്ങ് തീർത്തശേഷം അവധിക്കാലം ആഘോഷിക്കാൻ ഇരിക്കവേയാണ് ലോകം മുഴുവൻ കോവിഡ് 19 പിടിപെട്ടത്. അതിനാൽ തന്നെ താരം രാജ്യത്ത് തന്നെ തുടർന്നിരുന്നു. ഏപ്രിലിൽ രിലീസ് ആവേണ്ട മാസ്റ്റർ ഇനി ഈ മാസം പുറത്തെത്തില്ലെന്നുറപ്പാണ്. പുതിയ റിലീസ് എന്നാണെന്ന് അണിയറക്കാർ പ്രഖ്യാപിച്ചിട്ടില്ല.

Advertisement