Home Entertainment

എന്റെ ആദ്യ ഓഡീഷനിൽ കൂടെ ഉണ്ടായിരുന്ന ആ ഒമ്പതാം ക്ലാസ്സുകാരിയാണ് പിന്നീട് ഇന്ത്യയിലെ സൂപ്പർ നായികയായി മാറിയത്: പൃഥ്വിരാജ്

5912

മലയാള സിനിമയിലെ യുവ സൂപ്പർതാരവും നിർമ്മാതാവും നമ്പർ വൺ സംവിധായകനും ആണ് പൃഥ്വിരാജ്. നിരവധി സൂപ്പർഹിറ്റ് മലയാളം സിനിമകളിൽ നായകനായിട്ടുള്ള പൃഥ്വി തമിഴകത്തും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ്.

ഇപ്പോഴിതാ താൻ സിനിമയിൽ എത്തു മുമ്പ് കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്ക് സ്‌ക്രീൻ ടെസ്റ്റിനായി സംവിധായകൻ ഫാസിലിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം തുറന്നു പറയുകയാണ് നടൻ പൃഥ്വിരാജ്. തന്റെ ആദ്യത്തെ സ്‌ക്രീൻ ടെസ്റ്റായിരുന്നു അന്ന് നടന്നതെന്ന് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് വെളിപ്പെടുത്തുന്നു.

Advertisements

തന്റെ കൂടെ അന്ന് കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നു അസിൻ തോട്ടുങ്കൽ. പിന്നീട് തെന്നിന്ത്യൻ സൂപ്പർ നായികയായ അസിനുമൊത്താണ് അന്ന് ഓഡിഷനിൽ താൻ അഭിനയിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.

Also Read
ശരിക്കും സമ്മതിക്കണം, അത്രയും വലിയൊരു നടന് ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല: മമ്മൂട്ടിയെക്കുറിച്ച് ജുവൽ മേരി

എന്നാൽ ആ സ്‌ക്രീൻ ടെസ്റ്റിൽ തനിക്ക് സെലക്ഷൻ നേടാനായില്ല. സ്‌ക്രീൻ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷൻ പടത്തിലാണ് അഭിനയിക്കേണ്ടതെന്നുമാണ് ഫാസിൽ പറഞ്ഞതെന്ന് പൃഥ്വിരാജ് ഓർക്കുന്നു.

സ്‌ക്രീൻ ടെസ്റ്റിന് ശേഷം താൻ ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തിൽ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടിൽ വെച്ചാണ് സ്‌ക്രീൻ ടെസ്റ്റ് നടന്നത്. ക്യാമറാമാൻ ആനന്ദകുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു.

കാലങ്ങൾക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം ചെയ്യാൻ നിന്ന സമയത്ത് തന്നെ പടത്തിലേക്ക് നിർദേശിച്ചത് ഫാസിലായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. കൈയ്യെത്തും ദൂരത്ത് വൻപരാജയമായി മാറിയെങ്കിലും അതിലെ പാട്ടുകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു.

അതേ സമയം കൈയ്യെത്തും ദൂരത്തിലേക്ക് അസിനും സെലക്ഷൻ ലഭിച്ചിരുന്നില്ല. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയാണ് അസിൻ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് മലയാളം വിട്ട താരം തമിഴകത്തേയും ബോലുവുഡുലേയും നമ്പർ വൺ നായികയായി മാറി. പിന്നീട് ഒരു മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുമില്ല.

Also Read
റിയൽ ഭാര്യയ്ക്കും ഓൺസ്‌ക്രീൻ ഭാര്യയ്ക്കും ഒപ്പം സജിന്റെ പിറന്നാൾ ആഘോഷം, വൈറലായി അഞ്ജലിയുടെ ആശംസ

Advertisement