സ്വന്തം നിലപാടിൽ നമ്മൾ ഉറച്ചു നിൽക്കുകയാണെങ്കിൽ ആരും ചൂഷണം ചെയ്യില്ല, വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല: മീരാ വാസുദേവ്

66

മലയാളത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബ്ലസ്സി ഒരുക്കിയ തൻമാത്ര എന്ന സിനിമയിലുടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മീരാ വാസുദേവ്. പിന്നീട് ഒരു പിടി മലയാള സിനിമകൾ മികച്ച വേഷങ്ങൾ ചെയ്ത മീര വാസുദേവ് ആരധാകരുടെ പ്രിയങ്കരിയായിരുന്നു.

മലയാളത്തിന് പുറമേ ബോളിവുഡ് സിനിമകളിലും തമിഴിലും ഒക്കെ നടി വേഷം ഇട്ടിരുന്നു. എന്നാൽ കുറച്ചുകാലം നടി സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. നടിയും രണ്ട് വിവാഹങ്ങളും ദാമ്പത്യ തകർച്ചയും ഒക്കെയായിരുന്നു നടിയെ ഈ രംഗത്ത് നിന്നും അകറ്റി നിർത്തിയത്.

Advertisements

എന്നാൽ 2 വിവാഹ ബന്ധങ്ങളും വേർ പിരിഞ്ഞതോടെ നടി വീണ്ടും അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. നടിക്ക് ഒരു മകനും ഉണ്ട്. മലയാളം മിനിസ്‌ക്രീനിൽ കൂടിയാണ് നടി അഭിനയരംഗത്തേക്ക് മടങ്ങി എത്തിയത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സിരീയലിലാണ് നടി അഭിനയിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രമായ സുമിത്ര എന്ന വീട്ടമ്മയെ ആണാ മീരാ വാസുദേവ് അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര കടന്ന് പോവുന്നത്. ഇതിൽ സുമിത്രയെന്ന വീട്ടമ്മയെ മനസ്സിലാക്കുന്നത് ചുരുക്കം ചിലർ മാത്രമാണ്.

ഇന്ന് സുമിത്ര ആയാണ് മീര അറിയപ്പെടുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസിൽ ആഴത്തിലിറങ്ങിയ കഥാപാത്രം ആയിരുന്നു സുമിത്രയുടെത്. അതേ സമയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് മീരാ വാസുദേവിന്റെ പഴയ ഒരു ഒരു അഭിമുഖത്തിലെ വാക്കുകൾ ആണ്.

കഴിഞ്ഞ കുറേക്കാലമായി സിനിമാരംഗത്ത് നിന്നുമടക്കം ഉയർന്നു വന്നിരുന്ന മീ ടു ആരോപണങ്ങളെ കുറിച്ച് ആയിരുന്നു മീരാ വാസുദേവന്റെ പ്രസ്താവന. സിനിമാരംഗത്തെ പലർക്കും വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നായിരുന്നു മീരാ വാസുദേവ് ആഭിപ്രായപ്പെടുന്നത്.

നമ്മൾ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ആരും ചൂഷണം ചെയ്യില്ല. ബോൾഡായി സംസാരിക്കുന്നതാണ് എന്റെ രീതി. വീട്ടുകാർ അങ്ങനെയാണ് എന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുകയാണ് എന്റെ രീതി എന്നും മീര വാസുദേവ് പറയുന്നു. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Advertisement