കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം കേക്ക് മുറിച്ച് ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് മിയ ജോർജും അശ്വിനും, ആശംസകൾ കൊണ്ട് മൂടി ആരാധകർ

60

അൽഫോൺസാമ്മ എന്ന സീരിയലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിൽ എത്തി തിളങ്ങി നിൽക്കുന്ന താരമാണ് നടി മിയ ജോർജ്ജ്. മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെത്തി ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിമിയാ ജോർജ്.

നായികയെന്നോ സഹനടിയെന്നോ വ്യത്യാമില്ലാതെ സിനിമ തിരഞ്ഞെടുക്കുന്ന നടി നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തിളങ്ങി. ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച മിയയ്ക്ക് ആരാധകരും ഏറെയാണ്.

Advertisements

2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്.ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അടുത്തിടെയാണ് മിയയ്ക്കും ഭർത്താവ് അശ്വിൻ ഫിലിപ്പിനും ആൺകുഞ്ഞ് പിറന്നത്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയ മകൻ നൽകിയിരിക്കുന്ന പേര്.

Also Read
ഞാൻ ഉണ്ണി ഗന്ധർവ്വൻ, ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ, ഏറ്റെടുത്ത് ആരാധകർ

അതേ സമയം തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം അടുത്തിടെയാണ് മിയാ ജോർജ് ആരാധകരെ അറിയിച്ചത്.മകൻ ജനിച്ച ശേഷം മാത്രമാണ് മിയ ഗർഭിണിയായിരുന്നുവെന്നുള്ള കാര്യംപോലും എല്ലാവരും അറിയുന്നത്. ഗർഭകാലം സംഭവമാക്കി മാറ്റാതിരുന്നതിൽ താരത്തെ അഭിനന്ദിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ സന്തോഷം മിയ സോഷ്യൽ മീഡിയകളിലൂടെയാണ് അരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് മിയയുടെ ഭർത്താവും നൽകിയ പേര്.

അതേ സമയം മിയയുടെ വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. മകൻ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാർഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും.

കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും വിവാഹിതർ ആയത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഇപ്പോൾ മിയ.

വിവാഹ വാർഷിക ദിനത്തിൽ അശ്വിനൊപ്പമുളള ഫൊട്ടോയാണ് മിയ ഷെയർ ചെയ്തത്. ഒരു വർഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു ഫൊട്ടോയ്‌ക്കൊപ്പം മിയ കുറിച്ചത്. അശ്വിനും മിയയ്‌ക്കൊപ്പമുളള ഒരു ചിത്രം ഷെയർ ചെയ്തിരുന്നു.

എന്നാൽ താൻ അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും മിയ നേരത്തെ പറഞ്ഞിട്ടുണ്ട്. അതേ സമയം റെഡ് വൈൻ, അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, അൽമല്ലു, തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

Also Read
സായി പല്ലവി നാഗ ചൈതന്യ ലവ് സ്റ്റോറി പുറത്തിറങ്ങിയതിന് പിന്നാലെ സാമന്തയയുടെയും ചൈതന്യയുടെയും വിവാഹ മോചനം ഉറപ്പിച്ച് ആരാധകർ

പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് മിയ. അതേ സമയം സി ഐഡി ഷീല എന്ന സിനിമയിലൂടെ മിയ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement