തുറന്ന പുസ്തകമാണ് എന്റെ ജീവിതം, കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ല: തുറന്ന് മനസ്സ് നടി രേഖ രതീഷ്

1914

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് സീരിയൽ നടി രേഖാ രതീഷ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ജനപ്രിയ സീരയലിലെ പത്മാവതിയായി എത്തിയതോടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ മാറിയത്.

ടിവി സീരിയലകളിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് രേഖ രതീഷ്. നടിയുടെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പുകോളങ്ങളിൽ പ്രധാനമായും നിറഞ്ഞു നിന്നിരുന്നത്.

Advertisements

ഗൂഗിളിൽ രേഖ രതീഷ് എന്ന് സെർച്ച് ചെയ്താൽ കിട്ടുന്നതും നടിയെ കുറിച്ചുള്ള കഥകൾ മാത്രമാണ്. ആയിരത്തിൽ ഒരുവൾ, പരസ്പരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല.

Also Read
കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം കേക്ക് മുറിച്ച് ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് മിയ ജോർജും അശ്വിനും, ആശംസകൾ കൊണ്ട് മൂടി ആരാധകർ

പതിനെട്ടാമത്തെ വയസ്സിലായിരുന്നു നടിയുടെ വിവാഹം. അതും പ്രണയിച്ച വ്യക്തിയെ ആയിരുന്നു സ്വന്തമാക്കിയത്. നല്ലൊരു കുടുംബ ജീവിതത്തിനായി തമിഴിലെ സൂപ്പർതാര ചിത്രത്തിലേക്കു വന്ന അവസരം പോലും ഉപേക്ഷിച്ചു. പക്ഷേ 8 മാസത്തെ ദാമ്പത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. പിന്നീടും മൂന്ന് വിവാഹങ്ങൾ കൂടി താരം കഴിച്ചെങ്കലും അതെല്ലാം പിരിയുകയായിരുന്നു.

അയാൻ എന്ന പേരുള്ള ഒരു മകനാണ് രേഖയ്ക്ക് ഉള്ളത്. രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നു പറഞ്ഞിട്ടുമുണ്ട്.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.

ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം. രേഖാ രതീഷിന്റെ വാക്കുകൾ ഇങ്ങനെ: മകന് ഇപ്പോൾ പത്തുവയസ്സായി തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. എന്റെ ബുദ്ധിമുട്ടൊക്കെ ഇപ്പോൾ മാറി വരുന്നു. അവൻ ചെറുതായിരുന്ന സമയത്തെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവർക്കും അറിയുന്നൊരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം.

അച്ഛനും അമ്മയും കലാരംഗത്ത് ഉള്ളവർ ആയിരുന്നു. അമ്മ രാധാദേവി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ മാഷ്, നസീർ സർ എന്നിവരുടെ അമ്മയായും മധു സാറിന്റെ സെക്കന്റ് ഹീറോയിൻ ആയും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ്ങും ചെയ്യുമായിരുന്നു. അച്ഛൻ രതീഷ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു.

Also Read
ഞാൻ ഉണ്ണി ഗന്ധർവ്വൻ, ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ, ഏറ്റെടുത്ത് ആരാധകർ

എനിക്ക് ചെറുപ്പത്തിൽ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ രാജു അങ്കിൾ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയം. ‘രതീഷേ മോൾ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു.

അങ്ങനെ സ്‌ക്രീൻ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാൻ തുടങ്ങുന്നത്. 14ാം വയസ്സിൽ ആയിരുന്നു അത്. ഇപ്പോൾ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്. ഒരു കുടുംബിനി ആയിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു.

കൊവിഡ് കാലം പരമ്പരകളെയൊക്കെ ബാധിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ വീണ്ടും എല്ലാം തുടങ്ങി. മാസ്‌ക് വെച്ച് അഭിനയിക്കാൻ ഒക്കത്തില്ലല്ലോ, കുട്ടികളാണ് കൊവിഡ് സമയത്ത് ഏറെ ബുദ്ധിമുട്ടിയവർ. നമ്മൾ ആരെയെങ്കിലുമൊക്കെ പുറത്ത് കാണുമല്ലോ, അവർ വീട്ടിൽ തന്നെയിരുന്ന് കൂട്ടിലടച്ച കിളികളെ പോലെയായി പോയില്ലേ.

വർക്കൗട്ട് ചെയ്തിരുന്നു, ശരീരഭാരം കുറച്ച ശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച മേക്കോവർ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ കുറച്ചുനാളായി വർക്കൗട്ടൊക്കെ മുടങ്ങിയിരിക്കുകയാണ്. കൊവിഡ് വാക്‌സിൻ എടുത്ത ശേഷമുള്ള ക്ഷീണം മാറി വരുന്നുള്ളു. വർക്കൗട്ട് രണ്ടാമതും ആരംഭിക്കണമെന്നുണ്ട്.

സീരിയലുകൾ ആളുകളെ വഴിതെറ്റിക്കുന്നുവെന്നൊക്കെ പറയുന്നതിനോട് യോജിപ്പില്ല. എല്ലാ മേഖലയിലും നന്മയും തിന്മയുമില്ലേ, ആളുകളല്ലേ വിവേചന ബുദ്ധിയോടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ നല്ലതുമാത്രമല്ലല്ലോ ഉള്ളത്. സീരിയലുകൾ കുറച്ചാളുകളുടെ ഉപജീവനമാർഗ്ഗമാണ്, അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും താരം പറയുന്നു.

Also Read
സായി പല്ലവി നാഗ ചൈതന്യ ലവ് സ്റ്റോറി പുറത്തിറങ്ങിയതിന് പിന്നാലെ സാമന്തയയുടെയും ചൈതന്യയുടെയും വിവാഹ മോചനം ഉറപ്പിച്ച് ആരാധകർ

Advertisement