ഞാൻ ഉണ്ണി ഗന്ധർവ്വൻ, ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ, ഏറ്റെടുത്ത് ആരാധകർ

154

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. മമല്ലുസിംഗിൽ പൃഥ്വിരാജിന് പകരക്കാരനായിട്ടായിരുന്നു ഉണ്ണി മുകുന്ദൻ എത്തിയത്.

Advertisements

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

Also Read
സായി പല്ലവി നാഗ ചൈതന്യ ലവ് സ്റ്റോറി പുറത്തിറങ്ങിയതിന് പിന്നാലെ സാമന്തയയുടെയും ചൈതന്യയുടെയും വിവാഹ മോചനം ഉറപ്പിച്ച് ആരാധകർ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രസകരമായ ഒരു ചിത്രം പങ്കുവെയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ നിതീഷ് ഭരദ്വാജിന്റെ കോസ്റ്റ്യൂമിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഉണ്ണി മുകുന്ദന്റെ വേഷം.

എല്ലായ്പ്പോഴും ഗന്ധർവ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകർഷിക്കാറുണ്ട് എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രത്തോടൊപ്പം കുറിക്കുന്നത്. ഞാൻ ഉണ്ണി ഗന്ധർവ്വൻ എന്നാണ് ചിത്രത്തിന് ആദിൽ ഇബ്രാഹിം നൽകിയ കമന്റ്. ഗന്ധർവ്വനുണ്ണി എന്നാണ് ഒരു ആരാധകൻ ഉണ്ണിയെ വിശേഷിപ്പിക്കുന്നത്.

ഇതിനോടകം തന്നെ താരത്തിന്റെ ഈ ചിത്രം വൈറലായി മാറിയിട്ടുണ്ട്. നിരവധി ആരാധകരും താരത്തിന്റെ ഗന്ധർവ്വൻ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നുണ്ട്.

അന്ന് എന്റെ കൈകളിലേക്ക് വന്ന ആ നായികയെ ഞാൻ വിട്ടു കളഞ്ഞു, അവൾ എന്നോട് ദേഷ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

നിരവധി സിനിമകളിൽ നായക വേഷങ്ങൾ ചെയ്തു മലയാള സിനിമയിൽ നിലയുറപ്പിച്ച ഉണ്ണി മുകുന്ദൻ താൻ ഏറ്റവും കൂടുതൽ തവണ കണ്ട തന്റെ തന്നെ സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പങ്കുവച്ചത്.

ഞാൻ എന്റെ തന്നെ ഏറ്റവും കൂടുതൽ കണ്ട സിനിമ ബോംബൈ മാർച്ച് പന്ത്രണ്ട് ആണ്. അത് എനിക്ക് ഒരുപാട് ഓർമ്മകൾ നൽകുന്ന സിനിമയാണ്. പ്രത്യേകിച്ച് അതിലെ ആ ഹിറ്റ് ഗാനം. ഞാൻ വഞ്ചി തുഴഞ്ഞു വരുന്ന സീനൊക്കെ വീണ്ടും വീണ്ടും എടുത്തു കാണുമ്പോൾ എനിക്കത് ഭയങ്കര പ്രിയമാണ്.

Also Read
‘ഒരു ദിവസം പത്തുതവണ ചായ വേണം, എപ്പോഴും ഭക്ഷണം ചോദിക്കുന്നു’; ഭർത്താവിന്റെ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസിലേയ്ക്ക് വിളിയ്ക്കാൻ അപേക്ഷിച്ച് ഭാര്യ

അതിൽ നായിക എന്റെ കൈകളിലേക്ക് വരുമ്പോൾ ഞാൻ പേടിയോടെ വിട്ടു കളയുകയും അവൾ എന്നോട് ദേഷിച്ചതുമൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്. ഇപ്പോൾ തന്നെ മൊത്തത്തിൽ ഇരുന്നു എട്ടോളം തവണ ഞാൻ ആ സിനിമ കണ്ടു. അത്രയ്ക്ക് പ്രിയപ്പെട്ട സിനിമയാണ്. പ്രിയപ്പെട്ടത് എന്നതിനേക്കാൾ എനിക്ക് അന്നത്തെ എന്നെ കാണാൻ ഒരുപാടു ഇഷ്ടമായത് കൊണ്ട് വീണ്ടും വീണ്ടും കാണുന്നതാണ്. സിനിമയോടും പ്രത്യേക ഇഷ്ടമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

Advertisement