മൂന്ന് വർഷത്തോളം ഉപയോഗിച്ചിട്ട് കാമുകൻ ലിയാണ്ടർ പേസ് വഞ്ചിച്ചു, ഭർത്താവും ഒഴിവാക്കി; നടി മഹിമ ചൗധരിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

2351

ഒരുപിടി മികച്ച സിനിമകളിലൂടെ ബോളിവുഡ് ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ ചൗധരി. പർദേസ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡിലെ താരമായി മാറി മഹിമ. എന്നാൽ പിന്നാലെ വന്ന ചിത്രങ്ങൾ പരാജയപ്പെട്ടതോടെ പതിയെ എല്ലാവരുടേയും ശ്രദ്ധയിൽ നിന്നും മഹിമയും അകന്നു.

ഇതിനിടെയുണ്ടായ വാഹനാപകടവും മഹിമയുടെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. പിന്നാലെ മഹിമയുടെ വ്യക്തി ജീവിതത്തിലും കയറ്റിറക്കങ്ങളുടേതായിരുന്നു. ഇന്ന് അഭിനയത്തിൽ നിന്നുമെല്ലാം വിട്ടു നിൽക്കുകയാണെങ്കിലും ഒരുകാലത്ത് മഹിമയ്ക്കുണ്ടായിരുന്ന ജനപ്രീതി വളരെ വലുതായിരുന്നു.

Advertisements

2000 ലാണ് മഹിമയും ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസും പ്രണയത്തിലാകുന്നത്. തന്റെ കരിയറിന്റെ പീക്കിലായിരുന്നു പേസ് അന്ന്. കണ്ട മാത്രയിൽ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. പേസിന്റെ മത്സരങ്ങൾക്കെല്ലാം സാക്ഷിയായി ആ കാലത്ത് മഹിമയുണ്ടാകുമായിരുന്നു.

Also Read
തുറന്ന പുസ്തകമാണ് എന്റെ ജീവിതം, കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ല: തുറന്ന് മനസ്സ് നടി രേഖ രതീഷ്

മൂന്ന് വർഷത്തോളം യാതൊരു പ്രശ്നങ്ങളുമില്ലാതെ ആ പ്രണയ ജീവിതം തുടർന്നു. എന്നാൽ പിന്നീട് പേസിന്റെ പേര് മോഡൽ റിയ പിള്ളയുടെ പേരിനൊപ്പം ചേർത്തുവെച്ചുള്ള ഗോസിപ്പുകൾ ഉയർന്നു വരാൻ തുടങ്ങി. അന്ന് സഞ്ജയ് ദത്തിന്റെ ഭാര്യയായിരുന്നു റിയ. അങ്ങനെയിരിക്കെ ഒരുനാൾ റിയയും പേസും തമ്മിൽ ഫോണിൽ സംസാരിക്കുന്നത് മഹിമ കണ്ടെത്തുകയായിരുന്നു.

ഇതോടെ ആ ബന്ധം അവസാനിച്ചു ഇനിയും തനിക്ക് സഹിക്കാൻ പറ്റില്ലെന്നായിരുന്നു താൻ പറഞ്ഞതെന്ന് പിന്നീട് മഹിമ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 2006 ലാണ് മഹിമയും ബോബി മുഖർജിയും തമ്മിൽ പ്രണയത്തിൽ ആകുന്നത്. മഹിമയുടെ സഹോദരന്റെ കൂട്ടുകാരനായിരുന്നു ബോബി.

കൊൽക്കത്തക്കാരനായ ബോബി ഒരു ആർക്കിടെക്റ്റ് ആയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹ മോചിതനായ ബോബി രണ്ടാം വിവാഹത്തിന് മാനസികമായി തയ്യാറെടുത്ത് നിൽക്കുകയായിരുന്നു. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ആരേയും അറിയാക്കാതെ 2006 മാർച്ചച് 19 ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു ലാസ് വേഗസിൽ വച്ചായിരുന്നു വിവാഹം.

പിന്നീട് മഹിമ ഗർഭിണി ആയതോടെയാണ് തന്റെ വിവാഹം കഴിഞ്ഞ വിവരം താരം വെളിപ്പെടുത്തിയത്. 2007 ൽ മഹിമ പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ആ ബന്ധവും അധിക നാൾ നീണ്ടു നിന്നില്ല. മുൻ ഭാര്യയുമായുള്ള വിവാഹമോചന കേസ് തീരുന്നതിന് മുമ്പായിരുന്നു ബോബി മഹിമയെ വിവാഹം കഴിച്ചത്.

ആ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരുവരുടേയും ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ഇതോടെ 2013 ൽ ബോബിയും മഹിമയും പിരിയുകയായിരുന്നു. ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെങ്കിലും ഇന്നും പിരിഞ്ഞാണ് ബോബിയും മഹിമയും കഴിയുന്നത്. രണ്ട് തവണയാണ് മഹിമയ്ക്ക് മിസ് കാര്യേജുണ്ടാകുന്നത്. ഈ സമയത്തൊന്നും ഭർത്താവിൽ നിന്നും വേണ്ട പിന്തുണ ലഭിച്ചിരുന്നില്ലെന്ന് മഹിമ പറഞ്ഞിട്ടുണ്ട്.

അതേ സമയം അഭിനയത്തിൽ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും മകളെ ഒറ്റയ്ക്ക് വളർത്തുന്നതിനെക്കുറിച്ചുമെല്ലാം മഹിമ അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. ഞാൻ ഒരു സിംഗിൾ മദർ ആയിരുന്നു. പണം സമ്പാദിക്കണം. പക്ഷെ ഒരു കുട്ടിയുള്ളപ്പോൾ അഭിനയിക്കാൻ പോകാനാകില്ല. ഒരുപാട് സമയം അങ്ങനെ പോകും. അതുകൊണ്ട് ഞാൻ ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായി.

Also Read
സാരിയിൽ അന്യായ ലുക്കിൽ മാളവിക മേനോൻ, മനംമയക്കുന്ന വശ്യ സൗന്ദര്യം എന്ന് ആരാധകർ…

പരിപാടികൾക്കും ഉദ്ഘാടനങ്ങൾക്കും പോകാൻ തുടങ്ങി. അത് എനിക്ക് സൗകര്യമായിരുന്നു. നല്ല പണവും ലഭിച്ചിരുന്നു. പക്ഷെ ഇന്ന് തിരികെ നോക്കുമ്പോൾ ഒരു നടിയെന്ന നിലയിൽ അതെന്നെ നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. മഹിമ ചൗധരി അവസാനമായി അഭിനയിച്ചത് 2016ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ഡാർക്ക് ചോക്ലേറ്റിൽ ആയിരുന്നു.

Advertisement