വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും നീയും ഞാനും പരമ്പരയിലെ കൃഷ്ണയായി തിളങ്ങുന്ന ആതിരയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

1630

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകർക്ക് മുൻപിലേക്ക് നിരന്തരം ഏറെ വ്യത്യസ്തമായ പരമ്പരകളുമായി എത്തിയ ചാനലാണ് സീ കേരളം. ഓരോ പരമ്പരകൾക്കും ആരാധകരും ഏറെയാണ്.

മിനി സ്‌ക്രീൻ പരമ്പരകൾക്ക് മികച്ച മാറ്റങ്ങൾ വരുത്തിയ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന എല്ലാ പരമ്പരകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത് ദൃശ്യമികവും അത് പോലെ തന്നെ സിനിമ കാണുന്ന തരത്തിലെ അനുഭവവുമാണ്. അനുനിമിഷം കൊണ്ട് ഏറെ ആരാധക പ്രീതി നേടിയാണ് സീ കേരളം ചാനലിലെ പരമ്പരകൾ മുന്നോട്ട് പോവുന്നത്.

Advertisements

ഇപ്പോൾ ചാനലിൽ പ്രേക്ഷകരുടെ ഇഷ്ടം മുന്നേറി കൊണ്ടിരിക്കുന്ന പരമ്പരയാണ് നീയും ഞാനും. സീരിയലിനെ പോലെ തന്നെ ഈ പരമ്പരയിലെ കഥാപാത്രങ്ങൾക്ക് ആരാധകരും ധാരാളമാണ്. വ്യത്യസ്തമായ പ്രണയ കഥയാണ് സീരിയൽ പറയുന്നത്. മലയാള പരമ്പരയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുളള സീരിയൽ എന്ന അവകാശ വാദവുമായാണ് നീയും ഞാനും സംപ്രേക്ഷണം ആരംഭിച്ചത്.

Also Read
എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു, അപ്പോൾ ഞാൻ ചോദിക്കും ഞാനൊരു അരമണിക്കൂർ നടന്നോട്ടെയെന്ന്: വെളിപ്പെടുത്തലുമായി ഫറ ഷിബ്‌ല

ഒരുകാലത്ത് നിരവധി പരമ്പരകളിൽ തിളങ്ങി നിന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തിരികെ എത്തിയ പരമ്പര കൂടിയാണ് ഇത്. പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥയാണ് നീയും ഞാനും പറയുന്നത്. 45കാരനായ രവിവർമ്മനായിട്ടാണ് ഷിജു എത്തുന്നത്.

നീണ്ട എട്ടു വർഷത്തിന് ശേഷമുള്ള തിരിച്ചു വരവിനെ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.ബിസിനസ്സുകാരനാണ് നായക കഥാപാത്രമായ 45 കാരൻ രവിവർമൻ. തിരക്കിട്ട ബിസിനസ് ജീവിതത്തിനിടെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും മറന്നു പോകുന്നു. ഒടുവിൽ രവിവർമനെ ശ്രീലക്ഷ്മി എന്ന 20കാരി പ്രണയിക്കുന്നു.

പ്രായത്തെ കുറിച്ചുള്ള പ്രശ്നങ്ങളും മറ്റ് തുടർന്നുള്ള സംഭവങ്ങളുമാണ് പരമ്പരയുടെ കഥ മുന്നോട്ട് പോവുന്നത്. ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖ നടി സുസ്മിതയാണ്.
മറാത്തിയിൽ തരംഗമായ തുല പഹതെ രേ എന്ന പരമ്പര കന്നഡയിൽ ജോതി ജോതിയല്ലീ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു.

ഇതിന്റെ മലയാളം റീമേക്കാണ് നീയും ഞാനും. അനേകം സീരിയൽ താരങ്ങളും പരമ്പരയിൽ ഒന്നിക്കുന്നുണ്ട്. മങ്ക മഹേഷ് ആണ് ഗായത്രി ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പിന്നീട് ശോഭ മോഹൻ ആ കഥാപാത്രത്തെ ഏറ്റെടുത്തു.

Also Read
ലൊക്കേഷനിൽ സഹ പ്രവർത്തകരോട് ഒപ്പം തരാജാഡകൾ ഇല്ലാതെ ഭക്ഷണം കഴിച്ച് ദിലീപ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സീരിയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് കൃഷ്ണ. ആതിര പ്രവീൺ എന്നതാരമാണ് കൃഷ്ണയായി എത്തുന്നത്. വിവാഹിതയാണ് ആതിര . പ്രവീൺ ആണ് താരത്തിന്റെ ഭർത്താവ് ഒരു മകളുമുണ്ട് ഇവർക്ക്. ഫ്യൂച്ചർ ജനറൽ ഇൻഷുറൻസ് കമ്പനിയിലാണ് ഭർത്താവ് ജോലി ചെയ്യുന്നത്.

പ്രവീൺ ആണ് ആതിരയുടെ ഭർത്താവ്. ഇവർക്ക് ഒരു മകൾ ഉണ്ട്. ഫ്യൂച്ചർ ജനറൽ ഇൻഷുറൻസ് കമ്പനിയിലാണ് പ്രവീൺ ജോലി ചെയ്യുന്നത്. ആതിരയുടെ കൃഷ്ണ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisement