സ്വർണവില കുത്തനെ കുറഞ്ഞു, വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

134

കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് സ്വർണവിലയിൽ 280 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. 37,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.

4640 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിലെ വിലയിലേക്കാണ് സ്വർണവില എത്തിയത്. രണ്ടിന് സ്വർണവില പവന് ഇതേ വിലയായിരുന്നു. ആറിന് 37,520 രൂപയായി വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്.

Advertisements

കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ മ യ ക്കു മരുന്ന് കേസിൽ കുടുക്കിയ യുവതിക്ക് എംഡിഎംഎ നൽകിയ ആൾ പിടിയിൽ

യുവതി ഭർത്താവിനെ മ യ ക്കു മ രു ന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കാമുകനെ സ്വന്തമാക്കുന്നതിനായിട്ടാണ് യുവതി ഭർത്താവിനെ കുടുക്കാൻ നോക്കിയത്. തിരുവനന്തപുരം സ്വദേശി നോബിൾ നോബർട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭർത്താവിനെ കുടുക്കാൻ കാമുകന്റെ സഹായത്തോടെ എംഡിഎംഎ ബൈക്കിൽ ഒളിപ്പിച്ചത്.

Also Read
വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും നീയും ഞാനും പരമ്പരയിലെ കൃഷ്ണയായി തിളങ്ങുന്ന ആതിരയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

നോബിൾ നോബർട്ട് ആണ് സൗമ്യയ്ക്ക് എംഡിഎംഎ നൽകിയതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു. ബെംഗളൂരുവിൽ നിന്നും ല ഹ രി മ രുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശിയായ നോബിൾ 2017 മുതൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ട്.

ഇടയ്ക്കിടെ സിം കാർഡും മൊബൈൽ ഫോണും മാറ്റുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിൽ സൗമ്യ അടക്കം മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഭർത്താവ് സുനിൽ വർഗീസിനെ ഒഴിവാക്കി, കാമുകനും വിദേശമലയാളിയുമായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ സ്വന്തമാക്കാനാണ് സൗമ്യ പദ്ധതിയിട്ടത്.

Also Read
പുതിയ വിശേഷ ചിത്രങ്ങൾ പങ്കുവെച്ച് നടി അൻസിബ ഹസ്സൻ; ഏറ്റെടുത്ത് ആശംസകൾ നേർന്ന് ആരാധകർ

സുനിലിന്റെ ബൈക്കിൽ അഞ്ചു ഗ്രാം എംഡിഎംഎ സൗമ്യ ഒളിപ്പിക്കുകയായിരുന്നു. സുനിലിനെ പൊലീസ് പിടികൂടിയെങ്കിലും പുകവലി പോലുമില്ലാത്ത സുനിലിനെ ആരോ കുടുക്കിയതാണെന്ന സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. കാമുകൻ വിനോദാണ് സൗമ്യയ്ക്ക് മ യ ക്കു മര ു ന്ന് സംഘടിപ്പിച്ചു കൊടുത്തത്.

തുടർന്ന് മയക്കുമരുന്ന് ഒളിപ്പിച്ചശേഷം ബൈക്കിന്റെ ഫോട്ടോയും ശബ്ദസന്ദേശവും കൊല്ലത്തു നിന്നും ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുക ആയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. എംഡിഎംഎ സൗമ്യയ്ക്ക് കൈമാറിയ അന്നുതന്നെ വിനോദ് ഗൾഫിലേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു.

Advertisement