Home Entertainment Celebrities

ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകൾ എന്നെ ട്രോളുന്നതും വിമർശിക്കുന്നതും: തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

249

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂട മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ നടി അഭിനയിച്ചു.

Advertisements

2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് . താൻ നൽകുന്ന അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളെല്ലാം ആണ് ട്രോളുകളായി നടി ഏറ്റുവാങ്ങാറുള്ളത്.യുവനടിമാരിൽ ശ്രദ്ധേയായി മാറിയ ഗായത്രിയുടെ വാക്കുകളെല്ലാം അത്തരത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു.

Also Read
ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികൾ; 10 വർഷത്തെ കാത്തിരിപ്പിന് വിരാമം, സന്തോഷ വാർത്ത പുറത്ത് വിട്ട് ചിരഞ്ജീവി

എന്നാൽ ചില ട്രോളുകൾ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോൾ പറയുന്നത്. പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നത് ആണെന്നാണ് ഗായത്രി പറഞ്ഞത്. താനടിപൊളി ആയതുകൊണ്ടാണ് ആളുകൾ തന്നെ വിമർശിക്കുകയും ട്രോളുകയും ചെയ്യുന്നതെന്നാണ് ഗായത്രി പറയുന്നത്.

തുടക്കത്തിൽ ഇത്തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും തനിക്ക് വേദന ഉണ്ടാക്കിയെങ്കിലും ഇപ്പോൾ അത് തന്നെ തീരെ ബാധിക്കുന്നില്ല എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. നെഗറ്റീവായി ചിത്രീകരിക്കാൻ വേണ്ടി ആരും മനഃപൂർവ്വം നിന്ന് കൊടുക്കില്ലെന്നും ഇത്തരം ട്രോളുകൾ കാണുമ്പോൾ വിഷമം ഉണ്ടായിട്ടുണ്ടെന്നും ഗായത്രി പറയുന്നു.

നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു ഗായത്രി സുരേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്. എന്തിനാണ് ആൾക്കാർ എന്നെ നെഗറ്റീവ് പറയുന്നതെന്ന് അറിയില്ല. ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകൾ എന്നെ വിമർശിക്കുന്നതെന്ന് വിശ്വസിക്കാനാണ് ഇപ്പോൾ എനിക്കിഷ്ടം.

തുടക്കത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു. പിന്നെ മനസിലായി നമ്മളെ രക്ഷിക്കാൻ ആരുമില്ല, നമ്മൾ മാത്രമേ ഉള്ളൂ. ഇപ്പോൾ ഇതിനെയൊക്കെ പോസിറ്റീവ് ആയ കാണാൻ തുടങ്ങി. ഒരുപാട് വെറുപ്പോടെയുള്ള ട്രോളുകൾ ഒക്കെ എനിക്ക് നേരെ ഉണ്ടായിട്ടില്ല. എനിക്കറിയില്ല, എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ കാണുന്നത് എന്ന്.

തെറ്റായിട്ടൊന്നും ഞാൻ ചെയ്തിട്ടില്ല തോന്നിയ കാര്യങ്ങൾ പറയുന്നു അത്ര തന്നെ. എന്നെ എല്ലാവർക്കും ഇഷ്ടമാകും എന്നാണ് കരുതിയത്. എല്ലാവരുടെയും കണ്ണിലുണ്ണിയാകും ഞാനെന്നായിരുന്നു കരുതിയത്. സംഭവിച്ചത് നേരെ മറിച്ചാണ് എന്നും ഗായത്രി സുരേഷ് പറഞ്ഞിരുന്നു.

Also Read
എന്നെ മനപ്പൂർവ്വം ജാക്വിലിൻ തകർക്കാൻ ശ്രമിക്കുന്നു; തന്റെ പ്രശസ്തിയിൽ കളങ്കം വരുത്താനാണ് അവർ ശ്രമിക്കുന്നത്, ആരോപണവുമായി നോറ ഫത്തേഹി

Advertisement