പെട്ടെന്ന് അവിടുത്തെ ലൈറ്റ് മൊത്തം ഓണായി എല്ലാവരും നോക്കുമ്പോൾ സ്റ്റെഫി എന്റെ കാലിൽ വീണ് കിടക്കുന്നു: പ്രണയകഥ പറഞ്ഞ് സ്റ്റെഫിയും ലിയോണും

350

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സ്റ്റെഫി ലിയോൺ. ലിയോൺ ആണ് നടിയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു ഇവർ. ഇപ്പോളിതാ ഇരുവരും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകായാണ്.

പ്രശസ്ത നടി സ്വാസിക അവതരാകയായി എത്തുന്ന റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇരുവരും തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയത്. അഞ്ഞൂറോളം മ്യൂസിക് ആൽബം ചെയ്തിട്ടുണ്ട് മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഒരുവിധം പല ഭാഷകളിലും ചെയ്തിട്ടുണ്ട്.

Advertisements

മലയാളത്തിൽ ചെയ്യുമ്പോൾ ഒരു സാധാനം ചെയ്യാൻ ആയോധനകല പഠിച്ചിട്ടുള്ള ഒരു കുട്ടിയെ വേണം. ഈയിടെ പടത്തിൽ അഭിനയിച്ച കുട്ടിയുണ്ടെന്ന് പറഞ്ഞ് പ്രൊഡക്ഷനിൽ നിന്നുള്ളവർ സ്റ്റെഫിയെ കുറിച്ച് പറഞ്ഞു. പക്ഷേ ഒടുക്കത്തെ ജാഡ ആണെന്നും അവർ സൂചിപ്പിച്ചു.

അതിന് അവളെ നമുക്ക് കെട്ടാൻ ഒന്നുമല്ലല്ലോ എന്ന് ഞാനും പറഞ്ഞു. അങ്ങനെ സ്റ്റെഫിയുടെ വീട്ടിൽ പോയി പിതാവിനോട് കാര്യങ്ങളൊക്കെ വ്യക്തമാക്കിയെന്നാണ് ലിയോൺ പറയുന്നത്. രണ്ട് ദിവസത്തെ ഷൂട്ടാണ് ഫൈറ്റ് ഒക്കെ വേണമെന്നും പറഞ്ഞു. അച്ഛൻ ഒക്കെ പറഞ്ഞെങ്കിലും അമ്മയും ഇവളും അനങ്ങാതെ നിൽക്കുകയാണ്.

Also Read
സിബിഐ 5 ൽ സേതുരാമയ്യർക്ക് വലം കൈയ്യായി വിക്രം ഉണ്ടാകും; ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രീകരണം ജഗതിയുടെ വീട്ടിൽ വെച്ച്

ഇത് പെണ്ണ് കാണാൻ വന്നതൊന്നുമല്ല, എന്തെങ്കിലും ഒന്ന് പറയാമോ എന്ന് ഞാനും ചോദിച്ചു. ഒടുവിൽ അത് അറംപറ്റിയത് പോലെയായി. സ്റ്റെഫി ഓക്കെ പറഞ്ഞില്ലെങ്കിൽ എനിക്ക് അടുത്ത ആളെ നോക്കേണ്ടത് ആണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നോക്കിയിട്ട് പറയാമെന്ന് അമ്മയുടെ കൗണ്ടർ.

ചിലപ്പോൾ ഇറങ്ങി പോടാന്ന് പറഞ്ഞതായിരിക്കുമെന്ന് ലിയോൺ പറഞ്ഞു. പിതാവാണ് വിളിച്ച് ഓക്കേ ആണെന്ന് പറഞ്ഞത്. അവിടുന്ന് പോന്നതിന് ശേഷം എന്റെ അസിസ്റ്റന്റ് ഡയറക്ടർ അച്ചായാ ആ കൊച്ച് നിങ്ങൾക്ക് ചേരുമെന്ന് പറഞ്ഞു. അങ്ങനെ അടുത്ത ഹിന്ദിയിലെ മ്യൂസിക് ആൽബം വന്നപ്പോഴും ആ കൊച്ച് കൊള്ളാമെന്ന് പറഞ്ഞ് സ്റ്റെഫിയെ തന്നെ വിളിച്ചു.

അങ്ങനെ വരുന്നതിന് മുന്നെ എന്നെ വിളിച്ചിട്ട് ലിയോ ചേട്ടാ എനിക്ക് ഡയറക്ഷൻ പഠിക്കാൻ താൽപര്യം ഉണ്ട്. എന്നെയും അസിസ്റ്റന്റ് ഡയറക്ടർ ആക്കാമോന്ന് ചോദിച്ചു. ഞാൻ ഞെട്ടി പോയി, എന്റെ അടുത്ത് നിന്ന് എന്ത് പഠിക്കാനാണെന്ന് ചിന്തിച്ചു എന്ന് ലിയോൺ പറയുന്നു.

അങ്ങനെ ഷൂട്ടിങ്ങ് തുടങ്ങി. രാവിലെ പത്ത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞപ്പോൾ ലേശം വൈകിയിട്ട് പോരെ എന്നാണ് ഇവൾ ചോദിച്ചത്. അവളുടെ പ്രാർഥന പോലെ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ പത്തരയായി. അതുവരെ രാഹുകാലമാണ്. അത് കഴിഞ്ഞിട്ട് എനിക്ക് ദക്ഷിണ വെക്കാൻ വേണ്ടിയാണ് അവളത് ചോദിച്ചത്.

Also Read
വാൽസല്യത്തിൽ മമ്മൂട്ടിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിപോകാൻ കാരണക്കാരിയായ ശോഭയെ ഓർമ്മയില്ലേ, നടി ഇളവരശിയുടെ ജീവിത കഥ ഇങ്ങനെ

എനിക്കത് അറിയില്ലായിരുന്നു. അങ്ങനെ ഷൂട്ട് ചെയ്യാൻ വേണ്ടി എല്ലാം റെഡിയാക്കി വെച്ചിരിക്കുന്നു. അവിടുത്തെ ലൈറ്റ് ഓക്കെ ഓഫ് ആണ് അന്നേരം. എന്നോട് ഒന്ന് വരാമോന്ന് ചോദിച്ചു. ചെന്നപ്പോൾ ദക്ഷിണ തരാനാണ്. ഞാൻ അത് കൈയ്യിൽ വാങ്ങിയപ്പോൾ അവൾ ഉണ്ട് കാലിൽ വീഴുന്നു.

പെട്ടെന്നാണ് അവിടുത്തെ ലൈറ്റ് മൊത്തം ഓൺ ആവുന്നത്. എല്ലാവരും നോക്കുമ്പോൾ സ്റ്റെഫി എന്റെ കാലിൽ വീണ് കിടക്കുന്നു. പിന്നീട് നേരെ പോയി ആരെങ്കിലും പ്രണയിക്കുന്നുണ്ടോന്ന് ചോദിച്ചു. ഇല്ലെങ്കിൽ എനിക്ക് കല്യാണം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. അത്രയുമേ പ്രണയകഥ ഉണ്ടായിട്ടുള്ളു എന്നു ലിയോൺ വ്യക്തമാക്കുന്നു.

Advertisement