സിബിഐ 5 ൽ സേതുരാമയ്യർക്ക് വലം കൈയ്യായി വിക്രം ഉണ്ടാകും; ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രീകരണം ജഗതിയുടെ വീട്ടിൽ വെച്ച്

89

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒന്നിനൊന്ന് മികച്ച സൂപ്പർഹിറ്റ് സിനിമകളാണ് സിബിഐ സീരിസുകളായ 4 ചിത്രങ്ങൾ. സേതുരമയ്യർ ആയി മമ്മൂട്ടി പൂണ്ടു വിളയാടിയ ഈ ചിത്രങ്ങൾ ഒരുക്കിയത് കെ മധു എസ്എൻ സ്വാമി കൂട്ടുകെട്ടായിരുന്നു. 1988 ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യം സി.ബി.ഐയുടെ വരവ്.

ഈ സിനിമക്ക് വൻ സ്വീകാര്യത ലഭിച്ചതോടെ 1989 ൽ ജാഗ്രത എന്ന പേരിൽ രണ്ടാമതും സിബിഐ എത്തി.
ജാഗ്രതയും ബോക്സോഫീസ് ഹിറ്റായിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് സിബിഐ വരുന്നത്. 2004ൽ സേതുരാമയ്യർ സിബിഐ എന്ന പേരിലായിരുന്നു അത്.

Advertisements

തൊട്ടടുത്ത വർഷം നേരറിയാൻ സിബിഐയും എത്തി. എല്ലാ സിബിഎ കഥാപാത്രങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് മലയാളികൾ ഏറ്റെടുത്തത്. നാലു ഭാഗങ്ങളും ഒരുപോലെ പ്രദർശന വിജയം നേടി എന്നൊരു പ്രത്യേകത കൂടെ സിബിഐക്കുണ്ട്. 13 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോൾ ഒരുങ്ങുന്നത്.

Also Read
രൺബീറിന്റെ ശല്യം സഹിക്കാതെ അന്ന് ഒരു കുട്ടിയെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു: അനുഷ്‌ക ശർമ്മ പറയുന്നത് കേട്ടോ

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ സീരിസിലെ അഞ്ചാം ചിത്രം. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.
മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സേതുരാമയ്യർ ആയി എത്തുമ്പോൾ ആരാധകർക്ക് ചെറിയൊരു സങ്കടം കൂടിയുണ്ടായിരുന്നു.

സിബിഐ സീരിസിലെ എല്ലാ ഭാഗങ്ങളിലും സേതുരാമയ്യർക്ക് ഒപ്പമുണ്ടായിരുന്ന വിക്രം ആയി അഭിനയിച്ച ജഗതി ശ്രീകുമാർ അഞ്ചാം ഭാഗത്തിൽ ഉണ്ടാവില്ലല്ലോ എന്നതായിരുന്നു അത്. എന്നാൽ സിബിഐയുടെ അഞ്ചാം ഭാഗത്തിലും ജഗതി ശ്രീകുമാർ അഭിനയിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ജഗതിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരിക്കും സിനിമയുടെ ചിത്രീകരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നവംബർ 29 നാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം കൊച്ചിയിൽ ആരംഭിച്ചത്.

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ബാസ്‌കറ്റ് കി ല്ലിം ഗ് എന്ന തീം മുൻനിർത്തിയാണ് സിബിഐ 5 എന്ന് നേരത്തെ എസ്എൻ സ്വാമി വ്യക്തമാക്കിയിരുന്നു.

ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ ഏറെ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റം ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Also Read
വാൽസല്യത്തിൽ മമ്മൂട്ടിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിപോകാൻ കാരണക്കാരിയായ ശോഭയെ ഓർമ്മയില്ലേ, നടി ഇളവരശിയുടെ ജീവിത കഥ ഇങ്ങനെ

ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോൾ രമേഷ് പിഷാരടി, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ കൂട്ടിനുണ്ടാവും. സായ്കുമാർ, രൺജി പണിക്കർ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്.

Advertisement