രൺബീറിന്റെ ശല്യം സഹിക്കാതെ അന്ന് ഒരു കുട്ടിയെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു: അനുഷ്‌ക ശർമ്മ പറയുന്നത് കേട്ടോ

102

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരങ്ങളാണ് നടന് രൺബീർ കപൂറും താര സുന്ദരി അനുഷ്‌ക ശർമയും. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് രൺബീറും അനുഷ്‌കയും പലപ്പോഴും തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ, കരൺ ജോഹർ സംവിധാനം ചെയ്ത യേ ദിൽ ഹേ മുഷ്ഖിൽ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ഇരുവരുടേയും പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രൊമോഷൻ പരിപാടികളും മറ്റും അനുഷ്‌കയും രൺബീറും തമ്മിലുള്ള സൗഹൃദം ചർച്ചയായി മാറുകയും ചെയ്തിരുന്നു.

Advertisements

വളരെ അടുത്ത സുഹൃത്തക്കൾ ആയത് കൊണ്ട് തന്നെ ഒരുപാട് കഥകളും ഇരുവർക്കും പറയാനുണ്ട്. അത്തരത്തിൽ ഒന്നാണ് രൺബീർ അനുഷ്‌കയെ കരയിപ്പിച്ച സംഭവം. ഒരു അഭിമുഖത്തിൽ അനുഷ്‌ക തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. യേ ദിൽ ഹേ മുഷ്ഖിലിന് മുമ്പ് രൺബീറും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ബോംബെ വെൽവറ്റ്.

Also Read
നീ കഴിച്ചോ, കുടിച്ചോ ഉറങ്ങിയോ എന്നൊക്കെയുള്ള ആധികൾ ആണെനിക്ക്, തന്റെ മകന്റെ ഭാര്യയെ കുറിച്ച് ഒരമ്മയുടെ ഹൃദയം തൊടുന്ന വാക്കുകൾ

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോംബെ വെൽവറ്റ്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ചിത്രീകരണ വേളയിൽ പരസ്പരം ശല്യപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് അനുഷ്‌കയും രൺബീറും. ബോംബെ വെൽവറ്റിന്റെ ചിത്രീകരണത്തിനിടെ രൺബീർ അനുഷ്‌കയെ തുടർച്ചയായി ശല്യം ചെയ്യുകയായിരുന്നു.

ഇതോടെയാണ് അനുഷ്‌ക നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. അവനൊപ്പം ജോലി ചെയ്യുക വളരെ എളുപ്പമുള്ള കാര്യമാണ്. അവൻ എന്റെ സുഹൃത്താണ്. ഞങ്ങൾ അ ടി യുണ്ടാക്കാറുണ്ട്. ഞാൻ ഒരിക്കൽ കരയുക വരെ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരു റൊമാന്റിക് രംഗം ചെയ്യാൻ പോവുകയായിരുന്നു.

എനിക്ക് അവനോട് അ ടി യുണ്ടാക്കാൻ പറ്റിയില്ല. ഞാൻ കരഞ്ഞു പോയി. ഒരു കുട്ടിയെ പോലെ ഞാൻ കരഞ്ഞു എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്. ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് അവനോട് വളരെയധികം ബഹുമാനമുണ്ട്. അവൻ വളരെ നല്ല നടനാണ്. തീർത്തും എഫേർട്ട്ലെസ് ആയ നടനാണ് രൺബീർ എന്നായിരുന്നു സുഹൃത്തിനെക്കുറിച്ച് അനുഷ്‌ക പറഞ്ഞത്.

പിന്നീട് ഇരുവരും ഒരുമിച്ച യേ ദിൽ ഹേ മുഷ്ഖിലിന്റെ ചിത്രീകരണത്തിനിടയിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗത്തിൽ അനുഷ്‌കയുടെ കഥാപാത്രം രൺബീറിന്റെ കഥാപാത്രത്തിന്റെ ക ര ണ ത്ത് അടിക്കുന്നുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ അനുഷ്‌ക രൺബീറിനെ ശരിക്കും അ ടി ക്കുകയായിരുന്നു.

തുടരെ തുടരെ അനുഷ്‌ക അ ടി ച്ചതോടെ രൺബീറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉടലെടുത്തു. പിന്നീട് രണ്ടു പേരും പഴയത് പോലെ തന്നെ ചിത്രീകരണം തുടരുകയും ചെയ്തു. ഇതിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

Also Read
മുഖം കോടിപ്പോയി, ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം: ബീനാ ആന്റണിയുടെ ഭർത്താവ് നടൻ മനോജ് കുമാറിന് സംഭവിച്ചത് കണ്ടോ

അതേസമയം 2018 ൽ പുറത്തിറങ്ങിയ സഞ്ജു ആണ് രൺബീറിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു സഞ്ജു. വാണി കപൂറിനൊപ്പം അഭിനയിക്കുന്ന ഷംഷേരയാണ് രൺബീറിന്റെ പുതിയ സിനിമ. പിന്നാലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയും അണിയറയിലുണ്ട്.

കാമുകി കൂടിയായ ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. അയാൻ മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. പിന്നാലെ സന്ദീപ് റെഡ്ഡി വാംഗയുടെ സിനിമയും ലവ് രഞ്ജന്റെ സിനിമയും ഒരുങ്ങുന്നുണ്ട്. അനുഷ്‌കയുടെ അവസാന സിനിമയും പുറത്തിറങ്ങിയത് 2018 ലായിരുന്നു. സീറോയായിരുന്നു ചിത്രം. പക്ഷെ സിനിമയെ പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്ന് താരം അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു.

ക്രിക്കറ്റ്താരം വിരാട് കോഹ്ലിയാണ് അനുഷ്‌കയുടെ ഭർത്താവ്. അടുത്തിടെ ആയിരുന്നു അനുഷ്‌ക കുഞ്ഞിന് ജന്മം നൽകിയത്. വാമിക എന്നാണ് അനുഷകയുടെ മകളുടെ പേര്. ഇപ്പോൾ താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.

Advertisement