മുഖം കോടിപ്പോയി, ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം: ബീനാ ആന്റണിയുടെ ഭർത്താവ് നടൻ മനോജ് കുമാറിന് സംഭവിച്ചത് കണ്ടോ

435

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പകളാണ് സിനിമാ സീരിയൽ നടി ബീന ആന്റണിയും ഭർത്താവും നടനുമായ മനോജ് കുമാറും. ഇതിനോടകം ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സീരിയലുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ചെറുപ്പം മുതൽ നിരവധി സിനിമകളിൽ സഹതാരമായി ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.

മനോജ് കുമാറും ചില സിനിമകളിലും നിരവധി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹൃദയം സാക്ഷി, സൗഭാഗ്യവതി, ഇവൾ യമുന, സരയൂ. മഞ്ഞുരുകും കാലം എന്നീ സീരിയലുകളിലാണ് മനോജ് കുമാർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ളത്.

Advertisements

മിനി സ്‌ക്രീനിലെ മിന്നും താരങ്ങളായ ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴിയും ഇരുവരുടേയും യുട്യൂബ് ചാനൽ വഴിയും ആരാധകരെ അറിയിക്കാറുണ്ട്. തനിക്ക് പെട്ടന്നുണ്ടായ ഒരു അസുഖം മൂലം കുടുംബവും താനും അനുഭവിച്ച വേദനകളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കുമാർ ഇപ്പോൾ.

തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മനോജ് കുമാറിന്റെ തുറന്നു പറച്ചിൽ. മനൂസ് വിഷൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് അപ്രതീക്ഷിതമായി വന്ന അസുഖത്തെ കുറിച്ചും പിന്നീട് ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും മനോജ് കുമാർ തുറന്ന് പറഞ്ഞത്. ബെൽസ് പൾസി എന്ന രോഗം ബാധിച്ചതിനെ കുറിച്ചാണ് മനോജ് കുമാർ പറഞ്ഞത്.

ഇനി മറ്റാർക്കെങ്കിലും ഇത്തരത്തിൽ ഒരു രോഗം വന്നാൽ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് ബോധവാന്മാരാക്കനാണ് മനോജ് കുമാർ തനിക്ക് രോഗം ബാധിച്ചപ്പോഴുള്ള അവസ്ഥയെ കുറിച്ചുള്ള വിശദമായ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. എന്റെ മുഖത്തിന്റെ ഇടുത് ഭാഗം കോടിപ്പോയി. ഈ വീഡിയോ കാണുന്നവർക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാൻ മാസ്‌ക് ഇട്ട് സംസാരിക്കാം.

Also Read
എന്തോ കാര്യമായ സമയദോഷമുണ്ട്, അല്ലെങ്കിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ: പിഷാരടിയുടെ സിനിമാ സംവിധാനത്തെ തേച്ചൊട്ടിച്ച് രശ്മി ആർ നായർ

ബെൽസ് പൾസി എന്നാണ് ഈ അസുഖത്തിന് പേര്. നവം 28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോപോലെ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താൽക്കാലികമായി കോടിപ്പോയി. രാവിലെ പല്ല് തേക്കുന്നതിനിടയിൽ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഉടൻ ഡോക്ടറായ കുഞ്ഞച്ചനോട് വീഡിയോകോളിൽ സംസാരിച്ചു.

സ്‌ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെൽസ് പൾസിയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബീനയോടൊപ്പം ഞാൻ ആശുപത്രിയിലെത്തി. നമ്മളറിയാതെ ഉള്ളിൽ ചിക്കൻപോക്‌സ്, ജലദോഷം, ചെവിയിലെ പ്രശ്‌നം അങ്ങനെ എന്തെങ്കിലും വന്ന് പോയാൽ അതുവഴി നീർക്കെട്ട്, വീക്കം ഒക്കെ വന്നാൽ ചിലപ്പോൾ ഇത്തരത്തിൽ വരാം. കുറെ നേരത്തേക്ക് എസി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇതുവരാം.

ഞങ്ങൾ വെൽകെയറിൽ പോയി. പ്രഷർ നോക്കി 200 ആയിരുന്നു. അവർ റിലാക്‌സ് ചെയ്യാൻ പറഞ്ഞു. എംആർഐ എടുത്ത് നോക്കി. തലയിൽ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ബെൽസി പൾസി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മരുന്ന് തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി.

മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. ഒരുപാട് വിഷമിച്ചു. ഈ വീഡിയോ ഇടുന്നതിനോട് വീട്ടിൽ എതിർപ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെൻഷനും കാര്യവും മറ്റുള്ളവർ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത് പങ്കുവെക്കാമെന്ന് തീരുമാനിച്ചത്.

ഇത് വന്നാൽ ആരും ടെൻഷനടിക്കേണ്ട ഭയപ്പെടണ്ടേ ഇപ്പോൾ എനിക്ക് അസുഖം ബേധപ്പെട്ട് തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് പങ്കുവെച്ച വീഡിയോ കുറെപ്പേർക്ക് പൾസ് ഓക്‌സിമീറ്ററിൻറെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞതായി അറിഞ്ഞു. അതാണ് ഇക്കുറി ഇത്തരത്തലൊരു വീഡിയോ പങ്കുവെയ്ക്കാൻ തീരുമാനിച്ചത് എന്ന് മനോജ് പറയുന്നു.

ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണെന്നും എല്ലാവരുടേയും അറിവിലേക്കായി പങ്കുവെക്കുക എന്ന ലക്ഷ്യം മാത്രമാണ് വീഡിയോ പങ്കുവെക്കുമ്പോൾ ഉണ്ടായിരുന്നത് എന്നും മനോജ് കുമാർ കൂട്ടിച്ചേർത്തു.

Also Read
എന്റെ അമ്മ ആദ്യമേ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, അതാണ് ഞാൻ ചെയ്യുന്നത്: തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് സാനിയ ഇയ്യപ്പൻ

ഇത്തരത്തിൽ അസുഖങ്ങൾ വരുമ്പോൾ ആരും ഭയപ്പെടേണ്ടതില്ലെന്നും ഭയന്നാൽ അസുഖങ്ങൾ കൂടുകയേ ഉള്ളൂവെന്നും മനോജ് കുമാർ പറഞ്ഞു. മുഖം കോടിയപ്പോൾ മാസ്‌ക്കാണ് സമൂഹത്തിൽ നിന്നുള്ള ചോദ്യങ്ങളിൽ നിന്നും രക്ഷിച്ചതെന്നും മാസ്‌ക് തനിക്കിപ്പോൾ ഒരു അനു?ഗ്രഹമായിട്ടാണ് തോന്നുന്നതെന്നും മനോജ് കുമാർ കൂട്ടിച്ചേർത്തു.

ഈശ്വരൻ തന്റെയടുത്ത് കാണിച്ചൊരു കുസൃതി മാത്രമാണ് ഇപ്പോഴത്തെ ഈ രൂപത്തിന് പിന്നിലെന്നും മുഖം നന്നായി ഇരുന്നപ്പോൾ ലഭിക്കാത്ത കഥാപാത്രങ്ങൾ ഇനി മുഖം വികൃതമായശേഷം കിട്ടിയാലോ എന്ന് പലപ്പോഴും തോന്നാറുണ്ടെന്നും അത് സഹൃത്തുക്കളുമായി തമാശയക്ക് പങ്കുവെച്ചിരുന്നുവെന്നും മനോജ് കുമാർ പറഞ്ഞു. മനോജ് കുമാറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് വീഡിയോയിൽ ആശ്വസവാക്കുകളുമായി എത്തിയത്.

നാണക്കേടെന്ന് കരുതി മുഖം മറച്ച് പിടിക്കാതെ മറ്റുള്ളവരും ബോധവാന്മാരാകണം എന്ന ഉദ്ദേശത്തോടെ വീഡിയോ പങ്കുവെച്ചതിന് നിരവധി പേർ മനോജ് കുമാറിനെ അഭിനന്ദിച്ചു. വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

Also Read
ഞാൻ ഇങ്ങനെ ആയത് ഞാൻ കാരണം അല്ല എന്റെ അപ്പൻ കാരണമാണ്: വെളപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

Advertisement