ഫഹദ് ഫാസിൽ എനിക്ക് സഹോദരനെ പോലെ, ഫഹദെന്ന അഭിനേതാവിനോട് ബഹുമാനം ആണെന്നും അല്ലു അർജുൻ

142

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. 2 ഭാഗങ്ങളായ എടുത്തുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഡിസംബർ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്.

മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഫഹദ് തനിക്ക് സഹോദരനെ പോലെയാണെന്ന് പറയുകയാണ് അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു.

Advertisements

അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Also Read
പെട്ടെന്ന് അവിടുത്തെ ലൈറ്റ് മൊത്തം ഓണായി എല്ലാവരും നോക്കുമ്പോൾ സ്റ്റെഫി എന്റെ കാലിൽ വീണ് കിടക്കുന്നു: പ്രണയകഥ പറഞ്ഞ് സ്റ്റെഫിയും ലിയോണും

സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ എത്തിയിരുന്നിലല. പുഷ്പയുടെ അവസാനവട്ട മിനുക്കു പണികളുമായി തിരക്കിലാണ് സുകുമാർ എന്ന് അല്ലു അർജുൻ അറിയിച്ചു. ചടങ്ങിൽ 20 മിനിറ്റോളം അല്ലു അർജുൻ സംസാരിച്ചു. അതിനിടെയാണ് ഫഹദ് ഫാസിനി െകുറിച്ചും പറഞ്ഞത്.

മറ്റൊരു നാട്ടിൽ നിന്നുമുള്ള എന്റെ സഹോദരനാണ് ഫഹദ് ഫാസിൽ. ചിത്രത്തിൽ ഭൻവർ സിംഗ് ശിഖാവത്തായി ഫഹദ് വെഷമിട്ടതിൽ വളരെ സന്തോഷമുണ്ട്. ഇനിയും നേരിൽ കാണണമെന്നാണ് ആഗ്രഹം. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ലൈവ് പർഫോമൻസ് കാണുന്നത് രസമാണ്. പ്രേക്ഷകർക്ക് ഞങ്ങൾ രണ്ടുപേരുടേയും പ്രകടനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. രണ്ട് വർഷമായി പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവർത്തകരോട് അല്ലു അർജുൻ ചടങ്ങിനിടെ നന്ദി അറിയിച്ചു.

ഫഹദ് ഫാസിലിന്റെ കന്നി തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.

Also Read
സിബിഐ 5 ൽ സേതുരാമയ്യർക്ക് വലം കൈയ്യായി വിക്രം ഉണ്ടാകും; ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രീകരണം ജഗതിയുടെ വീട്ടിൽ വെച്ച്

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

Advertisement