പ്രസവം കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും വയറിൽ നിന്നും കൈ എടുക്കാതെ സൗഭാഗ്യ വെങ്കിടേഷ്, ആരാധകർ ഇട്ട കമന്റ് കണ്ടോ

214

മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും നടിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക് ടോക് വീഡിയോകളിലൂടെ മലയാളികൽ സുപരിചിതയായി മാറിയ സൗഭാഗ്യയും മികച്ച ഒരു നർത്തകിയാണ്.

താരകല്യാണിന്റെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ ഡാൻസ് സ്‌കൂൾ ഇപ്പോൾ സൗഭാഗ്യയും അർജുനും ചേർന്നാണ് നടത്തുന്നത്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും.

Advertisements

Also Read
രൺബീറിന്റെ ശല്യം സഹിക്കാതെ അന്ന് ഒരു കുട്ടിയെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു: അനുഷ്‌ക ശർമ്മ പറയുന്നത് കേട്ടോ

തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ദിവസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. സുദർശനയെന്നാണ് മകൾക്ക് ദമ്പതികൾ നൽകിയ പേര്.
സിസേറിയനിലൂടെയാണ് സൗഭാഗ്യ കുഞ്ഞിന് ജന്മം നൽകിയത്.

താൻ ഏറെ ഭയത്തോടെയാണ് സീസേറിയന് വേണ്ടി പോയതെന്നും എന്നാൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും നിസീമമായ സേവനം കൊണ്ട് മനോഹരമായി കുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞുവെന്നും സൗഭാഗ്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സിസേറിയൻ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നിഷ്പ്രയാസം നൃത്തം ചെയ്യുന്ന വീഡിയോയും സൗഭാഗ്യ പങ്കുവെച്ചിരുന്നു.

ഇപ്പോൾ മകൾ സുദർശനയ്ക്കൊപ്പം വീട്ടിലേക്ക് ആദ്യമായി എത്തിയപ്പോൾ തനിക്കായി അർജുനും കുടുംബവും ഒരുക്കിയ സ്വീകരണത്തിന്റെ വീഡിയോ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന്.
പ്രവസശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നത് മുതലുള്ള രംഗങ്ങളും സൗഭാഗ്യ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

വീൽചെയറിലായാണ് സൗഭാഗ്യയെ കാറിന് അടുത്തേക്കെത്തിച്ചത്. താര കല്യാണായിരുന്നു സുദർശനയെ എടുത്തത്. വീൽ ചെയറിലായിരുന്നപ്പോഴും കാറിൽ കയറാനായി എത്തിയപ്പോഴുമെല്ലാം സൗഭാഗ്യ വയറിൽ കൈ ചേർത്ത് വെച്ചിരുന്നു. സൗഭാഗ്യയുടെ മടിയിലേക്ക് താരകല്യാൺ കുഞ്ഞിനെ വെച്ച് കൊടുക്കുക ആയിയാരുന്നു. സൗഭാഗ്യയെയും കുഞ്ഞിനെയും അർജുന്റെ സഹോദരൻ ബൊക്കയുമായാണ് സ്വീകരിച്ചത്.

Also Read
സിബിഐ 5 ൽ സേതുരാമയ്യർക്ക് വലം കൈയ്യായി വിക്രം ഉണ്ടാകും; ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രീകരണം ജഗതിയുടെ വീട്ടിൽ വെച്ച്

കുടുംബാംഗങ്ങൾ എല്ലാം കുഞ്ഞതിഥിയെ സ്വീകരിക്കാനായി എത്തിയിരുന്നു. ആരതിയുഴിഞ്ഞായിരുന്നു കുഞ്ഞതിഥിയെ സ്വീകരിച്ചത്. വെൽകം ഹോം ബേബിയെന്ന് തൊട്ടിലിന് അരികിലായി എഴുതിയിരുന്നു. ബലൂണുകളാലും മുറി അലങ്കരിച്ചിരുന്നു. വീട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇരുവരും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

അതേ സമയം വയറിൽ കൈ ചേർത്ത് വെച്ചാണ് സൗഭാഗ്യ വീഡിയോയിലുട നീളം പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇപ്പോഴും കുഞ്ഞ് വയറ്റിലുണ്ട് എന്ന ഓർമയാണോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

ഓപ്പറേഷൻ അല്ലായിരുന്നോ, അതാണ് കൈ വയറിൽ വെച്ചിരിക്കുന്നത്, കുലുങ്ങുമ്പോൾ വേദന കാണും അതായിരിക്കും വയറിൽ കെവെച്ചത്. സിസേറിയൻ ആയതുകൊണ്ട് ഒരു ബലത്തിന് കൈവെച്ചതായിരിക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Advertisement