ഇനി ലൈഫിൽ നിങ്ങളെ ഞാൻ വിശ്വസിക്കില്ല എന്ന് പറഞ്ഞ് അന്ന് ഉർവശി പോയി: സംഭവം വെളിപ്പെടുത്തി മുകേഷ്

126

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികലുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. നായകനായും സഹതാരമായും കോമേഡിയനുമായും എല്ലാം തിളങ്ങിയ മുകേഷ് ഇപ്പോഴും സിനിമയിൽ സജീവമാണ്.

സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയ മുകേഷ് സിനിമയും രാഷ്ട്രീയവും ഒരേ പോലെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കൊല്ലം എംഎൽഎ കൂടിയായ അദ്ദേഹം മിനിസ്‌ക്രീനിലും സജീവമാണ്. ഇപ്പോഴിതാ നടി ഉർവശിയെ താൻ പറ്റിച്ച രസകരമായ കഥ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുകേഷ്.

Advertisements

നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച കാര്യമാണ് മുകേഷ് പറഞ്ഞത്. സിനിമയ്ക്കായി പാട്ടുകൾ എഴുതുമെന്നും അതിന് താൻ തന്നെ ഈണിട്ട് പാടാറുണ്ടെന്നും ആയിരുന്നു മുകേഷ്, ഉർവശിയോട് പറഞ്ഞത്. പിന്നീട് ആ കളളം ഉർവശി തന്നെ കയ്യോെട പിടികൂടിയെന്നാണ് മുകേഷ് വെളിപ്പെടുത്തുന്നത്.

മുകേഷിന്റെ വാക്കുകൾ ഇങ്ങനെ:

നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന ചിത്രം. ഞാനും ജയറാമും ഉർവശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലാണ് ഷൂട്ടിങ്. വിജി തമ്പിയാണ് സംവിധാനം. ഷൂട്ടിങിനായി രാവിലെ ചെന്നപ്പോൾ ജയറാമിന്റേയും ഉർവശിയുടേയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ ഷോട്ടെടുക്കാൻ കുറച്ച് കൂടി നേരം പിടിക്കും.

Also Read
പ്രസവം കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും വയറിൽ നിന്നും കൈ എടുക്കാതെ സൗഭാഗ്യ വെങ്കിടേഷ്, ആരാധകർ ഇട്ട കമന്റ് കണ്ടോ

അടുത്തുള്ള വീടിന്റെ ഒരു വശത്ത് ഏറുമാടം പോലെയൊരു സ്ഥലമുണ്ട്. അപ്പുറത്തായി ഷോട്ടിനു റെഡിയായി മേക്ക്അപ്പ് ഒക്കെയിട്ട് ഉർവശിയുമിരിപ്പുണ്ട്. ഉർവശി എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. ഒരു തമാശയൊപ്പിക്കാമെന്ന് വിചാരിച്ച് അവിടിരുന്ന ഒരു പേപ്പറിൽ എന്തൊക്കയോ ഗൗരവമായി എഴുതുന്നതായി കാണിച്ചു.

അത് കണ്ട് ഉർവശി ഞാനെന്താണ് എഴുതുന്നത് എന്ന ആകാംക്ഷയോടെ അവിടേക്ക് ഓടിവന്നു. മുകേഷേട്ടൻ എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ, അങ്ങനെയാണേൽ ഇങ്ങേരെ വെറുതേ വിടാൻ പറ്റില്ലല്ലോ, എന്നൊക്കെ ഉർവശി ചിന്തിക്കുന്നത് എനിക്ക് ഇവിടിരുന്നു ഊഹിക്കാൻ പറ്റും.

ഉർവശി എഴുന്നേറ്റ് ഒരു വശത്തുകൂടി പതുങ്ങി പതുങ്ങി വന്ന് എന്റെ പുറകിൽ വന്നു എഴുതുന്നത് നോക്കി.
ഞാനെഴുതിയത് തിരുനെല്ലിക്കാട് പൂത്തു, തിന തിന്നാൻ കിളിയിറങ്ങി കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവിൽ പോകാം, കരിവളയും ചാന്തും വാങ്ങി തിരിയെ ഞാൻ കുടിലിലാക്കാം’ എന്നായിരുന്നു.

യഥാർഥത്തിൽ ജോഷി സംവിധാനം ചെയ്യുന്ന ദിനരാത്രങ്ങൾ എന്ന സിനിമയിലും ഞാൻ അപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതിൽ പാർവതിയുമൊത്തുള്ള പാട്ടിൽ ഞാൻ പാടുന്ന വരികളാണ് ഇത്. എന്നാൽ ഇത് ഉർവശിക്ക് അറിയില്ലായിരുന്നു.

ഉർവശി ആ പേപ്പർ വലിച്ചെടുത്തു. അതെടുക്കരുതെന്ന് ഞാൻ പറഞ്ഞു. എന്താണ് മുകേഷേട്ടൻ എഴുതുന്നത് എന്ന് ഉർവശി ചോദിച്ചു. ഞാൻ വെറുതെ ഇരിക്കുമ്പോൾ ചില വരികളൊക്കെ ഇങ്ങനെ കുത്തിക്കുറിക്കും, എന്നിട്ട് അതെടുത്ത് കളയുമെന്ന് പറഞ്ഞു.

അതോടെ താനത് വായിച്ച് നോക്കട്ടെയെന്ന് പറഞ്ഞ് ഉർവശി അതെടുത്തു. മുകേഷേട്ടാ ഇത് ഗംഭീരമായി എന്ന് പറഞ്ഞു. മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത്. നമുക്ക് പല കഴിവുകളുണ്ട്. ചിലർക്ക് സ്‌പോർട്സ്, ചിലർക്ക് കഥ, ചിലർക്ക് കവിത.

Also Read
പെട്ടെന്ന് അവിടുത്തെ ലൈറ്റ് മൊത്തം ഓണായി എല്ലാവരും നോക്കുമ്പോൾ സ്റ്റെഫി എന്റെ കാലിൽ വീണ് കിടക്കുന്നു: പ്രണയകഥ പറഞ്ഞ് സ്റ്റെഫിയും ലിയോണും

ഏത് കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ടെന്ന് ഉർവശി എന്നോട് പറഞ്ഞു. ഉർവശി തന്ത്രത്തിൽ പെപ്പട്ടുവെന്ന് മനസിലായതോടെ ഇതിന് ഇടയ്ക്ക് ട്യൂണിടാറുണ്ടെന്നും ഒരു നമ്പറിറക്കി. ഇതോടെ ഉർവശിയെ ഞാൻ ഈ പാട്ട് പാടിയും കേൾപ്പിച്ചു.

എന്റെ ദൈവമേ ഇത് എന്തൊരു കഴിവാണ്. മുകേഷേട്ടൻ ഇത് കളയരുത്. അടുത്ത സിനിമയിലെ എന്റെ ഡയറക്ടറുടെ അടുത്ത് പറയാൻ പോവുകയാണ്. പാട്ടെഴുതുന്നതും മുകേഷേട്ടൻ സംഗീതം നൽകുന്നതും മുകേഷേട്ടൻ അദ്ഭുതത്തോടെ ഉർവശി പറഞ്ഞു.

അതൊന്നും വേണ്ട മനുഷ്യനെ നാണം കെടുത്തരുത് എന്ന് ഞാൻ പറഞ്ഞു. ഒന്നും പറയണ്ട, നമ്മൾ ടാലന്റിനെ അംഗീകരിക്കണം. ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു എന്നു പറഞ്ഞ് ഉർവശി ഷോർട്ടെടുക്കാൻ നടന്നുപോയി. പിന്നെ എപ്പോഴെങ്കിലും ഈ കുസൃതി തിരുത്താമെന്ന് വിചാരിച്ചു.

പക്ഷേ അതിനു ശേഷം ഉർവശിയെ കാണാൻ പറ്റിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദിനരാത്രങ്ങൾ റിലീസ് ചെയ്തു. ആലപ്പുഴയിലെ തിയറ്ററിലും റിലീസ് ഉണ്ട്. ഇവരെല്ലാം കൂടെ പ്ലാൻ ചെയ്ത് സെക്കൻഡ് ഷോയ്ക്ക് തന്നെ പോയി. ഞാനാണെങ്കിൽ ഉർവശിയോട് പറഞ്ഞതെല്ലാം മറന്നുപോയിരുന്നു.

Also Read
രൺബീറിന്റെ ശല്യം സഹിക്കാതെ അന്ന് ഒരു കുട്ടിയെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു: അനുഷ്‌ക ശർമ്മ പറയുന്നത് കേട്ടോ

സിനിമ കണ്ടതിന്റെ പിറ്റേന്ന് ഉർവശി വന്നു. തിരുനെല്ലി കാടു പൂത്തൂ, അയ്യട സംഗീത സംവിധായകൻ, പാട്ട്, എന്തൊരു ആക്ടിങ് ആരുന്നു. ഇനി ഞാൻ ലൈഫിൽ വിശ്വസിക്കില്ല എന്നും പറഞ്ഞ് ഉർവശി നടന്നു നീങ്ങി, ഞാൻ പൊട്ടിച്ചിരിച്ചു എന്നും മുകേഷ് പറഞ്ഞു.

Advertisement