പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ് എന്റെ ചേട്ടനും ചേച്ചിയും, ഭാഗ്യവതിയാണ് ഞാൻ: റിമി ടോമി

411

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടുമായി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. മികച്ച ഒരു ഗായിക എന്നതിൽ ഉപരി അവതാരകയും നടിയും ഒക്കെയായി തിളങ്ങുകയാണ് താരം.
ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബം കൂടിയാണ് റിമി ടോമിയുടേത്.

അമ്മയും സഹോദരനും സഹോദരിയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരാണ്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സംഗീത വിശേഷത്തിന് ഒപ്പെം റിമി കുടുംബ വിശേഷവും പങ്കുവെയ്ക്കാറുണ്ട്.

Advertisements

അമ്മയും സഹോദരങ്ങളുമൊക്കെ റിമിക്ക് ഒപ്പം യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറവാവുന്നത് സഹോദരൻ റിങ്കുവിനെ കുറിച്ചുള്ള കുറിപ്പാണ്. നടി മുക്തയുടെ ഭർത്താവാണ് റിങ്കു. റിമിയ്‌ക്കൊപ്പം പരിപാടികളിൽ കൂടെ പോകുന്നത് സഹോദരനാണ്.

ലേറ്റസ്റ്റ് പോയ യാത്രക്കിടയിൽ ഉണ്ടായ സംഭവമാണ് റിമി ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്. ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സഹോദരനെ കുറിച്ചേർത്ത് അഭിമാനമുണ്ടെന്ന് പ്രിയഗായിക പറയുന്നത്. റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ഇനി ലൈഫിൽ നിങ്ങളെ ഞാൻ വിശ്വസിക്കില്ല എന്ന് പറഞ്ഞ് അന്ന് ഉർവശി പോയി: സംഭവം വെളിപ്പെടുത്തി മുകേഷ്

ഈ ട്രിപ്പിൽ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം. നമ്മുടെ ആരോ പോലെ എത്ര സ്നേഹത്തോടെയാ ആ കുഞ്ഞ് ഹഗ് ചെയ്തത്. റിങ്കുവും റീനുവും എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരുപക്ഷെ, അധികം സ്മാർട്ട് ടോക്കറ്റീവ് സ്റ്റൈലിഷ് ഒന്നും അല്ലായിരിക്കും.

അവരവരുടെ ഫാമിലിയെ നന്നായി നോക്കുന്നവരാണ് ഇരുവരും. ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നൽ പോലുമില്ലാത്ത രണ്ടുപേർ, പിന്നെ പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ്. അതും പറയണല്ലോ, അവരാണ് എന്റെ ചേട്ടനും ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്.

അത്രേം പക്വതയുണ്ട്. ഞാൻ ഭാഗ്യവതിയാണ്. വീണ്ടും വീണ്ടും ഒരോ നിമിഷവും ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഒരുപക്ഷേ, ഞാൻ ആദ്യമായിട്ടാവും ഇവരെ പറ്റി പറയുന്നത്. എന്തോ ഈ വീഡിയോ കണ്ടപ്പോൾ പെട്ടെന്ന് എഴുതാൻ തോന്നി.

ഒരുപക്ഷേ, ഇത്രേം പാവം അവര് തന്നെയാണെന്ന് ഞാൻ അവരോട് പറയാറുണ്ട്. അതിന്റെ കേട് ചേച്ചി തീർക്കുന്നുണ്ടല്ലോ എന്ന് റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുട്ടിയുടേയും റിങ്കു ടോമിയുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നിരവധി പേരാണ് റിമിയുടെ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. ചെറുപ്രായത്തിൽ ഇത്രേം ഹാർഡ് വർക്കിംഗ്, ക്യൂട്ട് ലിറ്റിൽ ഗേൾ എന്നായിരുന്നു മുക്തയുടെ കമന്റ്. കൺമണി കാണണ്ട പപ്പേയെന്നും മുക്ത കുറിച്ചിരുന്നു. ദീപ്തി വിധുപ്രതാപ്, ഷിയാസ് കരീം, ആർജെ മിഥുൻ തുടങ്ങി നിരവധി പേരാണ് റിമിയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്.

ചേച്ചിയുടെ കുടുംബത്തിൽ എല്ലാരേയും ഇഷ്ടമാണ്. സൂപ്പർ ഫാമിലിയാണ്. നിങ്ങളുടെ വ്ളോഗ് കാണുമ്പോൾ തന്നെ അത് മനസ്സിലാവുമെന്നും ആരാധകർ പോസ്റ്റിന് ചുവടെയായി കുറിക്കുന്നു. ലോക്ക് ഡൗൺ കാലത്തായിരുന്നു റിമി ടോമി സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാവുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. പാചക വീഡിയോ ആയിരുന്നു ആദ്യം പങ്കുവെച്ചത്.

Also Read
സിബിഐ 5 ൽ സേതുരാമയ്യർക്ക് വലം കൈയ്യായി വിക്രം ഉണ്ടാകും; ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രീകരണം ജഗതിയുടെ വീട്ടിൽ വെച്ച്

വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. പിന്നീട് തന്റെ മേക്കോവർ, വർക്കൗട്ട് ,ഡയറ്റ് വീഡിയോകളൊക്കെ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Advertisement