തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തയാൾ ഋതുവാണെന്ന് പരസ്യമായി പറഞ്ഞ് മജ്‌സിയ, സജ്‌നയും ഫിറോസും സത്യസന്ധരല്ലെന്ന് ഭാഗ്യ ലക്ഷ്മി

100

ബിഗ് ബോസ് സീസൺ 3 മികച്ച പ്രേക്ഷക സ്വീകാര്യത നേടി വിജയകരമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഗംഭീര ടാസ്‌ക്കുകളാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകുന്നത്. ഇത് പലതും മത്സരാർഥികളെ വേദനിപ്പിക്കാറുണ്ട്.

പിന്നീട് ഇതിന്റെ പശ്ചാത്തലത്തിൽ പല പ്രശ്‌നങ്ങളും ഹൗസിനുള്ളിൽ നടക്കാറുണ്ട്. മത്സരാർഥികൾ തമ്മിലുളള അഭിപ്രായ ഭിന്നതകൾ വാരാന്ത്യത്തിൽ മോഹൻലാൽ എത്തിയാണ് പരിഹരിക്കുന്നത്. പ്രശ്‌ന പരിഹാരം മാത്രമല്ല ചില രസകരമായ ടാസ്‌ക്കുകളും മോഹൻലാൽ നൽകാറുണ്ട്.

Advertisements

ഈ വാര്യന്ത്യത്തിൽ തങ്ങളെ പരസ്പരം വിലയിരുത്താനുള്ള അവസരമാണ് മോഹൻലാൽ ടാസ്‌ക്കായി നൽകിയിരിക്കുന്നത്. ചീട്ടുകളിൽ ചില കാര്യങ്ങൾ എഴുതിയിരിക്കും. ഇതെടുക്കുന്ന ആൾ പേപ്പറിൽ എഴതിയിരിക്കുന്നത് എന്താണോ അത് ചേരുന്ന ആളും അല്ലാത്തതുമായവരെ കണ്ടെത്തുക എന്നതായിരുന്നു ടാസ്‌ക്ക്.

മത്സരാർഥികൾ പരസ്പരം എത്രത്തോളം മനസ്സിലാക്കുന്നു എന്നുള്ളതാണ് ടാസ്‌ക്കിൽ പറയുന്നത്. സായി വിഷ്ണുവിൽ നിന്നാണ് ടാസ്‌ക്ക് ആരംഭിക്കുന്നത്. നല്ലവണ്ണം വഴങ്ങുന്നയാൾ, അല്ലാത്തയാൾ എന്നായിരുന്നു സായ്ക്ക് കിട്ടിയത്. വഴങ്ങുന്നയാൾ ഭാഗ്യലക്ഷ്മിയാണെന്നും അല്ലാത്തയാൾ റംസാനാണെന്നുമാണ് സായ് വിഷ്ണുവിന്റെ അഭിപ്രായം. രണ്ടാമത് നോബിയായിരുന്നു എത്തിയത്.

ഉത്തരവാദിത്വമുള്ളയാൾ ഇല്ലാത്തയാൾ എന്ന ഓപ്ഷനായിരുന്നു നടന് ലഭിച്ചത്. സായ് ആണ് ആദ്യം ടാസ്‌ക്കിൽ പങ്കെടുത്തത്. നല്ലവണ്ണം വഴങ്ങുന്നയാൾ, അല്ലാത്തയാൾ എന്നായിരുന്നു സായ്ക്ക് കിട്ടിയ ഓപ്ഷൻ. വഴങ്ങുന്നയാൾ ഭാഗ്യലക്ഷ്മിയെന്നും അല്ലാത്തയാൾ റംസാനെയുമാണ് സായ് തെരഞ്ഞെടുത്തത്.

മജിസിയയ്ക്ക് കിട്ടിയത് സ്‌നേഹമുള്ള ആളിനേയും ഇല്ലാത്ത ആളിനേയുമാണ്. ഡിംപലിനെയാണ് സ്‌നേഹമുള്ള ആളായി തിരഞ്ഞെടുത്തത്. ഇല്ലാത്ത ആളായി ഋതുവിന്റെ പേരും പറഞ്ഞു. മികച്ച കേൾവിക്കാരിയായി മജ്‌സിയയെയാണ് ഡിംപൽ തിരഞ്ഞെടുത്തത്. ഇല്ലാത്ത ആളായി സായ് വിഷ്ണുവിന്റെ പേരും പറഞ്ഞു.

ഗെയിമിൽ ആവേശമുള്ളയാളിനേയും ഇല്ലാത്തയാളിനേയും കണ്ടെത്താനായിരുന്നു ഋതുവിന് ലഭിച്ചത്. ഗെയിമിൽ ആവേശമുള്ളയാളായി മണിക്കുട്ടനെയും ഇല്ലാത്തയാളായി മജ്‌സിയയെയും തെരഞ്ഞെടുത്തു. പിന്നീട് എത്തിയത് സൂര്യയെ ആയിരുന്നു. മണിക്കുട്ടനെയാണ് നേതാവായി തിരഞ്ഞെടുത്തത്. അല്ലാത്ത ആളായി എയ്ഞ്ചലിന്റെ പേരും പറഞ്ഞു.

സത്യസന്ധനായി നോബിയെയും അത് ഇല്ലാത്തയാളായി സജ്‌ന ഫിറോസിനെയും ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്തു. വീട്ടു ജോലികളിൽ മികച്ച പങ്കാളിത്തമുള്ളയാളായി മണിക്കുട്ടനെയും ഇല്ലാത്തയാളായി എയ്ഞ്ചലിനെയും മണിക്കുട്ടൻ തെരഞ്ഞെടുത്തു. പിന്നീട് എത്തിയ മണിക്കുട്ടൻ സ്വന്തം കാഴ്ച്ചപ്പാടുള്ള ആളായി ഡിംപാലിനെയും ഇല്ലാത്തയാളായി ഏയ്ഞ്ചലിനെയും തെരഞ്ഞെടുത്തു.

വേഗത്തിൽ കാര്യങ്ങൾ പഠിക്കുന്ന ആളായി സന്ധ്യ തിരഞ്ഞെടുത്തത് അനൂപിനെയാണ്. അല്ലാത്തയാളായി സൂര്യയേയും തെരഞ്ഞെടുത്തു. പിന്നീട് എത്തിയത് റംസാൻ ആയിരുന്നു. എല്ലാ നിയമങ്ങളും പാലിക്കാത്തവരായി സജ്‌ന ഫിറോസിനെയും പാലിക്കുന്നയാളായി നോബിയെയും തെരഞ്ഞെടുത്തു. ക്ഷമയുള്ളയാളായി സന്ധ്യയേയും ഇല്ലാത്തവരായി സജ്‌നയേയും ഫിറോസിനെയും അനൂപ് തിരഞ്ഞടുത്തു.

Advertisement