Home Entertainment Celebrities

അടിപൊളിയായി സാരിയിൽ തിളങ്ങി മാമാട്ടിക്കുട്ടിയും മാളൂട്ടിയും, ചേച്ചിയും അനിയത്തിയും ഇപ്പോൾ ഇങ്ങനെ

769

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരും സൂപരിചിതരുമായ താര സഹോദരിമാരാണ് ശാലിനിയും ശാമിലിയും. ബാല താരങ്ങളായി സിനിമയിലേക്ക് എത്തി മലയാളികളുടെ ഹൃദയം കവർന്നവരാണ് സഹോദരിമാരായ ശാലിനിയും ശ്യാമിലിയും.

ബേബി ശാലിനിയായും ബേബി ശ്യാമിലിയായും ആരാധകരുടെ മനം കവർന്ന ഇരുവരും നായിക ആയപ്പോഴും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് ശാലിനി സിനിമാ അഭിനയ രംഗത്ത് എത്തിയത്.

Advertisements

ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ശാലിനി നേടിയിരുന്നു. 1997 ൽ ഫാസിലിന്റെ തന്നെ അനിയത്തിപ്രാവ് എന്ന ചിത്രിലൂടെ നായിക നടിയായി ശാലിനി എത്തി. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരു പിടി സിനിമകളിൽ ശാലിനി വേഷമിട്ടു.

Also Read
ഉടനെ തന്നെ നിമിഷ പോയി തുണിയുടുക്കും എന്നും നിമിഷയെ തുണി ഉടുപ്പിച്ച് നന്നാക്കാം എന്നും കരുതിയുമല്ല ഞാൻ അങ്ങനെ പറഞ്ഞത്: തുറന്നടിച്ച് ലക്ഷ്മിപ്രിയ

നിറം, കളിയൂഞ്ഞാൽ, നക്ഷത്രത്താരാട്ട്, കൈകുടന്ന നിലാവ്, സുന്ദരകില്ലാഡി, പ്രേം പൂജാരി, കാതലുക്ക് മര്യാദൈ, അമർക്കളം തുടങ്ങിയ ശാലിനി അഭിനയിച്ച ചില പ്രധാനപ്പെട്ട സിനിമകൾ ആണ്. അതേ സമയം തമിഴകത്തിന്റെ സൂപ്പർതാരം അജിത്തിന്റെ ജീവിത പങ്കാളിയാണ് ശാലിനി ഇപ്പോൾ.

ഇരുവരും പ്രണയിച്ച് ആയിരുന്നു വിവാഹം കഴിച്ചത്. അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടെയാണ് അജിത്തും ശാലിനും വിവാഹിതർ ആയത്. ശാലിനിയുടെ അനിയത്തിയാണ് ശ്യാമിലി. മാളൂട്ടി എന്ന ചിത്രത്തിൽ ബാലതാരമായി മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ ശ്യാമിലിക്ക് കഴിഞ്ഞു.

നിർണയം, ലാളനം, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി അഭിനയിച്ചിട്ടുണ്ട്.

അതേ സമയം ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിമാരായാണ് ഇരുവരേയും കാണുന്നത്. ചേച്ചിയേയും അനിയത്തിയേയും ഒരേ അച്ചിൽ വാർത്ത പോലെ ഉണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്.

Also Read
ധനുഷ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ സംഭവം, വിശദീകരണവുമായി നടി സംയുക്ത മേനോൻ

Advertisement