ഉടനെ തന്നെ നിമിഷ പോയി തുണിയുടുക്കും എന്നും നിമിഷയെ തുണി ഉടുപ്പിച്ച് നന്നാക്കാം എന്നും കരുതിയുമല്ല ഞാൻ അങ്ങനെ പറഞ്ഞത്: തുറന്നടിച്ച് ലക്ഷ്മിപ്രിയ

884

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് നടി ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ലക്ഷ്മി പ്രിയയെ മലയാളികൾക്ക് ഏറെ ഇഷ്ടവുമാണ്.

അതേ സമയം മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൻ നാലാം പതിപ്പിൽ നൂറ് ദിവസത്തെ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് നടി ലക്ഷ്മിപ്രിയ വീട്ടിലെത്തിയത്. ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്‌സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്.

Advertisements

ബിഗ്‌ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ റിയലായി നിന്ന് മത്സരിച്ച വ്യക്തികളിൽ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോൾ ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും. അതേ സമയം ബിബി 4 ലെ മറ്റൊരു മൽസരാർത്ഥിയ്യ നിമിഷയോട് വസ്ത്രധാരണത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read
ഒരു സാരി ഒരു ദിവസത്തേക്ക് മാത്രം, 365 ദിവസവും പുത്തൻ സാരികൾ, സാരികൾ സൂക്ഷിക്കുവാൻ മാത്രമായി ഒരു വീട്, നടി നളിനിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ

ഒരിക്കൽ നിമിഷയുടെ വൃത്തിയെ കുറിച്ച് സംസാരിക്കവെ ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. തർക്കം മുറുകിയപ്പോഴാണ് നിമിഷയുടെ വസ്ത്രധാരണം മോശമാണെന്ന രീതിയിൽ ലക്ഷ്മിപ്രിയ സംസാരിച്ചത്.

മറ്റുള്ളവരുടെ മേൽ കുതിര കയറും മുമ്പ് ആദ്യം പോയി നന്നായി തുണിയുടുക്കാനാണ് ലക്ഷ്മിപ്രിയ നിമിഷയോട് പറഞ്ഞത്. ഇപ്പോൾ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ നിമിഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

ആ ബിഗ് ബോസ് ഹൗസിനുള്ളിൽ ആദ്യ കാലങ്ങളിൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടലും ഹരാസ്‌മെന്റും എത്രത്തോളം ആയിരുന്നുവെന്ന് ബിഗ് ബോസ് കണ്ട എല്ലാ പ്രേക്ഷകർക്കും അറിയാം. ആ സമയത്ത് എന്നെ സമാധാനിപ്പിക്കാൻ റോബിൻ മാത്രമെ ഉണ്ടായിരുന്നുള്ളു.

ചേച്ചി തളർന്നിരിക്കുന്നത് സ്‌ട്രോങായി നിൽക്കണം എന്നൊക്കെ അവൻ നിരന്തരം പറയുമായിരുന്നു. എനിക്ക് പലപ്പോഴും ശക്തി പകർന്നിട്ടുള്ളത് റോബിൻ ആണ്. അവനെ എനിക്കെന്റെ വലംകൈ പോലെ വിശ്വാസം ആണ്.

Also Read
ധനുഷ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ സംഭവം, വിശദീകരണവുമായി നടി സംയുക്ത മേനോൻ

അവന് എന്നെ നന്നായി മനസിലാക്കും. ഞങ്ങൾ അടിയുണ്ടാക്കിയാലും അവൻ എന്നെ ഒറ്റപ്പെടാൻ സമ്മതിക്കില്ല. അതുപോലെ തന്നെ അഭിപ്രായ വ്യത്യസ വിഭാഗത്തിൽ പെടുന്നത് തന്നെയാണ് ഒരുവന്റെ വസ്ത്രധാരണം.

അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ എന്ത് തന്നെയാണെങ്കിലും അതിന് ഒരു മാന്യതയും മര്യാദയും വേണമെന്ന് എനിക്ക് തോന്നുന്നു. നിമിഷ പോയി ഉടനെ തന്നെ തുണിയുടുക്കും എന്ന പ്രതീക്ഷയിലും നിമിഷയെ തുണി ഉടുപ്പിച്ച് നന്നാക്കാം എന്നും കരുതിയല്ല ഞാൻ ആ ഡയലോഗ് പറഞ്ഞതെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നു.

Advertisement