ഒരു സാരി ഒരു ദിവസത്തേക്ക് മാത്രം, 365 ദിവസവും പുത്തൻ സാരികൾ, സാരികൾ സൂക്ഷിക്കുവാൻ മാത്രമായി ഒരു വീട്, നടി നളിനിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ

1654

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നളിനി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് നളിനി. താരം കൂടുതലും സജീവമായി സിനിമാ മേഖലയിൽ ഉണ്ടായിരുന്നത് 80കളിലും 90കളിലും ആയിരുന്നു.

മലയാളത്തിലേക്ക് ഇതിലെ വന്നവർ എന്ന സിനിമയിലൂടെ ആണ് നളിനി എത്തുന്നത്. ഇടവേള, നവംബറിന്റെ നഷ്ടം, കൂലി, ആവനാഴി, അടിമകൾ ഉടമകൾ എന്നിങ്ങനെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി സിനിമകളിൽ താരം വേഷമിട്ടു.

Advertisements

ലേഖയുടെ ജീവിതം ഒരു ഫ്‌ലാഷ് ബാക്ക് എന്ന സിനിമയിലൂടെ ആണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെ നളിനിക്ക് ഒരുപാട് പ്രശസ്തിയും പുരസ്‌ക്കാരങ്ങളും നേടിക്കൊടുത്തു.

Also Read
ഗോപി സുന്ദറിന്റെ കൊട്ടിനൊപ്പം അമൃത സുരേഷിന്റെ പാട്ട്, നല്ല ബോറായിട്ടുണ്ട് ആരെ കാണിക്കാനാണ് ഈ കോമാളി വേഷമെന്ന് സോഷ്യൽ മീഡിയ

അതേ സമയം അടുത്തിടെ നളിനി നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. നടി തന്റെ സാരി ക്രേസിനെ കുറിച്ച് അഭിമുഖത്തൽ പറഞ്ഞത് കേട്ട് മൂക്കത്ത് വിരൽവെച്ച് പോയിരിക്കുകയാണ് ആരാധകർ എല്ലാം.

എനിക്ക് സാരികൾ ഭയങ്കര ക്രേസ് ആണ്. ദിവസവും എനിക്ക് ഒരു പുതിയ സാരിവേണം. 365 ദിവസവും പുതിയ സാരി വേണമെന്നത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. എവിടെപ്പോയാലും ഞാൻ പുതിയ സാരികൾ വാങ്ങിക്കും.

സാരികൾ സൂക്ഷിക്കുവാൻ വേണ്ടി മാത്രമായി എനിക്ക് ഒരു വീട് തന്നെയുണ്ട്. പല വർഷങ്ങളായി വാങ്ങിക്കൂട്ടിയ വലിയൊരു സാരി കളക്ഷൻ തന്നെ തനിക്ക് ഉണ്ടെന്ന് നളിനി പറയുന്നു. പ്രഗത്ഭ സംവിധായകർക്ക് ഒപ്പവും മുൻനിര സൂപ്പർതാരങ്ങൾക്ക് ഓപ്പവും 80കളിലും 90കളിലും നളിനി പ്രവൃത്തിച്ചിട്ടുണ്ട്.

മോഹൻലാലും മമ്മൂട്ടിയുമൊക്കെ തുടക്കക്കാരായിരുന്ന സമയത്ത് ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനു കളിലേക്ക് ഉള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു നളിനി. നളിനി ഏറെയും സിനിമകൾ ചെയ്തിട്ടുള്ളത് മലയാള ത്തെക്കാൾ കൂടുതൽ തമിഴിലാണ്. തമിഴിൽ കോമഡി സീരിയൽ നടി എന്നും താരത്തെ അറിയപ്പെട്ടിരുന്നു

വിവാഹത്തോടെയാണ് നളിനി അഭിന ജിവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്. 1987 ലാണ് നളിനി വിവാഹി ആവുന്നത്. നടൻ രാമരാജൻ ആയിരുന്നു നടിയുടെ ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. എന്നാൽ ഇരുവർക്കും ഇടയിലെ അസ്വാരസ്യങ്ങൾ കാരണം 2000 ത്തിൽ വേർപിരിഞ്ഞു. അരുണ, അരുൺ എന്നിവരാണ് മക്കളാണ്. ഇരട്ടക്കുട്ടികളായിരുന്നു ഇവർക്ക്.

വിവാഹ മോചനത്തിന് ശേഷം നടി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരുന്നുു. സിനിമ എന്നത് എന്റെ ആഗ്രഹമായിരുന്നില്ല. അമ്മയുടെ ആഗ്രഹമായിരുന്നു ഞാൻ സിനിമയിൽ വരണെന്നുള്ളത്. കൊറിയോഗ്രാഫറായ അച്ഛന് ഞാൻ പഠിച്ച് ഡോക്ടറോ വക്കീലോ ആകണം എന്നായിരുന്നു ആഗ്രഹം.

Also Read
സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാനാവാതെ പോയ കാമുകൻ; ആ ചീത്തപ്പേരുണ്ട് എനിക്ക്; ഫോണിൽ വിളിച്ചില്ലെങ്കിൽ വഴക്കിടുന്നവളാണ് ഭാര്യ മഞ്ജു; ഒന്നും മറച്ചുവെയ്ക്കാതെ നടൻ ശരത്

ഏഴിൽ പഠിക്കുമ്പോഴാണ് ഇടവേള എന്ന ചിത്രത്തിൽ അവസരം ലഭിക്കുന്നത്. ഈ ഒരൊറ്റ ചിത്രം എന്ന കണ്ടീഷനിൽ അഭിനയിച്ചു. പിന്നെ സിനിമയുടെ ചുഴിയിൽ ഞാൻ അകപ്പെട്ടുപോയി. ഒന്നിനു പിറകെ ഒന്നായി അവസരങ്ങൾ വന്നു. അതോടെ പഠനം മുടങ്ങി. അതിപ്പോഴും സങ്കടമാണ്. എനിക്ക് പഠിക്കാനായിരുന്നു ആഗ്രഹം, അത് നടന്നില്ല. വലിയ വിഷമമായിരുന്നു അതിൽ.

മലയാളത്തെക്കാൾ നളിനി കൂടുതൽ സിനിമകൾ ചെയ്തത് തമിഴകത്താണ്. എൺപതിലധികം സിനിമകൾ ചെയ്തതിൽ ഭൂരിഭാഗവും മികച്ച വിജയമാണ്. ചുരുക്കം സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും കന്നടയിലും തെലുങ്കിലും നളിനി ശ്രദ്ധേയയാണ്. ഞാൻ ഈ മേഖലയിലേക്ക് വന്ന സമയത്ത് മോഹൻലാലും മമ്മൂട്ടിയും താരതമ്യേനെ പുതുമുഖങ്ങളാണ്.

നസീർ സറും മധുസാറുമൊക്കെയാണ് സീനിയേഴ്സ്. അവർക്കൊപ്പം അഭിനയിക്കുമ്‌ബോൾ ഉള്ളിലൊരു പേടിയാണ്. ഞാൻ സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്താണ് ലാലും മമ്മൂട്ടിയും പടർന്ന് പന്തലിച്ചത്.
വലിയൊരു ഇടവേളയ്ക്ക് ശേഷം രാവണപ്രഭു എന്ന സിനിമ ചെയ്യുമ്പോബാഴാണ് ആ മാറ്റം ശരിക്കും അനുഭവിച്ചതെന്ന് മുമ്പ് നൽകിയ അഭിമുഖത്തിൽ നളിനി പറഞ്ഞിരുന്നു.

Advertisement