ഭാവനയും ശിൽപയും രമ്യയും സയനോരയും മൃദുലയും ഒത്തൊരുമിച്ച രാത്രി: ഞളുടെ ഏറ്റവും നല്ല രാത്രിയാണെന്ന് താരങ്ങൾ, വീഡിയോ വൈറൽ

126

മലയാള സിനിമാ താരങ്ങൾക്കിടയിൽ ഏറെ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് നടിമാരായ ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ശിൽപ ബാല, ഷഫ്ന, ഗായിക സയനോര എന്നിവർ. ഇവരെല്ലാം ഒരുമിച്ച് കൂടുന്നതും ആ സമയങ്ങളൊക്കെ ആഘോഷമാക്കി മാറ്റുന്നതുമാണ് പതിവ്.

ഭാവന, രമ്യ നമ്പീശൻ, ഷഫ്ന, മൃദുല മുരളി, ശിൽപ ബാല, ഗായിക സയനോര എന്നിവർ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുൻപും വാർത്തകൾ വന്നിട്ടുണ്ട്. കൂട്ടുകാരിയും നടിയുമായ മൃദുല മുരളിയുടെ വിവാഹത്തിനായിരുന്നു ഈ സംഘം അവസാനം ഒരുമിച്ച് കൂടിയത്.

Advertisements

അന്ന് ഡാൻസും പാട്ടുമൊക്കെയായി വലിയ ആഘോഷം തന്നെയായിരുന്നു. കൂട്ടുകാരികളുടെ പെർഫോമൻസ് വൈറലാവുകയും ചെയ്തു. ഇത്തവണയും അതിലൊരു മാറ്റമില്ലെന്ന് തെളിയിക്കുകയാണ് താരങ്ങൾ.ഏറെ കാലത്തിന് ശേഷം നടിമാരുടെ ഗ്യാങ്ങ് ഒരുമിച്ച് കൂടിയിരിക്കുകയാണ്.

Also Read
പാർവതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാൻ, എന്നിട്ടും പാർവ്വതി എന്നോട് പെരുമാറിയ പോലെ മറ്റൊരു നടിയും ചെയ്തിട്ടില്ല: റിസബാവ അന്ന് പറഞ്ഞത്

രസകരമായൊരു ഡാൻസ് വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇത്തവണ എല്ലാവരും എത്തിയിരിക്കുന്നത്. ഇപ്പോഴത്തെ വീഡിയോ വൈറലായതോടെ താരസുന്ദരിമാർക്ക് എല്ലാവിധ ആശംസകളും അറിയിച്ച് എത്തുകയാണ് ആരാധകർ.

ഓരോരുത്തരും പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കൊടുത്തിരിക്കുന്ന അടിക്കുറിപ്പുകളാണ് ഇതിൽ ഏറ്റവും രസം. വൈറൽ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നൂറ് കണക്കിന് ആരാധകരും എത്തിയിട്ടുണ്ട്.
താൾ എന്ന സിനിമയിലെ ‘കഹിൻ ആഗ് ലഗേ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികൾക്കൊപ്പെമാണ് നടിമാർ ഡാൻസ് കളിച്ചിരിക്കുന്നത്.

ഞങ്ങളുടെ നല്ല രാത്രി ഇതാണെന്ന് പറഞ്ഞാണ് ഭാവന ഈ വീഡിയോ ഷെയർ ചെയ്തത്. പതിവ് പോലെ ഷഫ്ന ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നും നിന്നെ ഞങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും നടി മൃദുല മുരളി സൂചിപ്പിച്ചു. എല്ലാവരുടെയും വീഡിയോയ്ക്ക് താഴെ ദേഷ്യം പ്രകടിപ്പിച്ചുള്ള സ്മൈലിയും തമാശരൂപേണ ഷഫ്ന പങ്കുവെച്ചിട്ടുണ്ട്.

ഈ കൂട്ടുകെട്ടിലുള്ള ഒരാളാണ് ഷഫ്ന എങ്കിലും വൈറൽ വീഡിയോയിൽ നടി ഇല്ലായിരുന്നു.ഇത്തവണ ഈ ഗ്യാങ്ങിൽ എത്താൻ പറ്റാതെ പോയത് നടി ഷഫ്ന ആയിരുന്നു. ഭർത്താവും നടനുമായ സജിനൊപ്പം യാത്രകളിലായിരുന്നു നടി. അതിന് ശേഷം അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലിന്റെ തിരക്കിലേക്ക് മടങ്ങിയിരിക്കുകയാണ്.

Also Read
അമ്മയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് ജൂഹി എന്നെ നോക്കിയൊരു നോട്ടമുണ്ട്, തന്റെ നെഞ്ച് പിടഞ്ഞുപോയി ഉറങ്ങിയിട്ട് രണ്ട് ദിവസമായി: നിഷാ സാരംഗ്

കൂട്ടുകാരികളെല്ലാം ഒത്തൊരുമിച്ച് എത്തിയപ്പോൾ ഷഫ്ന മാത്രം മാറി നിന്നത് എന്താണെന്ന് ചോദിച്ച് നിരവധി പേര് എത്തിയിരുന്നു. ലോക്‌ഡൌൺ കാലത്ത് കൂട്ട് കൂടി നടക്കാനോ പൊതുപരിപാടികൾക്ക് പങ്കെടുക്കാനോ സാധിക്കാത്ത അവസരത്തിലായിരുന്നു താരങ്ങൾ ഇങ്ങനൊരു കൂടികാഴ്ചയ്ക്ക് എത്തിയത്.

എല്ലാ കാലത്തും ഇതേ സൗഹൃദത്തോട് കൂടി ആയിരിക്കണമെന്ന ഉപദേശമാണ് ആരാധകർ നൽകുന്നത്. ഇടയ്ക്കിടെ ഒത്തു കൂടാറുള്ള ഇവർ അടുത്തിടെ വിദേശത്തേക്ക് യാത്ര പോയിരുന്നു.

അന്ന് എല്ലാവർക്കും പോവാൻ സാധിച്ചില്ലെങ്കിലും ശിൽപ ബാല, മൃദുല മുരളി, ഭാവന എന്നിവാണ് പോയത്. എനിക്കിതെല്ലാം മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നടി ഭാവന ഇട്ട പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞതോടെ മലയാളത്തിൽ നിന്നും മാറി കന്നഡ സിനിമയിൽ സജീവമായി പ്രവർത്തിക്കുകയാണ് ഭാവന. നിർമാതാവായ നവീനുമായി 2018 ലായിരുന്നു വിവാഹിതയായത്.

വിവാഹശേഷവും സോഷ്യൽ മീഡിയ വഴി ഭാവന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്ത കാലത്തായി കിടിലൻ ഫോട്ടോഷൂട്ട് നടത്തിയാണ് നടി വീണ്ടും വാർത്തയിൽ നിറഞ്ഞത്. മലയാളത്തിലേക്ക് ഉടനെ ഒരു തിരിച്ച് വരവ് ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

Also Read
അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

Advertisement