എല്ലാവർക്കും അവരവരുടേതായ ലൈഫുണ്ട്, എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി, അമൃത സുരേഷ്

91

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു.

എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. നേരത്തെ നടൻ ബാലയുമായി അമൃത പ്രണയത്തിൽ ആവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു.

Advertisements

എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്നേഹത്തോടെ വിളിക്കുന്നത്.

Also Read
ഭർത്താവ് കിടപ്പറയിൽ വല്ലാതെ വേദനിപ്പിക്കുന്നത് സ്‌നേഹം കൊണ്ടാണത്രേ, എനിക്ക് വല്ലാത്ത ദേഷ്യമാണ്, രണ്ട് പ്രസവിച്ച് കഴിഞ്ഞപ്പോൾ തടി വെച്ചു, മാറിടങ്ങൾ തൂങ്ങി: വൈറൽ കുറിപ്പ്

യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക്എ ത്താറുണ്ട്.ജീവിതത്തെ ക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത ഇപ്പോൾ. കരുത്തുറ്റ സ്ത്രീയായി മാറിയത് എങ്ങനെയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ജീവിതത്തിൽ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകൾ തന്ന കരുത്തായിരിക്കാം കാരണം എന്നായിരുന്നു അമൃതയുടെ മറുപടി. ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ സത്യമെങ്കിൽ ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്താണ് എന്നായിരുന്നു മറ്റൊരു ചോദ്യം.

ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കാനായിട്ട് ആരോടും ഒന്നും ചോദിക്കണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്’ എന്നാണ് താരം പറഞ്ഞത്. നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

Also Read
ഇപ്പോൾ പതിമൂന്നാമത്തെ വാടക വീട്ടിലാണ് എന്റെ കുടുംബം കഴിയുന്നത്, ആ കഷ്ടപ്പാട് കണ്ടാണ് ഞാൻ വളർന്നത്, എന്റെ വീട്ടിലെ കഷ്ടപ്പാട് എനിക്കറിയാം: മൃദുല വിജയ്

എല്ലാവർക്കും അവരവരുടേതായ ലൈഫുണ്ട്. എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി. ആരുടെ ലൈഫുമായി നമ്മളെ താരതമ്യപ്പെടുത്താതെ, നമുക്ക് എന്താണോ ശരി എന്ന് തോന്നുന്നത് അത് ചെയ്യുക എന്നാണ് അമൃത മറുപടി നൽകിയത്. തുടർച്ചയായുള്ള പ്രകോപനങ്ങളെ എങ്ങനെ മറികടക്കുന്നുഎന്ന ചോദ്യത്തിന് അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അമൃത വ്യക്തമാക്കുന്നു.

Advertisement