ഇഷ്ടപ്പെട്ട നടൻ മോഹൻലാലോ മമ്മൂട്ടിയോ, സാന്ത്വനത്തിലെ ‘അഞ്ജലി’ ഗോപിക നൽകിയ മറുപടി കേട്ട് കൈയ്യടിച്ച് ആരാധകർ

8452

സൂപ്പർഹിറ്റായ വാനമ്പാടി എന്ന സിരിയിലിന് ശേഷം ഏഷ്യാനെറ്റ് ചാനലിൽ ആരംഭിച്ച പരമ്പരായിരുന്നു സാന്ത്വനം എന്ന സീരിയൽ. വ്യത്യസ്തമായ ഒരുകുടുംബ കഥ പറയുന്ന സാന്ത്വനം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്തു.

മലയാളി കുടുംബങ്ങളുടെ സ്വീകരണമുറിയിലെ അതിഥികൾ എന്നതിനപ്പുറം കുടുംബത്തിലെ അംഗങ്ങളാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. വ്യത്യസ്തകളിലൂടെയും വൈവിധ്യങ്ങളുടെയും മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര മറ്റു പരമ്പരകളിൽ നിന്ന് രൂപത്തിലും ശൈലിയിലും അവതരണത്തിലും വേറിട്ടുനിൽക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Advertisements

സീരിയലിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. വളരെ അപ്രതീക്ഷിതം ആയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ആയിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് സ്‌ക്രീനിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രത്യേക ആവേശമാണ്.

Also Read
വിശ്വസിച്ചു പോയി ഇക്ക, ഒപ്പം നടന്ന സ്നേഹിതൻ ചതിച്ചു: റിസബാവയെ വഴി തെറ്റിച്ച അയാൾ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു: ആലപ്പി അഷറഫ്

ഇരുവരുടെയും കലിപ്പനും കാന്താരിയും മോഡൽ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഗോപിക അനിൽ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ സാന്ത്വന ത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിരുന്നു ഗോപിക.

യഥാർഥ ജീവിതത്തിൽ ഒരു മെഡിക്കൽ ഡോക്ടറാണ് ഗോപിക, എങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. തൽക്കാലം സീരിയൽ തിരക്കുകളിൽ തന്നെ മുഴുകി ഇരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

അതേ സമയം സാന്ത്വനത്തിൽ അഭിനയിച്ചതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുത്തനെ കൂടുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന് ഫാൻ ഗ്രൂപ്പുകളുമുണ്ട്. കബനി എന്ന സീരിയലിലാണ് ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും സാന്ത്വനത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

സിനിമയും സീരിയലും കൂടാതെ നിരവധി മ്യൂസിക്ക് ആൽബങ്ങളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. അതേ സമയം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ മമ്മൂട്ടിയാണോ മോഹൻലാലാണോ എന്ന് പറയുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഗോപിക ഇതിലൂടെ ആരാധകരുമായി താരം സംവദിക്കാറുണ്ട്.

Also Read
എല്ലാവർക്കും അവരവരുടേതായ ലൈഫുണ്ട്, എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി, താൻ കരുത്തുറ്റ സ്ത്രീയായതിനെ കുറിച്ച് അമൃത സുരേഷ്

കഴിഞ്ഞ ദിവസം ആരാധകർക്കായി താരം ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെക്ഷൻ നടത്തിയിരുന്നു.
മമ്മൂട്ടിയാണോ മോഹൻലാൽ ആണോ ഇഷ്ടപ്പെട്ട നടൻ എന്ന ചോദ്യം ആരാധകരിൽ ഒരാൾ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. മോഹൻലാൽ ആണ് ഏറ്റവും ഇഷ്ടപ്പെട്ട നടൻ എന്നാണ് ചോദ്യത്തിന് ഉത്തരമായി ഗോപിക പറഞ്ഞത്.

ഇപ്പോഴിതാ മോഹൻലാൽ ആരാധകർ താരത്തിന്റെ ഈ മറുപടി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതേ സമയം ബാലേട്ടനിൽ ലാലേട്ടന്റെ മക്കളായി ഗോപികയ്ക്ക് ഒപ്പം അനിയത്തിയും അഭിനയിച്ചിരുന്നു. വേഷം എന്ന ചിത്രത്തിൽ മമ്മുക്കയുടെ മകളായി അഭിനയിച്ചതും ഗോപികയുടെ അനിയത്തി കീർത്തന ആയിരുന്നു.

2004 ലായിരുന്നു ബാലേട്ടൻ റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നതെന്നും അഞ്ജലി പറയുന്നു.

Also Read
ഭാവനയും ശിൽപയും രമ്യയും സയനോരയും മൃദുലയും ഒത്തൊരുമിച്ച രാത്രി: ഞളുടെ ഏറ്റവും നല്ല രാത്രിയാണെന്ന് താരങ്ങൾ, വീഡിയോ വൈറൽ

Advertisement