കട്ടകലിപ്പിൽ സ്‌റ്റൈൽമന്നൻ, രജിനികാന്തിന്റെ അണ്ണാത്തെയുടെ വെടിച്ചില്ലൻ ടീസർ പുറത്ത്, മണിക്കൂറുകൾക്ക് അകം റെക്കോർഡ് കാഴ്ചക്കാർ

56

തമിഴകത്തിന്റെ സ്‌റ്റൈൽ മന്നൻ സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ണാത്തെ. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.

സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം നവംബർ 4ന് ദീപാവലി സ്‌പെഷ്യൽ ആയി ലോകമെബാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും രജനികാന്ത് പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തിൽ എത്തുന്നത്.ഖുശ്ബു, മീന, നയൻതാര, കീർത്തി സുരേഷ്, സൂരി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisements

ദർബാറിന് ശേഷം നയൻതാര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രജിനി ആരാധകരെ അവേശം കൊള്ളിക്കുന്ന ചിത്രത്തിലെ അൽപം അമാനുഷികമായ ഫൈറ്റ് സംഘട്ടന ഭാഗങ്ങൾ ചേർത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്.

Also Read
നീ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് അഹാനയോട് കാളിദാസ്, നടി കൊടുത്ത കിടിലൻ മറുപടി കേട്ടോ

ഇതിനോടകം തന്നെ ഈ ടീസർ വൈറലായി മാറിയിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം നവംബർ നാലോടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. അണ്ണാത്തെയുടെ രണ്ട് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യനാണ് ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആലപിച്ചത്.

രജിനി വളരെയധികം സിനിമകൾക്ക് ശേഷം നാട്ടിൻപുറത്ത് നിന്നുള്ള കഥാപാത്രമാണ് അണ്ണാത്തെയിൽ അവതരിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം പല ഘട്ടങ്ങളിലായി മുടങ്ങിയരുന്നു. വിവേകയാണ് ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്.

Also Read
മഞ്ഞ സാരി, നെറ്റിയിൽ കളഭം, കണ്ണനെ കാണാൻ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ നടയിലെത്തി ബാലാമണി: വൈറലായി നവ്യ നായരുടെ പുതിയ വിഡിയോ

റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി കഴിഞ്ഞു. ഇപ്പോൾ അവസാനഘട്ട എഡിറ്റിംഗ് ജോലികൾ ആണ് നടക്കുന്നത്.

Advertisement