Home Entertainment Celebrities

നീ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് അഹാനയോട് കാളിദാസ്, നടി കൊടുത്ത കിടിലൻ മറുപടി കേട്ടോ

16615

വളരെ പെട്ടെന്ന തന്നെ മലയാള സിനിമയിൽ പേരെടുത്ത നടിയായി മാറിയ താരസുന്ദരിയാണ് അഹാന കൃഷ്ണകുമാർ. മലയാളത്തിന്റെ പ്രിയ നടനും ബിജെപി നേതാവും ആയ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് അഹാന അഭിനയിച്ചിട്ടുള്ള മറ്റു പ്രധാന ചിത്രങ്ങൾ. നാൻസി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാനയുടെ പുതിയ ചിത്രങ്ങൾ. അതേ സമയം താരം അഹാനയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

Advertisements

പിറന്നാളിനോട് അനുബന്ധിച്ച് ആരാധകർക്കായി സോഷ്യൽമീഡിയ വഴി ലൈവിൽ എത്തിയിരുന്നു അഹാന. പിറന്നാൾ ആശംസകൾ നേർന്നവർക്ക് എല്ലാം നന്ദി അറിയിച്ചാണ് താരം എത്തിയത്, കൂടാതെ തോന്നൽ എന്നൊരു മ്യൂസിക്ക് ആൽബം സംവിധാനം ചെയ്യുന്നതിനെക്കുറിച്ചും താരം പറഞ്ഞു.

Also Read
മഞ്ഞ സാരി, നെറ്റിയിൽ കളഭം, കണ്ണനെ കാണാൻ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ നടയിലെത്തി ബാലാമണി: വൈറലായി നവ്യ നായരുടെ പുതിയ വിഡിയോ

അഹാന ലൈവിൽ പറഞ്ഞതിങ്ങനെ: തെന്നലെന്ന ആൽബത്തിന് സംഗീതം നൽകിയത് ഗോവിന്ദ് വസന്തയാണ്. നിമിഷ രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നൽകുന്ന പ്രതീതിയാണ് എനിക്ക് ഇപ്പോഴുള്ളത്. ആ വീഡിയോ നിങ്ങളിലേക്ക് എത്തിക്കാനും നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ കേൾക്കാനും ഞാൻ ആകാംഷയിലാണ് എന്നാണ് അഹാന പറഞ്ഞത്.

നിരവധിപ്പേരാണ് വീഡിയോയയുമായി ബന്ധപ്പെട്ട് അഹാനയോട് ചോദ്യവുമായെത്തിയത്. നിങ്ങൾ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആഗ്രഹിക്കുന്നത് എന്നാണ് കാളിദാസ് ജയറാം ചോദിച്ചത്. വളരെ നല്ലൊരു ചോദ്യമാണ് നീ ചോദിച്ചത്. ഈ സാഹചര്യത്തിന് ചേർന്നതാണ്. ആദ്യം നീ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആഗ്രഹിക്കുന്നത് എന്ന് പറയൂ.

ശേഷം ഞാൻ പറയാം എന്നായിരുന്നു അഹാനയുടെ മറുപടി. കൂടാതെ ഡയറക്ടർ സർ ഒറു ചാൻസ് തരുമോ എന്നും കാളിദാസ് കമന്റിലൂടെ ചോദിച്ചിരുന്നു. അതിന് അഹാന നൽകിയ മറുപടി നമ്മൾ രണ്ടുപേരും വിഷ്യൽ കമ്യൂണിക്കേഷൻ ആണ് പഠിച്ചത്. നീ സംവിധാനം ചെയ്യുമ്പോൾ എനിക്ക് ചാൻസ് താ. അങ്ങനെയെങ്കിൽ ഞാൻ സംവിധാനം ചെയ്യുമ്പോ നിനക്കും ചാൻസ് തരാം എന്നായിരുന്നു. ഏതായാലും അഹാനയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Also Read
ചിത എരിഞ്ഞടങ്ങും മുമ്പേ ഇത് പറയേണ്ടി വന്ന ഗതികേടിൽ ഞാൻ ലജ്ജിക്കുന്നു, എന്നോട് ക്ഷമിക്കുക: ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറൽ

Advertisement