മഞ്ഞ സാരി, നെറ്റിയിൽ കളഭം, കണ്ണനെ കാണാൻ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ നടയിലെത്തി ബാലാമണി: വൈറലായി നവ്യ നായരുടെ പുതിയ വിഡിയോ

417

മലയാളികളുടെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് നടി നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയ രംഗത്ത് ആരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അതിനിടെ നടി വിവാഹിതയാവുകയും കരിയറിൽ ബ്രേക്ക് എടുക്കുകയും ചെയ്തു.

ഇതിനിടെ ചില സിനിമകളിൽ നടി അഭിനയിച്ചു. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

Advertisements

വർഷങ്ങൾക്കു ശേഷം ഗുരുവായൂർ അമ്പലനടയിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ബാലാമണി’ നവ്യാ നായർ. നന്ദനത്തിലെ ബാലാമാണി എന്ന കഥാപാത്രം നവ്യയുടെ ജൂവിതത്തിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ജന്മദിനത്തോട് അനുബന്ധിച്ചാണ് നവ്യ ഗുരുവായൂർ അമ്പലനടയിൽ എത്തിയത്.

Also Read
എന്റെ ആ മോശം സ്വഭാവം കാരണം എനിക്ക് നഷ്ടമായത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ; വെളിപ്പെടുത്തലുമായി ആസിഫലി

ഫാൻസ് ഗ്രൂപ്പുകളിൽ നവ്യയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. ജന്മദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസിനെ കുറിച്ചും നവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഗുരുവായുരിൽ ദർശനം നടത്തിയതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

36ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോൾ ഗുരുവായൂരപ്പനെ കാണാൻ എത്തിയ നയൻതാരയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഞ്ഞ സാരിയുടുത്ത് അതിമനോഹരിയായാണ് നവ്യ ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിന് എത്തിയത്.

മുടിയിൽ മുല്ലപ്പൂ ചൂടി നാടൻ ലുക്കിലെത്തിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. നന്ദനം സിനിമയിലെ ബാലാമണിയെയാണ് വിഡിയോ കണ്ട് എല്ലാവരും ഓർമിക്കുന്നത്. അന്നും ഇന്നും ഒരുപോലെയാണെന്നാണ് ആരാധകരുടെ കമന്റുകൾ. പിറന്നാളിനോട് അനുബന്ധിച്ചാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയത്.

Also Read
ചിത എരിഞ്ഞടങ്ങും മുമ്പേ ഇത് പറയേണ്ടി വന്ന ഗതികേടിൽ ഞാൻ ലജ്ജിക്കുന്നു, എന്നോട് ക്ഷമിക്കുക: ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറൽ

അതേ സമയം പുതിയ ചിത്രവുമായി എത്തുകയാണ് വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് നവ്യ. ഒരുത്തീ എന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് തുടങ്ങിയ നിരവധി താരങ്ങളുമുണ്ട്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ വീണ്ടും സിനിമ ജീവിതത്തിലേക്ക് വീണ്ടും ചുവട് വയ്ക്കുന്നത്. വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വേണ്ടത്ര വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. ദൃശ്യം 2 കന്നഡ പതിപ്പിലും നവ്യാ നായരാണ് നായികയായി എത്തുന്നത്.

Advertisement