എന്റെ ആ മോശം സ്വഭാവം കാരണം എനിക്ക് നഷ്ടമായത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ; വെളിപ്പെടുത്തലുമായി ആസിഫലി

13706

സിനിമാപാരമ്പര്യം ഒന്നുമില്ലാത്ത കുടുംബത്തിൽ നിന്നും കടന്നു വന്ന് മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായി മാറിയ താരമാ ണ് ആസിഫലി. ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ അഭിനയം ജീവിതം ആരംഭിച്ച ആസിഫ് തന്നിലെ നടനേയും താരത്തേയും കഠിന അധ്വാനത്തിലൂടെയാണ് വളർത്തിയെടുത്തത്.

ഇന്ന് മലയാളികൾ ഏറെ വിശ്വസിക്കുകയും പ്രതീക്ഷയോടെ കാണുകയും ചെയ്യുന്ന താരമാണ് ആസിഫലി. സമീപ കാലത്തായി പുറത്തിറങ്ങിയ സിനിമകളും അതിലെയെല്ലാം ആസിഫിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാഫിക് മുതൽ മലയാള സിനിമയിലെ നിർണായകമായി മാറിയ പല സിനിമകളിലും ആസിഫ് അലിയുടെ സാന്നിധ്യമുണ്ട്.

Advertisements

എന്നാൽ തന്റെ അശ്രദ്ധകാരണം നഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ടെന്നാണ് ആസിഫ് പറയുന്നത്. അതേ സമയം ഫോൺ വിളിച്ചപ്പോൾ എടുക്കാത്തത് കൊണ്ട് മാത്രം തനിക്ക് നഷ്ടപ്പെട്ട സിനിമയുടെ കഥ പറയുകയാണ് ആസിഫലി ഇപ്പോൾ.

Also Read
ചിത എരിഞ്ഞടങ്ങും മുമ്പേ ഇത് പറയേണ്ടി വന്ന ഗതികേടിൽ ഞാൻ ലജ്ജിക്കുന്നു, എന്നോട് ക്ഷമിക്കുക: ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറൽ

കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ നോ പറഞ്ഞ സിനിമകളെ കുറിച്ച് ചിന്തിച്ച് എനിക്ക് ഒരിക്കലും നഷ്ടം തോന്നിയിട്ടില്ല. എനിക്ക് മനസിലാവാത്ത സിനിമകളോടാണ് ഞാൻ നോ പറഞ്ഞിട്ടുള്ളത്. പക്ഷേ എന്റെ അടുത്തേക്ക് എത്താൻ പറ്റാതെ പോയ ഒരുപാട് നല്ല സിനിമകൾ ഉണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ മോശം സ്വഭാവം എന്നത് ഞാൻ ഫോൺ എടുക്കില്ല എന്നത് ആയിരുന്നു.

അതുകൊണ്ട് എനിക്ക് ഒരുപാട് നല്ല സിനിമകൾ നഷ്ടമായിട്ടുണ്ട് ആസിഫ് പറയുന്നു. ഈ ശീലം മൂലം തനിക്ക് മലയാള സിനിമയിലെ തന്നെ സൂപ്പർഹിറ്റായി മാറിയ വലിയൊരു സിനിമ നഷ്ടമായി. ഇൻഡസ്ട്രിയിൽ തന്നെ വലിയൊരു മാറ്റമുണ്ടാക്കിയ ഒരു സിനിമയുടെ 100ാം ദിവസത്തിന്റെ ആഘോഷത്തിന് പോകുമ്പോൾ ആ സിനിമയുടെ സംവിധായകൻ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.

ആസിഫായിരുന്നു ഈ ചിത്രത്തിൽ നായകൻ ആകേണ്ടിയിരുന്നതെന്ന്. ആ സിനിമ ഏതെന്ന് ഞാൻ പറയുന്നില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നെ അത് എനിക്ക് വെച്ചിരുന്ന സിനിമായിരുന്നില്ലെന്ന് കരുതി സമാധാനിച്ചു. മറ്റൊരാൾ അഭിനയിച്ച, എന്നാൽ തനിക്ക് അഭിനയിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് തോന്നിയ സിനിമയാണ് പ്രേമം.

ഞാൻ അത് നിവിനോടും പറഞ്ഞിട്ടുണ്ട്. ആ സിനിമ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് കരുതിയിട്ടുണ്ട്. അങ്ങനെയുള്ള പാട്ടുകൾ കിട്ടിയിരുന്നെങ്കിൽ എന്ന് കരുതിയിട്ടുണ്ട്. നിവിൻ അത്രയും ഭംഗിയായി ചെയ്തതുകൊണ്ടാണ് ആ ക്യാരക്ടറിനോട് നമുക്ക് ഇഷ്ടം തോന്നുന്നത്. ഞാൻ ചെയ്യാതെ ഹിറ്റായ എല്ലാ സിനിമകളും ഞാൻ ചെയ്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടെന്നും ആസിഫലി പറയുന്നു.

Also Read
അത് ആരൊക്കെയാണെന്ന് ഞാനെടുത്തു പറയുന്നില്ല. സിനിമകളിലുണ്ടായിരുന്ന ചിലർ തന്നെയാണ്: മതം മാറുന്നുവെന്ന തരത്തിൽ തന്നെ വ്യക്തിഹത്യ ചെയ്തവരെ കുറിച്ച് എംജി ശ്രീകുമാർ

അതേ സമയം സമീപകാലത്ത് പുറത്തിറങ്ങിയ ഉയരെ, വൈറസ്, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ആസിഫ് കയ്യടി നേടിയിരുന്നു. ആണും പെണ്ണും ആണ് ആസിഫ് അലി അവസാനമായി അഭിനയിച്ച സിനിമ. ആന്തോളജി ചിത്രമായിരുന്നു ആണും പെണ്ണും. ചിത്രത്തിലെ രാച്ചിയെന്ന ഹ്രസ്വ ചിത്രത്തിലാണ് ആസിഫ് അഭിനയിച്ചത്. കുട്ടികൃഷ്ണൻ ആയുള്ള ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി സിനിമകളാണ് ആസിഫിന്റേതായി പുറത്തിറങ്ങാനുള്ളത്. രാജീവ് രവിയുമായി കൈകോർക്കുന്ന കുറ്റവും ശിക്ഷയുമാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. യഥാർത്ഥ സംഭവം പറയുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് എത്തുന്നത്. കുഞ്ഞെൽദോ, കൊത്ത്, എല്ലാം ശരിയാകും, കാപ്പ തുടങ്ങിയ സിനിമകളും അണിയിൽ ഒരുങ്ങുന്നുണ്ട്.

Advertisement